തര്‍ജ്ജനി

കുരീപ്പുഴ ശ്രീകുമാര്‍

കാവനാട് പി. ഒ,
കൊല്ലം - 3

ഇ-മെയില്‍: kureepuzhasreekumar@yahoo.com

വെബ്: കുരീപ്പുഴ ശ്രീകുമാര്‍

Visit Home Page ...

കവിത

മൃഗീയം

പുല്‍മേട്ടില്‍ നിന്നും പുറത്തേയ്ക്ക്
പുള്ളിപ്പുലിപ്പുറത്തെത്തുന്നു
വില്ലാളിവീരന്‍ മതഭ്രാന്തന്‍
അമ്പെയ്തൊരന്യനെ കൊല്ലുന്നു.

തെല്ലുനേരം നോക്കി നിന്നിട്ട്
തുള്ളിയുറഞ്ഞു പുലിചോദ്യം:
തിന്നാത്തതെന്ത്, വിശപ്പില്ലേ?
പിന്നെന്തിനായി നീ ഹോമിച്ചു?

അട്ടഹസിച്ചു മതഭ്രാന്തന്‍
പൊട്ടിക്കരഞ്ഞു കിളിക്കൂട്ടം
ചങ്ങാത്തമില്ലാ നമുക്കെന്ന്
പുള്ളിപ്പുലി കാടടയ്ക്കുന്നു

Subscribe Tharjani |