തര്‍ജ്ജനി

മുറി

മുറിയ്ക്കുള്ളില്‍ നനവും നിശബ്ദതയും കെട്ടിക്കിടന്നു. പുറത്ത്‌ മഴ പെയ്തു തോര്‍ന്നതേയുണ്ടായിരുന്നുള്ളൂ. വീടിന്‌ പുറകിലെ ഇലച്ചാര്‍ത്തുകളില്‍ നിന്ന്‌ മഴ പിന്നെയും വീണുകൊണ്ടിരുന്നു. വര്‍ത്തമാനത്തിന്‌ വിഷയങ്ങളില്ലാതെ അവരവരുടെ ചായക്കോപ്പകളില്‍ മുഴുകിയിരിക്കെ, അവളാണ്‌ ആദ്യം പാമ്പിനെ കണ്ടത്‌. തുറന്നു കിടന്ന വാതില്‍പ്പടിയിലൂടെ, പതിയെ ഇഴഞ്ഞ്‌ അത്‌ അടുക്കളയില്‍ അപ്രത്യക്ഷമായി.

"പാമ്പ്‌, അതാ അവിടെ..." അവളറിയാതെ നിലവിളിച്ചു പോയി.
"അതങ്ങ്‌ പോകും"

നിസംഗമായ ആ മറുപടി അവളെ നന്നായി ചൊടിപ്പിച്ചു. ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ അയാള്‍ തുടര്‍ന്നു...
"പാമ്പുകള്‍ നിരുപദ്രവകാരികളാണ്‌. മഴയും പുറത്തെ തണുപ്പും അടങ്ങുമ്പോള്‍ അതിറങ്ങിപ്പോകും. ഇല്ലെങ്കില്‍ ഉള്ളില്‍ എന്തോ ചീഞ്ഞു നറുന്നു എന്ന്‌ മനസ്സിലാക്കണം"

അവളുടെ മറുപടിയ്ക്ക്‌ കാത്ത്‌ നില്‍ക്കാതെ, ബാക്കിയുണ്ടായിരുന്ന ചായ ഒറ്റ വലിയ്ക്ക്‌ കുടിച്ചിട്ട്‌, അയാള്‍ മഴയിലേയ്ക്കിറങ്ങി.

Submitted by kevin (not verified) on Sun, 2004-12-05 05:52.

നല്ല തണുപ്പത്തു, ഒരു കട്ടനും കുടിച്ചുകൊണ്ടു് ഒതുങ്ങിക്കൂടി ഇരിയ്ക്കാന്‍ നല്ല സുഖമാണു്. എന്നും ഗൃഹാതുരതയോടെ ഞാന്‍ ഓര്‍ക്കുന്ന അത്തരം ചെറിയ പക്ഷേ എനിയ്ക്കു വളരെ വിലയേറിയ സുഖങ്ങളെ ഓര്‍മ്മിപ്പിച്ചു ഈ കൊച്ചു കഥ.

Submitted by peringz (not verified) on Sun, 2004-12-05 05:54.

പോള്‍,
ജാലകം ബ്ലോഗുകള്‍ ആക്ടീവ്‌ ആയി കാണുന്നതില്‍ വളരെ സന്തോഷം. തുടര്‍ന്നും എഴുതുക.

കെവിന്‍,
അഞ്ജലി വളരെ ഉപയോഗപ്രദമാണ്‌. ഭാവുകങ്ങള്‍, ഒപ്പം ഒരുപാടു നന്ദിയും!!!

Submitted by chinthaadmin on Sun, 2004-12-05 05:59.

കെവിനും പെരിങ്ങോടനും,
നന്ദി സുഹൃത്തേ, നന്ദി. എന്റെ ബ്ലോഗില്‍ ആദ്യമായി മലയാളം പ്രതികരണങ്ങള്‍ കണ്ട്‌ സന്തോഷം പറഞ്ഞറിയിക്കാനറിയില്ല. തുടര്‍ന്നും വായിക്കുമെന്ന പ്രതീക്ഷയോടെ...

പോള്‍

Submitted by Sunil Nair (not verified) on Thu, 2004-12-09 14:51.

Dear, Paul

Your works are really great I really congrats you. Good

Keep it up " Wish you all the best"

Sunilpadinjakara

Submitted by Anonymous (not verified) on Wed, 2005-07-13 18:27.

അടചിട്ട ജാലകങള്‍ തുറന്നാട്ടെ.