തര്‍ജ്ജനി

ടെലിവിഷനും കേരളവും

ടിവിക്കുമുന്നില്‍ ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ ചടഞ്ഞിരിക്കുന്നവരില്‍ പൊണ്ണത്തടി 25 ശതമാനവും പ്രമേഹം 15 ശതമാനവും കൂടുന്നുവെന്നാണ്‌ പഠനഫലം.

സീരിയലുകളുടെ അതിപ്രസരം ദിവസവും നാലഞ്ചുമണിക്കൂര്‍ നമ്മുടെ വീട്ടമ്മമാര്‍ ടിവിക്കുമുന്നില്‍ ചടഞ്ഞുകൂടാന്‍ ഇടയാക്കുന്നു.

വ്യക്തിത്വം വികസിക്കാന്‍ വൈവിധ്യത്തോടെ ചിന്തിക്കേണ്ട സ്ത്രീസമൂഹം ഇന്ന്‌ സീരിയലുകള്‍ സൃഷ്ടിക്കുന്ന വിഷയങ്ങളില്‍, വീക്ഷണത്തില്‍ ഒരുപോലെ ചിന്തിക്കുന്നു, ഒരുമിച്ച്‌ നശിക്കുന്നു.

പത്തുവയസാകുമ്പോഴേക്ക്‌ ടെലിവിഷനില്‍ ഓരോ കുട്ടിയും കാണുന്ന കാര്യങ്ങളുടെ കണക്കെടുപ്പ്‌ ഇങ്ങനെയാണ്‌. ഏതാണ്ട്‌ ആയിരത്തിലേറെ കൊലപാതകങ്ങള്‍, അഞ്ഞൂറിലേറെ ആത്മഹത്യകള്‍, ഒട്ടേറെ രതിരംഗങ്ങള്‍, ലക്ഷക്കണക്കിന്‌ പരസ്യങ്ങള്‍.

വിനോദ ചാനലുകള്‍ ആറു മണിക്കൂര്‍ വരെ തുടര്‍ച്ചയായി സ്ത്രീകളെ പിടിച്ചിരുത്തുന്നു.

സ്തീരോഗ വിദഗ്ധര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നവയില്‍ ഭൂരിഭാഗവും അലസ ജീവിതം കൊണ്ടുണ്ടായ രോഗങ്ങളാണ്‌.

ജീവിതശൈലി കൊണ്ട്‌ പൊണ്ണത്തടിയില്‍ തുടങ്ങി പ്രമേഹത്തിലേക്കും ഹൃദ്രോഗത്തിലേക്കും വളരുന്ന പ്രശ്നങ്ങള്‍ സ്ത്രീകളില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം എന്നിവയ്ക്ക്‌ സാധ്യത കൂട്ടുന്നുവെന്ന്‌ തെളിഞ്ഞിട്ടുള്ളതാണ്‌.

ബേബിഫുഡ്‌ പരസ്യത്തിലെ കുട്ടിയുടെ ചിത്രവും സിനിമാതാരങ്ങളുടെ തുടുത്ത ശരീരവുമൊക്കെയാണ്‌ ശരിയായ ശരീരഭാരം നിശ്ചയിക്കാന്‍ ആളുകള്‍ അനുകരിക്കുന്നത്‌.

ടിവി പ്രേക്ഷകര്‍ക്ക്‌ സ്വന്തമാക്കാന്‍ രോഗങ്ങളുടെ പരമ്പരയെന്ന്‌ ഡോക്ടര്‍, ദീപികയില്‍ വായിക്കുക