തര്‍ജ്ജനി

മഹേന്ദ്രനാഥ്.കെ.വി

കാട്ടൂര്‍ ഹൌസ്‌
പൈങ്കുളം പി.ഒ
ചെറുതുരുത്തി
തൃശ്ശൂര്‍-679531
Web: http://wwwneeharika.blogspot.com/
E-mail:mahendranathkv@gmail.com

Visit Home Page ...

കവിത

ഇടയിലൊരു വഴി

ഞാന്‍ കണ്ടയിടവഴികളൊക്കെ വളഞ്ഞത്‌
ചപ്പില വീണവ്യക്തമായത്‌
നടക്കുമ്പോള്‍ പിറുപിറുക്കന്നത്‌
ചില ഒച്ചയനക്കങ്ങളാല്‍ പേടിപ്പെടുത്തുന്നത്‌
ഇയ്യെങ്കടാ കുട്ട്യേ നിക്കിത്തിരി വെറ്റ വാങ്ങി കൊണ്ട്‌രോയെന്ന്‌
മുള്‍വേലിക്കലും അടുപ്പങ്ങള്‍ പൂക്കുന്നത്‌
കണ്ണി മാങ്ങ തരാന്‍ നാട്ടു മാവുകള്‍ കാത്തുനില്‍ക്കുന്നത്‌
മഴയില്‍ ഒഴുക്കാവുന്നത്‌
ഇരിട്ടിലും നാട്ടുഭാഷയുടെ ചൂട്ടു മിന്നുന്നത്‌
എന്റെ പെണ്ണേ നമുക്കിടയിലുള്ളൊരി വഴിയിലൂടെ
ഇന്നെത്രയോര്‍മകളുടെ വളവുകള്‍ തിരിയണം
ഞാന്‍ നിന്നിലെത്താന്‍
നീയെന്നിലെത്താന്‍!

Subscribe Tharjani |