തര്‍ജ്ജനി

മലയാളിയുടെ സ്വഭാവം

അശ്വമേധം പ്രദീപ്‌ തമിഴില്‍ സാഹിത്യമില്ല എന്ന്‌ പറഞ്ഞ ആളാണ്‌. അദ്ദേഹം ഇപ്പോള്‍ മറ്റൊരു നിരീക്ഷണം കൂടി നടത്തിയിരിക്കുന്നു, വായന മാസികയില്‍.
"പൂര്‍ണ്ണമായും കഴിവ്‌ തെളിയിക്കുന്നവരെ മലയാളികള്‍ അംഗീകരിക്കില്ല, പക്ഷേ തമിഴര്‍ അങ്ങനെയല്ല" എന്നാണ്‌ പുതിയ വാചകമടി. അതിന്റെ പിന്നിലെ കച്ചവടം കണ്ടു, എങ്കിലും. അശ്വമേധം പരിപാടി ഇപ്പോള്‍ തമിഴില്‍ വരുമ്പോള്‍ പ്രദീപിന്‌ ഇങ്ങനെ പറയാതെ വയ്യ.

പക്ഷേ, മലയാളികള്‍ അങ്ങനെയാണോ? ഒരുത്തന്‍ ആളാവുന്നത്‌ സാധാരണ മലയാളി കണ്ട്‌ നില്‍ക്കുമൊ അതോ പാര വയ്ക്കുമോ?

Submitted by Sivan on Sun, 2006-08-20 21:21.

അതു കുറേ സങ്കീര്‍ണ്ണമായ കാര്യമാണ്. ഏതെങ്കിലും നിലയില്‍ ‘ഞാനും‘ കൊള്ളാവുന്ന ഒരാളാണെന്നു വിചാരിക്കുന്നതു ചീത്തക്കാര്യമല്ല. പക്ഷേ വേണ്ടത്ര അംഗീകാരം കിട്ടിയില്ല എന്ന തോന്നല്‍ ഉള്ളിലുണ്ടെങ്കില്‍ മറ്റൊരു മേഖലയില്‍ - അതു നമുക്കു പരിചിതമല്ലാത്ത മേഖലയാണെങ്കില്‍ കൂടി- ഓ ഇതിലൊക്കെ അവനെ അത്ര ബഹുമാനിക്കാന്‍ എന്തു കേമത്തമാ ഉള്ളത്.. എന്നൊരു ഭാവം മലയാളിയ്ക്കു വന്നു നിറയും. അതാണ് മലയാളിയുടെ അഹങ്കാരമായി പരക്കെ വിവരിക്കപ്പെടുന്നത്. റോഡില്‍ വാഹനങ്ങള്‍ വന്നാല്‍ മാറി നില്‍ക്കാന്‍, ആര്‍ക്കെങ്കിലും വഴിയൊഴിഞ്ഞു കൊടുക്കാനൊക്കെ നമുക്കിത്തിരി പ്രയാസമാണ്. അഹങ്കാരമല്ല അതിനു പിന്നില്‍ ഞാന്‍ മോശമായി പോകുമോ എന്ന ഭയമാണ്. അതാണ് നാം വാ തുറന്ന് പ്രശംസിക്കാന്‍ മടിക്കുന്നത്. രണ്ടാമത്തെ കാര്യം ആഴത്തില്‍ പോകാനുള്ള ക്ഷമയില്ലായ്മയാണ്. അങ്ങനെ വരുമ്പോള്‍ കൊള്ളാം എന്നു പറയുന്ന കാര്യം പിന്നീട് മോശമാണെന്ന് ആരെങ്കിലും കണ്ടെത്തിയാല്‍, ആദ്യം കൊള്ളാം എന്നു പറഞ്ഞ എന്റെ ബുദ്ധിയെപ്പറ്റി ആളുകള്‍ എന്തു വിചാരിക്കും എന്ന പേടിയാണ്. നമ്മുടെ വിപ്ലവ ബോധവും സാക്ഷരതയും മദ്ധ്യവര്‍ഗ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള വായനയും പൊള്ള വ്യക്തിത്വങ്ങളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പൊള്ളയാണെന്ന് അറിഞ്ഞുകൊണ്ട് നാം അതിനുള്ളില്‍ കഴിഞ്ഞു കൂടുന്നു.

Submitted by hari on Sun, 2006-08-27 06:40.

ശിവാ, ഒരു തരം ആത്മവിശ്വാസമില്ലായ്മ ആണല്ലോ പ്രശ്നം, അല്ലേ? അത് നമ്മുടെ സ്കൂളുകളില്‍ തുടങ്ങുന്നതാണെന്നു തോന്നുന്നുണ്ടോ? ഒരു കാര്യവും ആഴത്തില്‍ പഠിക്കില്ലെന്ന അവസ്ഥയും നമ്മുടെ സ്കൂളുകളിലെ പഠന രീതികളോടും പരീക്ഷകളുടെ രീതികളോടും ബന്ധപ്പെട്ടിരിക്കുന്നുണ്ടോ?

Submitted by Sivan on Wed, 2006-09-06 12:45.

അമേരിക്കക്കാര്‍ക്ക് ചരിത്രമില്ലെന്നു പരയുന്ന പോലെ വന്നു കയറിയ ആള്‍ക്കാരാണ് നമ്മള്‍ മലയാളികള്‍..പി കെ ബാലകൃഷ്ണന്റെ ഭാഷയില്‍ പെറുക്കിതീനികള്‍. എന്തു സ്വീകരിക്കാനും നാം കാണിക്കുന്ന ആവേശം നൊമാഡുകളുടെ സ്വഭാവമാവാം. സ്കൂളിന് ഇക്കാര്യത്തില്‍ പങ്കില്ല. സമൂഹങ്ങളെയാണ് സ്കൂള്‍ പ്രതിനിധീകരിക്കുന്നത് എന്നു തോന്നുന്നു. അതുകൊണ്ടാണ് നമ്മുടെ അദ്ധ്യാപകര്‍ ഒരു മാറ്റത്തെയും അംഗീകരിക്കാത്തവരായി നിലനില്‍ക്കുന്നത്. അത്ഭുതകരമായ കാര്യം കേരളത്തിലെ എറ്റവും വലിയ ട്രേഡ് സംഘടന അദ്ധ്യാപക സംഘടനയാണെന്നുള്ളതാണ്. തൊഴില്‍ കള്‍ചര്‍ മറ്റൊരു രീതിയിലാവാന്‍ കാരണം ഇതുമാണ്...സംസ്ഥാന വരുമാനത്തെ വീതം വച്ചെടുക്കുന്നതില്‍ ഈ സംഘടന കാണിക്കൂന്ന ശുഷ്കാന്തി ചില്ലറയല്ല. അതേ സമയം നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ നോക്കുക. കാര്യങ്ങള്‍ മാറാനുള്‍ല ശ്രമമുണ്ട് .. പക്ഷേ ആളുകള്‍ എന്നാണു മാറുക?