തര്‍ജ്ജനി

ഷാജഹാന്‍ കാളിയത്ത്

ഏഷ്യാനെറ്റ് ന്യൂസ്,കോഴിക്കോട്.
ഇ-മെയില്‍: shajahanp@asianetworld.tv

Visit Home Page ...

ലേഖനം

വന്യം

കെ.,ഷെരീഫിന്റെ ചിത്രങ്ങളെക്കുറിച്ചു്

സൂക്ഷിച്ചു നോക്കുക. മലയാളത്തില്‍ ഒരു രേഖാചിത്രകാരനും ഇത്രയും വന്യമായി വരകളെ മേയാന്‍ വിട്ടിട്ടില്ല. കെ.ഷെരീഫിന്റെ ചിത്രങ്ങള്‍ കാണുക. സര്‍റിയലിസത്തിനും ഫാന്റസിക്കും ഇടയിലുള്ള ഊഞ്ഞാലിലാണു് ആ ചിത്രങ്ങള്‍. അപ്രതീക്ഷിതമായ നിമ്നോന്നതങ്ങള്‍. അവിചാരിതമായ വളവുകള്‍. ലാവണ്യശാസ്ത്രത്തിന്റെ പരിധികളിലൊന്നും പെടാത്ത രേഖകള്‍. ഷെരീഫിന്റെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നതും ഈ അനൗപചാരികതകളാണു്.

അനാട്ടമിയെക്കുറിച്ചു് ആലോചിട്ടേയില്ലാത്ത പിറവിയാണു് ആ ചിത്രങ്ങളുടേതു്. ചിത്രകല ഷെരീഫിനെ പിടികൂടിയതു് അയാള്‍ക്കു് ഇരുപത്തിനാലു് വയസ്സു് കഴിഞ്ഞപ്പോഴാണു്. അതു് തന്നെ ആ ഉത്കണ്ഠയില്ലായ്മയുടെ കാരണം. ഒരു തരം അനാര്‍ഭാടത, അലുക്കും തൊങ്ങലുമില്ലായ്മ, ഷെരീഫിന്റെ ചിത്രങ്ങള്‍ക്കുണ്ടു്. സൗന്ദര്യത്തേക്കാളേറെ ആ ചിത്രങ്ങള്‍ വാക്കുകള്‍ പേറുന്നു.

മെക്‌സിക്കന്‍ ചിത്രകാരിയായ ഫ്രിഡാ കാഹ്‌ലോയുടെ (http://en.wikipedia.org/wiki/Frida_Kahlo) രചനകളുമായി ഷെരീഫിന്റെ ചിത്രങ്ങള്‍ അടുപ്പം കാണിക്കുന്നു. പക്ഷെ, നിറങ്ങളും രേഖകളും തമ്മിലുള്ള ദൂരം കൊണ്ടു് വേറിട്ടു് നില്ക്കുന്നു. വേദനയില്‍ നിന്നു് ഫാന്റസിയിലേക്കുള്ള അനായാസതയാണു് കാഹ്‌ലോവിന്റേതെങ്കില്‍ ഷെരീഫിന്റേതു് ഉന്മാദത്തില്‍ നിന്നും വേദനയിലേക്കുള്ള ഊയലാട്ടമാണു്. ആദ്യകാലത്തു് വെറുതേ കോറിയ വരകളില്‍ നിന്നാണു് താന്‍ ചിത്രങ്ങളെ കണ്ടെത്തിയതെന്നു് ഷെരീഫ് പറയുന്നു. ഇപ്പോഴും രൂപങ്ങളുടെ കാര്യത്തില്‍ ഷെരീഫിനു് ശാഠ്യങ്ങളില്ല.

ഷെരീഫിന്റെ രേഖകള്‍ മലയാളചിത്രകലയുടെ പുതിയ വഴിയാണു്. ആ ചിത്രങ്ങളെ പുതിയ ഗ്രാഫിഫികേ‌ഷന്റെ 18 ഇഞ്ച് കാഴ്ചയിലൂടെ നേരിട്ടാലും നമ്മുക്കു് അവഗണിക്കാനാവില്ല.

Subscribe Tharjani |
Submitted by സന്തോഷ് മാനിച്ചേരി (not verified) on Thu, 2008-12-11 23:26.

തീര്‍ച്ചയായും ഷെരീഫിന്‍റെ ചിത്രങ്ങള്‍ ലാവണ്യശാസ്ത്രത്തിന്‍റെ വ്യവസ്ഥാപിത മാനദണ്ഡങ്ങളെ പലതരത്തിലും അതിവര്‍ത്തിക്കുന്നുണ്ട്.
സവര്‍ണശരീരത്തിന്‍റെ ഏകാത്മകതയില്‍ നിന്ന് കേരളീയ ശരീരങ്ങളുടെ വൈവിധ്യങ്ങളെ,പുതിയ കാലത്തെ അനുഭവങ്ങളിലൂടെ പരുവപ്പെട്ട ശരീരത്തെ വരയ്ക്കുന്നു എന്നതു തന്നെയാണ് പ്രധാനം.
ഷെരീഫിന്‍റെ അനാട്ടമി കേരളീയ ശരീരചരിത്രത്തെയും കലാചരിത്രത്തെയും സവിശേഷമാം വിധം പുതുക്കുന്നു‍‍ണ്ട്.

Submitted by ഒ.കെ. സുദേഷ് (not verified) on Tue, 2008-12-23 01:14.

സന്തോഷ്‌ മാനിച്ചെരിയുടെ ഇടതു-പടക്ക-ചിത്ര-വ്യാഖ്യാനം കണ്ട്‌ ഒന്നു ഞെട്ട്യേന്‍ പോയാന്‍!

കാര്യമൊക്കെ 'സെരി', 'സെരി'. എങ്കിലും, കാര്യമാകാന്‍, വഴിയേറെയുണ്ടുതാനും. (എന്നു വരികയാല്‍....)

'കേരളീയ ശരീരം'? എന്റമ്മോ? അങ്ങിനേ ഒരു ശരീരം? അങ്ങിനയൊരു 'അനാട്ടമി'?

അതായത്‌, അത്‌, പിണറായിയുടെ? അച്യുതാനന്ദന്റെ?

അല്ലെങ്കില്‍, ആരെന്നാകില്‍, ആരുടെ?

ആശാന്റെ? ശങ്കറിന്റെ?

പക്ഷേ, ഷെറീഫിന്റെ, ചിത്ര പദ്ധതിയില്‍, ചിത്രണത്തേക്കാള്‍, മസ്തിഷ്ക്ക മലയാളിയല്ലേ പ്രവര്‍ത്തിയ്ക്കുക?

എന്തൊരു കഷ്ടം! എഴുതിയിട്ടും മനസ്സിലാവാത്ത മലയാളിക്ക്‌, വരച്ചിട്ടും മനസ്സിലാവാത്ത മലയാണ്മണ്‍?

ഈ സന്തോഷന്‍?