വി.കെ.ദീപന്‍

ഹരിതം, ആലംകോട് പി.ഒ
679 585

Visit Home Page ...

കവിത

തിളക്കം


ചിത്രീകരണം: ശശികുമാര്‍
തരില്ലെന്നു് കുതറിയോടുന്നു.
പിന്നെ, തോല്പിച്ചെന്നു് കനപ്പിച്ചിരിക്കുന്നു.
കൈകളാല്‍ അദൃശ്യമായ ഒരു പനിനീര്‍പ്പൂ കശക്കുന്നു.
വിരല്‍ത്തുമ്പുകളതിന്‍ ചെംചാറാല്‍ തുടുക്കുന്നു.
കണ്‍കോണിലേക്കെറിയാതെ
വഴുതുന്ന കള്ളനോട്ടങ്ങളെ
മുന്നിലേക്കു് കുടഞ്ഞിട്ട മുടിച്ചാര്‍ത്തില്‍ മറയ്ക്കുന്നു.
രാവിന്നേകാന്തതയിലെപ്പൊഴോ
പിന്നെ ഞാന്‍
വിടര്‍ന്ന താരങ്ങളില്‍ നിന്നൊരാ
കണ്‍തിളക്കം
കണ്ടെടുക്കുന്നു.
| Subscribe Tharjani