തര്‍ജ്ജനി

ജയശ്രീ തോട്ടയ്ക്കാട്

7-A Santhi Thotekat
Chittoor Road
Ernakulam
മെയില്‍ : jaygini@gmail.com

Visit Home Page ...

കവിത

മണിക്കിലുക്ക്

കുഞ്ഞികൈയിലൊരു
കിലുക്കാംപെട്ടിതന്നമ്മ പറഞ്ഞു
ഇതെങ്ങിനെയോ
കിലുക്കിയാല്‍
ആരും പാടാത്ത
പാട്ട് പാടും

ഉള്ളിലെ വര്‍ണ്ണമണികളി-
ലേതൊക്കെയോ
തിരഞ്ഞെടുത്ത്
നിരത്തിയാല്‍
നിന്റെ വിരല്‍ത്തുമ്പില്‍
അഗ്നിയും പൂവും
വിരിയും

‘എങ്ങിനെയമ്മേ’
അക്ഷമയില്‍
വിവശയായി ഞാന്‍
കിതച്ചു
‘എങ്ങിനെ..യെങ്ങിനെയമ്മേ..’

അമ്മയുടെ മൗനം
മന്ത്രിച്ചതുപോലെ..

‘അത്
നിനക്കു മാത്രമേ അറിയൂ‘.

Subscribe Tharjani |
Submitted by വേണു (not verified) on Sat, 2008-12-06 23:46.

അതെ. അതു നിനക്കുമാത്രം അറിയാന്‍ സാധിക്കും.:)

Submitted by grkaviyoor (not verified) on Tue, 2011-08-09 19:14.

ഉരച്ചു അരുണിയിലുടെ തീ കത്തി പടരുംപോലെ അറിഞ്ഞു
ഞാന്‍ എന്നുള്ളിലെ അറിയേണ്ടതിനെ
ആകാര മകാര മാര്‍ന്ന ആ ശബ്ദത്തെ
നല്ല കവിത