തര്‍ജ്ജനി

ശബരി, പമ്പ, എരുമേലി വഴി നേരെ എറണാകുളത്തേയ്ക്ക്..!

വയ്ക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുമൊക്കെ നടന്ന സമയത്ത് ഒരു പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരെ കൊണ്ടുവന്ന്‌ ‍ദേവപ്രശ്നം നടത്തിച്ചിരുന്നുവെങ്കില്‍ ഫലം എന്തായിരിക്കും എന്നു ചിന്തിച്ചുനോക്കുന്നത് രസകരമായിരിക്കും ഇപ്പോള്‍. ഏതു മാറ്റത്തെയും നെറ്റിച്ചുളിച്ചു നോക്കുക എന്നതാണ് നമ്മുടെ പതിവ്. ശബരിമലയിലെ ടണ്‍ കണക്കുള്ള മാലിന്യങ്ങളല്ല, ജയമാല എന്ന സുന്ദരി ഭാവനയിലോ മറ്റോ അയ്യപ്പ വിഗ്രഹത്തെ തൊട്ടതാണ് ഏറ്റവും വലിയ അശുദ്ധി..അത്രയ്ക്ക് സ്ത്രീ വിരോധിയായ അയ്യപ്പസ്വാമിയെ തൊട്ടു സേവിക്കുന്ന തന്ത്രിയ്ക്ക് ശോഭാജോര്‍ജെന്ന ക്രിസ്ത്യാനി സ്ത്രീയെയും തൊടാം.. അശുദ്ധമില്ല...
സത്യത്തില്‍ നിത്യ ബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കാന്‍ അതുപോലെയൊരു നിത്യബ്രഹ്മചാരിയെ തന്നെ വയ്ക്കണം ! എന്നു വച്ചാല്‍ സ്ത്രീ ചിന്ത സ്വപ്നത്തില്‍ പോലുമില്ലാത്ത ഒരു ആണ്‍ അനാഘ്രാത കുസുമം !..ജീവിതം മുഴുവന്‍ ദേവപൂജയ്ക്കായി മാറ്റിവച്ച ലക്ഷങ്ങള്‍ പാതിരിമാരും കന്യാസ്ത്രീകളുമായി മുന്നിലുണ്ടല്ലോ.. അപ്പോള്‍ അതൊരു വലിയ പ്രശ്നമല്ല. ഇക്കാര്യത്തില്‍ അടിയന്തിരമായി ഒരു ദേവപ്രശ്നം നടത്തേണ്ടതാണ്.. അയ്യപ്പന്റെ ഇംഗിതം അറിയാമല്ലോ!..(അതുവേണ്ട എന്നു പ്രശ്നത്തില്‍ തെളിയുന്നെങ്കില്‍ കാരണം അറിയാന്‍ ഞാന്‍ ശബരിമല വരെ പോകും ..ഉറപ്പ്...)

Submitted by hari on Thu, 2006-08-17 12:13.

പക്ഷേ ഇതിലെന്തോ വലിയ കളികളില്ലേ എന്നൊരു സംശയം? ആദ്യം ജയമാല, പിന്നെ തന്ത്രി പ്രശ്നം. എന്തോ ഒരു ചുറ്റിക്കളി മണക്കുന്നില്ലേ?

പാതിരിമാരും കന്യാസ്ത്രീകളും മറുകണ്ടം ചാടാനൊരുങ്ങുന്ന ഈ കാലത്ത്‌, അതു വേണോ? അല്ലെങ്കില്‍ തന്നെ ഭക്തിയും സെക്സും തമ്മിലെന്തിനിത്ര അകലം വേണം? വിവാഹിതനായ ഒരാള്‍ പൂജ ചെയ്യുന്നതില്‍ എന്താണ്‌ കുഴപ്പം? സെക്സില്‍ അശുദ്ധി കല്‍പിക്കുന്ന നമ്മുടെ പുരാതനമായ ചിന്താഗതികള്‍ തന്നെയാണിവിടെ വില്ലന്‍.

Submitted by Sivan on Fri, 2006-08-18 21:10.

ഞാന്‍ വിരുദ്ധോക്തി ഉപയോഗിച്ചതാണ്. സദാചാരം പറഞ്ഞതല്ല. ശബരിമല വലിയൊരു കള്ളമാണ്. മകരവിളക്ക് ഉള്‍പ്പടെ..എന്നിട്ടും ഭക്തി അതെല്ലാം കണ്ടു കണ്ണടയ്ക്കുന്നു. വിശ്വാസം എന്നത് ശാസ്ത്രീയമാണെന്ന പുതിയ ഗവേഷണ സത്യത്തിന്റെ തെളിവുകളിലൊന്ന് നമ്മുടെ രാഷ്ട്രീയ കാപട്യങ്ങളാണ്, മറ്റൊന്ന് ഇതും....