തര്‍ജ്ജനി

വാര്‍ത്ത

ചിലന്തി

സിമിയുടെ ആദ്യ കഥാസമാഹാരം, ചിലന്തി കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ നടക്കുകയുണ്ടായി. റെയിന്‍ബോ ബുക്സിന്റെ ഉടമസ്ഥനും പ്രസാധകനുമായ ശ്രീ. രാജേഷ് കുമാര്‍ യോഗത്തിലേയ്ക്ക് അതിഥികളെയും പ്രാസംഗകരെയും സ്വാഗതം ചെയ്തു. അതിനു ശേഷം ശ്രീ. കാക്കനാടന്‍ പുസ്തകപ്രകാശനം ആദ്യപ്രതി ബി മുരളിയ്ക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.

കാക്കനാടന്‍ പുസ്തകത്തിലെ ഏതാനും കഥകളെക്കുറിച്ച് സംസാരിച്ചു, മലയാള കഥാലോകത്തിലേയ്ക്ക് സിമിയെ സ്വാഗതം ചെയ്തു.

അദ്ധ്യക്ഷ പ്രസംഗം നടത്തിയ ശ്രീ. ഡി. വിനയചന്ദ്രന്‍ കൊല്ലത്തിന്റെ സമ്പന്നമായ കഥാ പാരമ്പര്യത്തെ പ്രകീര്‍ത്തിച്ചു. പട്ടത്തുവിള കരുണാകരന്‍, കാക്കനാടന്‍, ബി. മുരളി തുടങ്ങിയവരിലൂടെ കൊല്ലത്തിന്റെ കഥാചരിത്രം ഇവിടെ എത്തിയതില്‍ വിനയചന്ദ്രന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

പുസ്തകത്തിലെ കഥകളെ ബി. മുരളി പരിചയപ്പെടുത്തി. നീലിമ, ചിലന്തി, തുടങ്ങിയ കഥകളെക്കുറിച്ച് മുരളി സംസാരിച്ചു.

സിമി ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കും അതിഥികള്‍ക്കും നന്ദി പറഞ്ഞു.

Subscribe Tharjani |