തര്‍ജ്ജനി

പാര്‍വതി കണ്ടത് നേരോ?

മാധ്യമ ശ്രദ്ധ നേടിയ “പാര്‍വതി കണ്ട നേരുകള്‍“ എല്ലാ സഹോദരീ സഹോദരരും കണ്ടോ കേട്ടോ അറിഞ്ഞു കാണുമല്ലോ? പാര്‍വതി സോദരി തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നപ്പോള്‍ ആരോ കണ്ണ് കാണിച്ചു. പിന്നീട് വരുന്നോ എന്ന് ചോദിച്ച് കൈയ്യില്‍ പിടിക്കാന്‍ വരെ ആരോ ഒരുമ്പെട്ടു. ഏഷ്യാനെറ്റിലെ ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന “നമ്മള്‍ തമ്മില്‍” പരിപാടിയില്‍ ഇതു പറയുമ്പോള്‍ ആയമ്മ ചോദിക്കുന്നു, ‘’എന്നെ കണ്ടിട്ട് അയാള്‍ക്ക് എങ്ങിനെ ഇതു തോന്നി?” അത് ചോദ്യം, ഉത്തരം അര്‍ഹിക്കുന്നു.

ഒരു സ്ത്രീയോട് പരസ്യമായി “വരുന്നോ?“ എന്ന് ചീത്ത രീതിയില്‍ ചോദിക്കണം എങ്കില്‍ എന്താണ് കാര്യം. സമൂഹത്തിന്റെ ഇപ്പോഴത്തെ നില തന്നെ. സമൂഹത്തില്‍, പ്രത്യേകിച്ച് നാഗരിക സമൂഹത്തില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന ചില അപഥ സഞ്ചാരത്തിന്റെ ഒരു സൂചന മാത്രമാണ് പാര്‍വതി കണ്ടത്. പക്ഷേ നിലനില്‍ക്കുന്ന ഈ കാര്യം പുതുമയെന്ന് വരുത്തി തീര്‍ക്കാന്‍ ആണ് അവര്‍ ശ്രമിച്ച തും. കഷമിക്കണം, ഈ അഭിപ്രായം സ്ത്രീ വിദ്വേഷത്തിന്റെയോ അല്ലെങ്കില്‍ പ്രകൃതിയെ തിരസ്കരിക്കുന്നതിന്റെയോ പ്രതിഫലനം ആയി കാണരുത്.

പാര്‍വതി 50% എങ്കിലും നേര് ബുദ്ധി പ്രയോഗിച്ചാല്‍ ഈ സംഭവം ലളിതമായി കൊണ്ട് പോവാമായിരുന്നു. ഞാന്‍ കാണുന്ന കേരള സമൂഹത്തില്‍ സ്ത്രീക്ക് പുരുഷനെക്കാള്‍ യാതൊരു സ്ഥാന വ്യത്യാസവും ഇല്ല. അത് പാര്‍വതി തന്റെ ജോലിയിലൂടെ അനുഭവിക്കുന്ന സ്വയ സ്വാതന്ത്ര്യത്തിലൂടെ അനുഭവിക്കുന്നും ഉണ്ട്. പാര്‍വതി കണ്ട നേര് സമൂഹത്തിന്റെ വലിയ പ്രശ്നം അല്ല. ഒരു വനിതാ‍ സെക്സ് വര്‍ക്കര്‍ ഒരു പുരുഷനെ ഒറ്റയ്ക്ക് കിട്ടിയാല്‍ ക്യാ‌ന്‍‌വാസ് ചെയ്യാന്‍ പലതന്ത്രങ്ങളും കാട്ടും, പക്ഷേ ആവശ്യം ഇല്ലാത്തവര്‍ പോവുമോ? അതുപോലെ ഇത്തരം സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം ഉണ്ടാവുമ്പോള്‍ ഡ്യൂട്ടി പൊലീസുകാരെ അറിയിക്കുക ആണ് വേണ്ടത്. അല്ലാതെ കാടിളക്കി നാടിളക്കി കരഞ്ഞ് വീണ്ടും സ്ത്രീയെ അബല ആക്കുക അല്ല വേണ്ടത്.

പിന്നെ ഒരു കാര്യം കൂടി. പാര്‍വതിയുടെ പരിപാടി കണ്ട് ഒരു വീട്ടമ്മയ്ക്ക് ഭര്‍ത്താവിനോട് എല്ലാം തുറന്ന് സംസാരിക്കാന്‍ ഉള്ള അവസരം ലഭിച്ചു എന്ന് പറഞ്ഞിരുന്നു. നല്ലത്. പക്ഷേ, ഇത്തരം കാര്യങ്ങള്‍ അവര്‍ തമ്മിലുള്ള അനാരോഗ്യകരമായ “ഈഗോ“ കാരണം അല്ലേ ഇത്രയും കാലം പൊതിഞ്ഞ് വെക്കേണ്ടി വന്നത്. എന്തായാലും ഈ അഭിപ്രായം പാര്‍വതി കാണുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.

Submitted by cachitea on Fri, 2006-08-18 14:39.

പ്രതാപാ, പലതും സത്യം തന്നെ. എന്നാല്‍ സ്ത്രീകള്‍ ഇന്നത്തെ കേരളീയ സമൂഹത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് കണക്കില്ല തന്നെ. പാര്‍വ്വതിയെപ്പോലുള്ളവര്‍ ഒരിക്കലും സാധാരണ സ്ത്രീയുടെ പ്രതീകമല്ല. അവരെപ്പോലുള്ളവര്‍ ഇത്തരം വിഷയങ്ങള്‍, പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി അവതരിപ്പിക്കുന്നത് അവജ്ഞയേ ഉണര്‍ത്തൂ.