തര്‍ജ്ജനി

സൌജന്യ സേവനം

വരമൊഴിയും കീമാനും യൂണികോഡും ബ്ലോഗുകളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നമുക്ക് ചിലര്‍ക്ക് ഒന്നിച്ചുകൂടേ? എന്റെ ആശയം ഇതാണ്. വളരെ ആളുകള്‍ വീടുകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രാഥമികമായ ചില അതിരുകള്‍ക്കപ്പുറം പോകാന്‍ അറിഞ്ഞു കൂടാത്തവരാണ്. എന്റെ തന്നെ പലകൂട്ടുകാരും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മലയാളം ടൈപ്പ് ചെയ്യുക എന്നൊക്കെയുള്ളത് പ്രൊഫഷണലുകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണെന്ന് ആത്മാര്‍ത്ഥമായി ചിന്തിച്ച് mp3 മാത്രം കേട്ട് ഓഫ് ചെയ്ത് കിടന്നുറങ്ങുന്ന തരക്കാരാണ്. യൂണികോഡിനെയോ വരമൊഴിയെയോ പറ്റി കേട്ടിട്ടു കൂടിയില്ല. നമ്മളില്‍ കുറച്ചുപേര്‍ തയ്യാറായാല്‍ വീടുകളില്‍ പോയി മേല്‍പ്പറഞ്ഞ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതുപയോഗിക്കുന്നതെങ്ങനെ എന്ന് പറഞ്ഞു കൊടുക്കാന്‍ പറ്റും. കുറഞ്ഞപക്ഷം കമ്പ്യൂട്ടര്‍ മലയാളം ഉപയോഗിക്കാന്‍ അപാര പാണ്ഡിത്യമൊന്നും ആവശ്യമില്ലെന്ന് മനസ്സിലാക്കാനെങ്ക്ലിഉം നമ്മുടെ സൌജന്യ സേവനം സഹായിക്കില്ലേ? അതോടെ ബ്ലോഗുകളിലും വെബ് മാഗുകളിലും മലയാളി സാന്നിദ്ധ്യം അഭിലഷണീയമായ രീതിയില്‍ വര്‍ദ്ധിക്കുകയും ചെയ്യും..എന്തു തോന്നുന്നു..? മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ബ്ലോഗുകളെക്കുറിച്ച് ലേഖനം വന്ന ഈ സമയമാണ് ഇതിനു പറ്റിയ സമയം...

Submitted by kevinsiji on Mon, 2006-08-21 13:45.

ഞാനും അങ്ങിനൊരു പരിപാടി ഇവിടെ ബഹ്രൈനില്‍ ചെയ്യണംന്നു് ആഗ്രഹിയ്ക്കുന്നുണ്ടു്. സമയം കിട്ടാത്തതാണു് മുഖ്യതടസ്സം. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ എനിയ്ക്കെന്തെങ്കിലും ചെയ്യാന്‍ പറ്റും. ബഹ്രൈനില്‍ നിന്നു് മലയാളത്തില്‍ താല്പര്യമുള്ള ആര്‍ക്കും എന്നെ ബന്ധപ്പെടാവുന്നതാണു്. വൈകീട്ടു് ഏഴരയ്ക്കു ശേഷം 39053753യില്‍ വിളിച്ചാല്‍ സംസാരിക്കാം.

Submitted by Sunil on Sun, 2006-08-27 19:08.

Yes Sivan and Kevin
We are also doing the same here in Saudi Arabia

Submitted by mangalat on Sun, 2006-08-27 20:47.

കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഫോര്‍മുല പോലെ നൂറുകണക്കിന്‌ പുസ്തകങ്ങള്‍ മലയാളത്തിലുണ്ട്‌.ഒരെണ്ണം പോലും പ്രയോജനപ്രദമല്ല.കമ്പ്യൂട്ടര്‍ വാങ്ങുന്നതു പോലെ ഇത്തരം പുസ്തകങ്ങളും വാങ്ങി സംതൃപ്തിയടുന്ന വിനീതോപഭോക്താക്കളാണ്‌ മലയാളികള്‍.
എങ്ങനെ കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാം എന്ന്‌ പഠിപ്പിക്കുന്ന ഒരു നൂറ്‌ പേജ്‌ പുസ്തകം തയ്യാറാക്കി പ്രചരിപ്പിക്കണം. ഏതൊക്കെ സോഫ്ട്‌വേറുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനായിരിക്കണം ഊന്നല്‍.
താലൂക്ക്‌ അടിസ്ഥാനത്തില്‍ മലയാളം കമ്പ്യൂട്ടിംഗ്‌ സെമിനാറുകള്‍ സംഘടിപ്പിക്കാവുന്നതുമാണ്‌. ഒരു ഏകദിന സെമിനാറുകൊണ്ട്‌ പുസ്തകത്തേക്കാള്‍ പ്രയോജനം ലഭിക്കും.
അക്ഷയയുടെ സംവിധാനം ഇതിന്‌ വേണ്ടി ഉപയോഗപ്പെടുത്താനാവുമെങ്കില്‍ നന്ന്‌.

Submitted by kevinsiji on Mon, 2006-08-28 13:57.

മലയാളം വിക്കി പുസ്തകശാലയില്‍ ഇത്തരമൊരു പുസ്തകം എഴുതുന്ന ശ്രമത്തിലാണു് ജ്യോതിസ്. അറിവും സമയവുമുള്ള എല്ലാരും കൂടി ഒത്തുപിടിച്ചാല്‍ സമഗ്രമായൊരു കമ്പ്യൂട്ടര്‍ എഞ്ചുവടി വേഗം തയ്യാറാക്കാം. സൌജന്യമായി എവിടെയും ലഭ്യവുമാക്കാം.

http://ml.wikibooks.org/wiki/%E0%B4%B8%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D%E2%80%8D

Submitted by baburaj on Tue, 2006-08-29 14:36.

എന്താണു ചെയ്യേണ്ടത്?

Submitted by kevinsiji on Tue, 2006-08-29 19:20.

പുസ്തകമെഴുതാനുള്ള താല്പര്യമുണ്ടോ, ഞാന്‍ മേലേകൊടുത്ത താളില്‍ പോയി നോക്കൂ. വിവരങ്ങള്‍ അവിടെനിന്നു തന്നെ കിട്ടും, എങ്ങിനെയെഴുതണം എന്നെല്ലാം വ്യക്തമായി അറിയാന്‍ മലയാളം വിക്കിയില്‍ നോക്കിയാല്‍ മതി. http://ml.wikipedia.org

Submitted by ralminov on Tue, 2006-08-29 20:44.

നമുക്ക് വാചകമടിക്കാന്‍ മാത്രമേ താല്പര്യമുള്ളൂ സുഹൃത്തേ.....

Submitted by Sivan on Wed, 2006-08-30 20:04.

മഹേഷ്,
100 പേജില്‍ പുസ്തകം തയാറാക്കുക, മലയാളം സോഫ്റ്റ്വെയറുകള്‍ കണ്ടെത്തി ചാര്‍ട്ട് ചെയ്യുക എന്നിവ കേന്ദ്രീകൃത സ്വഭാവത്തോടെ ചെയ്യാന്‍ ഒരു ഗ്രൂപ്പ് വര്‍ക്ക് ആവശ്യമുണ്ട്. അത് തത്കാലം പ്രാവര്‍ത്തികമല്ല, പ്രാവര്‍ത്തികമാണെങ്കില്‍ ‍ എങ്ങനെ എന്നറിയണം..
അതു തന്നെയാണോ കെവിന്‍ പറയുന്ന പുസ്തക രചന?
സെമിനാറിന് ഒരു മൊഡ്യൂള്‍ വേണം. ഗുരുവായൂരപ്പന്‍ കോളേജിലും കോഴിക്കോടും സെമിനാര്‍ എങ്ങിനെയാണ് ആസൂത്രണം ചെയ്തത്? കോളേജ് കാമ്പസുകളേക്കാള്‍ സജീവമാണ് +2 വിദ്യാലയങ്ങള്‍ ..പുതിയ പാഠ്യപദ്ധതി പരീക്ഷിക്കുന്ന സമയവുമാണ്.. പുതിയ വ്യവഹാരരൂപങ്ങളെ കുട്ടികള്‍ താത്പര്യ പൂര്‍വം ഉള്‍ക്കൊള്ളും. അനുഭവമുണ്ട്. പക്ഷേ വ്യക്തമായ ഒരു രൂപരേഖയുടെ അഭാവം അനുഭവപ്പെടുന്നുണ്ട്...

Submitted by Sunil on Thu, 2006-08-31 12:01.

ഞാനിന്നലെ ചിലര്‍ക്ക്‌ വരമൊഴിയുടെ മാത്രമായി ക്ലാസ്സെടുത്തു. പുതുമാധ്യമങള്‍ എന്ന പേരില്‍ ബ്ലോഗുകളെ കേന്ദ്രീകരിച്ച്‌ ഒരു പ്രസന്റേഷനും തയ്യാറാക്കി. സെപ്റ്റംബറില്‍ ഒരു സെമിനാര്‍ അങനെ ഇവിടെ ആസൂത്രണം ചെയ്തിട്ടുണ്ട്‌. അതില്‍ ലാങ്വേജ് ടെക്നോളജിയെപ്പറ്റിയും വളരെ ചെറുതായി പറഞ്ഞിട്ടുണ്ട്‌. ആവശ്യമെങ്കില്‍ ഈ പവര്‍ പോയന്റ് പ്രസന്റേഷന്‍ അയച്ചുതരാം. ഇതൊരു തുടക്കം മാത്രം. നാം “കനവ്”ഇലും ചെയ്തതല്ലേ? -സു-

Submitted by kevinsiji on Thu, 2006-08-31 12:59.

ശിവാ, വിക്കിയില്‍ ഇത് എളുപ്പം പ്രാവര്‍ത്തികമാക്കാം. അനേകം പേര്‍ക്കു് അവരുടെ അറിവുകള്‍ കൂട്ടിച്ചേര്‍ക്കാം. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും എഴുതാം. എല്ലാരും കൂടി പലയിടത്തിരുന്നു് എഴുതുന്ന ഒരു പുസ്തകം. അതാണു് വിക്കി പുസ്തകശാല. ആദ്യം ആരെങ്കിലും തുടങ്ങി വയ്ക്കണം. ജ്യോതിസ് ഒന്നു് തുടങ്ങിയിട്ടുണ്ടു്. അതെങ്ങിനെയുണ്ടെന്നു് നോക്കൂ. അതിന്റെ തുടര്‍ച്ചയാവാന്‍ വയ്യെങ്കില്‍ മറ്റൊന്നു് തുടങ്ങുക. സ്വന്തം ശൈലിയില്‍, രൂപരേഖകള്‍ തയ്യാറാക്കുക. ഉള്ളടക്കത്തിന്റെ ഒരു രൂപരേഖ ആദ്യം തയ്യാറാക്കുക. എഴുതാനറിയാവുന്നവരെ നമ്മുക്കവിടെ എത്തിക്കാം. എല്ലാര്‍ക്കും കൂടി ഒത്തു പ്രവര്‍ത്തിച്ചാല്‍ എളുപ്പം ഒരു നല്ല പുസ്തകം ഉണ്ടാക്കാം.
വിക്കി പുസ്തകശാല ഇവിടെ http://ml.wikibooks.org