തര്‍ജ്ജനി

പുതിയ ബൂലോഗങ്ങള്‍


ക്ഷുരകവേദം - http://www.kshurakavedam.blogspot.com


സ്വാഗതം സുഹൃത്തേ ക്ഷുരകന്റെ പീടികയിലേയ്ക്ക്‌. തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ടു മുട്ടുന്ന അപരിചിതരെപ്പോലെ നമുക്ക്‌ യാത്ര തുടങ്ങാം. നിറുത്താതെ പെയ്യുന്ന പെരുമഴ പോലെ ഞാനിവിടെ പെയ്തു നിറയാം. വായിച്ചറിയാന്‍ വാക്കുകളുള്ളപ്പോള്‍ മുഖവുര ഇല്ലാതിരിക്കുന്നതല്ലേ ഭംഗി? വായിക്കുക, പ്രതികരിക്കുക, സൌഹൃദങ്ങള്‍ ഉണ്ടാകുന്നത്‌ അങ്ങനെയാണ്‌. അപ്പോള്‍ തുടങ്ങുകയല്ലേ, കട്ടിങ്ങും ഷേവിങ്ങും.


സൂര്യഗായത്രി - http://www.suryagayatri.blogspot.com


തണുത്ത നിലത്തേക്കു മുഖം ചേര്‍ത്തു വെച്ചു കിടന്നു നിലത്തോടു
കളിയും കാര്യവും പറയാന്‍ അവള്‍ക്കു എന്നും ഇഷ്ടം ആയിരുന്നു.
ഒരു നാള്‍ നിലം അവളോടു പറഞ്ഞു "ഇപ്പൊ എന്നേക്കാളും തണുപ്പു നിനക്കാണല്ലൊ".
പക്ഷെ അതു കേള്‍ക്കാന്‍ അവള്‍ ഉണ്ടായിരുന്നില്ല .
അവള്‍ എത്തിക്കഴിഞ്ഞിരുന്നു -ദൂരെ ! ഒരുപാടു ദൂരെ!!