തര്‍ജ്ജനി

ഷുക്കൂര്‍ പെടയങ്ങോടു്

പറമ്പറ വീട്ടില്‍,
ഇരിക്കൂര്‍ പി.ഒ.
കണ്ണൂര്‍ ജില്ല. 670 593
ഫോണ്‍: 9249137697

Visit Home Page ...

കവിത

ചില വിലാപങ്ങള്‍


ചിത്രീകരണം: ശശികുമാര്‍
സുഹൃത്തേ,
പരിഹസിക്കരുതു്.
വിലാപങ്ങള്‍ നോവിന്റെ മുള്ളുകളെ
ഇറക്കിവെക്കാനുള്ള അത്താണിയാണു്
ചില നോവുകളില്‍
അത്താണികളും പൊട്ടിപ്പിളര്‍ന്നുപോകും.

സോദരാ,
പരിഭവിക്കരുതു്.
എന്റെ തല നിറയെ നിന്റെയും എന്റെയും
വിശപ്പുകളുടെ മുള്ളുകളാണു്.
വിശപ്പുകള്‍ക്കു്
വേട്ടമൃഗങ്ങളുടെ കൂര്‍ത്ത കോമ്പല്ലുകളുണ്ടാവും.
അതിനാല്‍ നീ കാത്തിരിക്കുക.

പ്രിയേ, എന്റെ പാപങ്ങളത്രയും
ഏറ്റുവാങ്ങുന്നവളേ,
നിന്നെക്കുറിച്ചാണു് എന്റെ കവിത.
പ്രിയമുള്ളവളേ,
നിന്റെ ചൂടാറാപ്പെട്ടി
ഒരുനാള്‍ തണുത്തുപോയെങ്കില്‍
കടലെങ്ങനെയാണു്
കരയോടു് കുശലം പറയുക?
കാറ്റു് മരങ്ങളോടു് കവിത ചൊല്ലുക?

പ്രണയികളേ,
നിങ്ങള്‍ക്കങ്ങിനെയൊരു ദുരന്തം.
ഹോ, ഓര്‍ക്കാനേ വയ്യ.
ഭയമാകുന്നു.
ഞാന്‍ കരഞ്ഞുപോകുന്നു.

Subscribe Tharjani |