തര്‍ജ്ജനി

എം. ഗോകുല്‍ദാസ്.

ഹരിതം
കോട്ടൂളി
കോഴിക്കോട്‌ - 673016
ഫോണ്‍ :- 0-77363-64488
ഇ മെയില്‍ : m.gokuldas@gmail.com

About

ചരിത്രപ്രസിദ്ധമായ മയ്യഴില്‍ ജനിച്ചു. അച്ഛന്‍ മംഗലാട്ട്‌ കുഞ്ഞിരാമന്‍, അമ്മ ടി. മാധവിഅമ്മ. അഴിയൂര്‍ ഗവ. ഹൈസ്ക്കൂള്‍, മഹാത്മാഗാന്ധി ഗവ. ആര്‍ട്സ് കോളേജ്‌, മാഹി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കലാലയവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല.

ആദ്യകഥ മലയാളനാട്‌ വാരികയില്‍. മാതൃഭൂമി, ഭാഷാപോഷിണി, ദേശാഭിമാനി, കഥാമാസിക തുടങ്ങിയ ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിയിട്ടുണ്ട്‌. ആകാശവാണി നിലയങ്ങളിലും കഥകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്‌. കഥയ്ക്ക്‌ പുറമെ കവിതയും ഫീച്ചറുകളും എഴുതാറുണ്ട്‌. ദൂരദര്‍ശനു വേണ്ടി മണ്മറഞ്ഞ ചലചിത്രപ്രതിഭകളായ ഭരതന്‍, ബാലന്‍ കെ നായര്‍, മോനിഷ, ബഹദൂര്‍ തുടങ്ങിയവരുടെ സ്മൃതിചിത്രങ്ങള്‍ക്ക്‌ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്‌. മലയാളത്തില്‍ ആദ്യമായി പ്രവാസി എഴുത്തുക്കാരെക്കുറിച്ച്‌ സമഗ്രമായ ഫീച്ചര്‍ തയ്യാറാക്കി. ജിവിതവും തൊഴിലുമായി കുറച്ചുകാലം ബോംബയിലായിരുന്നു.

Books

കടലിന്റെ വഴികള്‍
എഴുത്തുകാരുടെ നഗരം
മഴ പെയ്യുമ്പോള്‍
ഒരു ഒഴിഞ്ഞ സ്ഥലം ( കഥാസമാഹാരം )
സമകാലീനകഥകള്‍ ( എഡിറ്റര്‍ )
നഗരാന്തരം ( എഡിറ്റര്‍ )

Awards

കഥയ്ക്ക്‌ വിവിധ സാംസ്ക്കാരികസംഘടനകളുടെ ചെറുതും വലുതുമായ പതിനഞ്ചില്‍പരം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

Article Archive
Saturday, 6 December, 2008 - 22:26

രണ്ടു് പാതകള്‍

Saturday, 3 January, 2009 - 12:38

ശലഭയാത്രകള്‍

Monday, 19 October, 2009 - 20:15

ദൈവത്തിന്റെ വിരലുകള്‍

Tuesday, 19 January, 2010 - 12:20

ചിത്രശലഭങ്ങള്‍

Saturday, 3 April, 2010 - 23:02

അദൃശ്യം

Sunday, 17 June, 2012 - 10:55

ജീവകോശം