തര്‍ജ്ജനി

നാട്ടറിവു പഠനം

തന്റെ ചുറ്റുമുളളതിനെ നോക്കിയറിഞ്ഞപ്പോള്‍ കിട്ടിയ അറിവാണ്‌ ശാസ്‌ത്രവിജ്ഞാനം. ഈയറിവ്‌ എല്ലാ വിജ്ഞാന ശാഖകളിലും കാണാം. വിതയ്ക്കാതെയും കൊയ്യാതെയും ജീവിച്ചിരുന്നവരില്‍നിന്ന്‌ കൃഷിയിലേക്കു നീങ്ങിയ മനുഷ്യവംശം സമ്പാദിച്ച അറിവ്‌ ഓരോ പ്രദേശത്തെയും നാട്ടറിവാണ്‌. അത്‌ ശാസ്‌ത്രീയഗവേഷണം തന്നെയാണ്‌. കാലാവസ്ഥ, വെളളം, സസ്യം, കൃഷി, വൈദ്യം, കല, സംഗീതം, സാഹിത്യം തുടങ്ങി എല്ലാം ഈ ചിന്തയുടെ ഭാഗമാണ്‌.

നാട്ടറിവു പഠനം സംസ്കാര/രാഷ്‌ട്രീയ/സാമ്പത്തിക/ശാസ്‌ത്ര/കലാപഠനമാണ്‌. അത്‌ നരവംശത്തിന്റെ പരിണാമപഠനമാണ്‌. നാട്ടറിവുപഠനം തിരിച്ചുപോക്കല്ല, തിരിച്ചറിവാണ്‌. ഔചിത്യവും, വസ്‌തുനിഷ്ഠതയും, ശാസ്‌ത്രീയതയും, മാനവികതയിലൂന്നിയ ധര്‍മ്മബോധവുമാണതിന്റെ പാത. ഓരോ പ്രദേശത്തെ നൃത്തത്തില്‍നിന്നും ഗാനത്തില്‍നിന്നും വളര്‍ന്ന്‌ ക്ലാസിക്കല്‍ രൂപമായി പക്വതയാര്‍ജ്ജിച്ച കലകളേ ലോകത്തുളളൂ. ഈ വിധം മാത്രമേ ചിത്ര/ശില്‌പ/വാസ്‌തുകലകളും ലോകത്തെവിടെയും പരിണമിച്ചിട്ടുളളു. പരിണാമക്രിയയില്‍ പലതും രൂപവ്യത്യാസപ്പെടും. ജീവിതവീക്ഷണം മാറുമ്പോള്‍ കലാവീക്ഷണവും മാറും. എന്നാല്‍ ഒന്നിനെ ബോധപൂര്‍വ്വം നശിപ്പിക്കുന്ന അധികാരകേന്ദ്രങ്ങളെ ചെറുക്കുന്നത്‌ നാട്ടറിവു പഠനത്തിന്റെ മുഖമുദ്രയാണ്‌.

നാട്ടറിവു പഠനം തിരിച്ചുപോക്കല്ല, തിരിച്ചറിവാണ്‌, പുഴ.കോമില്‍ വായിക്കുക