തര്‍ജ്ജനി

കഥ

ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത്

“അടിയന്‍ ലച്ചിപ്പൊം”
നിങ്ങള്‍ ഓര്‍ക്കുന്നൊ ആ ഭ്രാന്തന്‍ ചാന്നാനെ? മരത്തിന്റെ പോടില്‍ നിന്നും, ഇരുളിന്റെ മറവില്‍ നിന്നും പൊടുന്നനവെ പ്രത്യക്ഷപ്പെട്ട് ആപത്തില്‍ നിന്നു രക്ഷിക്കുന്ന അ കലാശക്കാരനെ? മരവിച്ച താളുകളില്‍ അയാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ അയാള്‍ മരിച്ചുപൊയിക്കാണും!!
നാളുകള്‍ക്കുമുന്‍പ് ഒരുവേള ഞാന്‍ ആഗ്രഹിച്ചു, ഒരിക്കല്‍ മാത്രം അയാള്‍ മടങ്ങി വന്നിരിന്നുവെങ്കില്‍ ! അവളെ ഒന്നു രക്ഷിക്കാന്‍ മാത്രം!

ഏതാണ്ട് പതിനാലു കൊല്ലം മുന്‍പാണു.
വിദേശ്ത്തു പോകാന്‍ ഞാനും ബൊംബെക്കു തീവണ്ടി കയറി. കുര്‍ള എക്സ്പ്രസ്സില്‍ ലിപ്സ്റ്റിക്കിട്ട ആ വെളുത്ത പാറ്റ്നക്കാരിയും ഉണ്ടായിരുന്നു. മുപ്പതില്‍ താഴെ പ്രായം. തീവണ്ടിയുടെ ജാലകത്തില്‍കൂടി കടന്നു വന്ന കാറ്റില്‍ തിരയിളകുന്ന ചുരിദാറിന്റെ നീലനിറം, പൂചക്കണ്ണുകള്‍ എല്ലാം ഒരു നേര്‍ത്ത ഒര്‍മ്മയായി ഇന്നും ഹ്രുദയത്തില്‍ അവശേഷിചിരിക്കുന്നു.

ആ ബൊഗിയിലുണ്ടായിരുന്ന എല്ല ചെറുപ്പക്കാരോടും അവള്‍ മിണ്ടി. അല്പം കുഴഞാടിയെന്നു പറഞ്ഞാല്‍ അതാവും ശരി. ഹിന്ദി അറിഞുകൂടാത്ത ഞാന്‍ ഒരു മൂലയില്‍ ഒതുങ്ങി, ഇതിലൊന്നും താല്പര്യമില്ലെന്ന മട്ടില്‍.എങ്കിലും എല്ലം കണ്‍കോണിലൂടെ കാണുന്നുണ്ടായിരുന്നു.

ബോഗിയില്‍ വലിയ ആഘോഷം ആയിരുന്നു. ( ഇത്രയും ആഹ്ലാദമുള്ള ഒരു ട്രയിന്‍ യാത്രയും പിന്നീടൊരിക്കലും നടത്തിയിട്ടില്ല). എല്ലാ സ്റ്റേഷനിലും മിക്ക ചെറുപ്പക്കാരും ഇറങ്ങും, എന്തെങ്കിലും വാങ്ങിക്കൊണ്ടു വരും, എല്ലവരും കഴിക്കും അവള്‍ക്കും കൊടുക്കും, ആകെ ഒരു ഉത്സവ ലഹരി.

story illustration

ഒന്നര ദിവസം പെട്ടെന്നു കഴിഞ്ഞു. തീവണ്ടി കുര്‍ളയില്‍ എത്തി. എന്തൊ ബഹളം കെട്ടു പുറത്തെക്കു നോക്കിയപ്പൊള്‍ അവളിരുന്നതിനടുത്തുള്ള ജനാല്‍ക്കരുകില്‍ ഒരാള്‍ക്കൂട്ടം-അഡ്രസ് വങുവനുള്ള തിരക്കായിരുന്നുവത്രെ! അക്കുട്ടത്തില്‍ എന്റെ സ്നെഹിതനും ഉണ്ടായിരുന്നു. ലൊക്കല്‍ ട്രയിന്‍ പിടിക്കന്‍ നടന്നു പൊകുമ്പോള്‍ അവന്‍ എന്നൊടു അടക്കം പറഞ്ഞു” അവള്‍ എനിക്കു തന്ന അഡ്രസ്സ് ശരിക്കുള്ളതാണെടേയ്, നമുക്കൊരു ദിവസം അവളെക്കണാന്‍ പോകണം.റ്റ്രയിനില്‍ വച്ച് “ഒന്നും നടന്നില്ല”. ഞാനും സമ്മതിച്ചു
“ഒകെ, പോകാം.“

പിന്നീടു ഞങ്ങളെ കാത്തിരുന്നത് വലിയ നിരാശയുടെ ദിവസങ്ങളായിരുന്നു. അനേക അനാഥര്‍ ദിവസേന ഒഴുകിയെത്തുന്ന മഹാനഗരത്തിനു ഞങ്ങള്‍ക്കു തരുവാനായി ഒന്നും ഇല്ലായിരുന്നു. എങ്കിലും കണ്ടുമറന്നെ എതൊ പഴയ സിനിമയിലേതുപോലെ ഒരു ദിവസം ഞങളും സമ്പന്നരാകുന്നതും സ്വപ്നം കണ്ടുകൊണ്ടു നിസ്സഹയരായ ഞങ്ങള്‍ ബോംബെ പട്ടണത്തിലൂടെ അലഞ്ഞു നടന്നു, ഒരു വിസയും തേടീ.
അവസാനം എല്ലാ മലയാളിക്കുമെന്നതുപോലെ എനിക്കും ഒരു വിസ കിട്ടി. ”ഒത്തു” എന്നു പറയുന്നതാവും ശരി.

സൌദിക്കു പോകന്‍ ദിവസങ്ങള്‍ എണ്ണി കഴിഞ്ഞ എന്നൊടു സനേഹിതന്‍ പറഞ്ഞു, “നാളെ നമുക്കു അവളെ കാണാന്‍ പോയാലോ?“

ഞാനവളെ മറന്നു പോയിരിന്നു!

ജുഹു കൊളിവാട, അതായിരുന്നു അവള്‍താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരു. കുടുസ്സായ ചെറിയ ചെറിയ ഗല്ലികള്‍ താണ്ടി ഒരുവിധം ആ ചെറിയ അപ്പാര്‍ട്റ്റ് മെന്റ് കണ്ടു പിടിചു. കെട്ടിടത്തിന്റെ അകത്തുകടന്നു. ഒരു നീണ്ട ഇട നാഴിയുടെ അവസാനം അടഞ്ഞ ഒരു വാതിലിന്റെ മുന്‍പില്‍ ഞങ്ങളുടെ യാത്ര അവസാനിച്ചു. വാതില്‍ പുറനിന്നും പൂട്ടിയിട്ടിരിക്കുന്നു. നിരാശരായി തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍റ്വശത്തെ വാതില്‍ തുറന്നു ഒരു മധ്യവയസ്കന്‍
“കോന്‍ ചാഹിയേ ആപ് കോ?”.
ഞങ്ങള്‍ ഒന്നു പരുങ്ങി. ആരെക്കാണാനാണെന്നു പറയാം പക്ഷെ എന്തിനാണെന്നു ചോദിച്ചാല്‍... അവസാനം സ് നേഹിതന്‍ വിക്കി വിക്കി പേരു പറഞ്ഞു.

“വോ അഭി ഇധരി ധാ. ദുകാന്‍ മെ ഗയ ഹൊഗാ.”

“ആപ് ബൈഠിയെ”.
ഞങ്ങള്‍ അമ്പരന്നു. കുടുമ്പമായി താമസിക്കുന്ന ഈ ഗോവകക്കാരന്‍ അവളെ ക്കാണാന്‍ വന്ന ഞങ്ങളെ ക്ഷണിച്ചിരുത്തുകയൊ?
അവള്‍ ഒരു നല്ല പെണ്‍കുട്ടിയാണെന്നു വരുമൊ? അതോ ഇവരും……?

അല്പസമയം ഗോവക്കാരനൊടു കുശലം പറഞിരുന്നപ്പോളേക്കും അതാ അവള്‍ വരുന്നു. മനോഹരമായ ഒരു സാരിയും ഉടുത്ത്. ഞങ്ങളെ കണ്ടു ആദ്യം ഒന്നു അമ്പരന്നെങ്കിലും കൈകൂപ്പിനിന്നു സ്വാഗതം ചെയുന്ന അ സുന്ദര മുഖം ഹ്രുദയത്തില്‍ ഇന്നും മങ്ങലെല്‍ക്കതെ പ്രഭ പരത്തി നില്‍കുന്നു.

പെട്ടെന്നവള്‍ വാതില്‍ തുറന്നു. ഞങ്ങളേ അകത്തിരുത്തിയിട്ടു പുറത്തെക്കു പോയി. ഞാന്‍ മുറിയാകെ ഒന്നു കണ്‍ ഓടിച്ചു.“അനാശാസ്യ പ്രവര്‍ത്തിക്കു“ പറ്റിയ മുറിയല്ലായിരുന്നു അതു.
മടങ്ങിവന്നപ്പോള്‍ കയില്‍ ഒരു പാക്കെറ്റ് പാലും ഉണ്ടായിരുന്നു. ചായ ഇടുന്നതിനിടയില്‍ അവള്‍ പതിയെ പതിയെ അവളുടെ കഥ പറഞ്ഞു തുടങ്ങി. പാറ്റ്നായിലുള്ള മാതാപിതാക്കള്‍, ഇവള്‍ സ്നെഹിക്കുന്ന എതൊ ഒരു ചെറുപ്പക്കാരന്‍, അതുമൂലം വീടുമായിള്ള പ്രശ്നങ്ങള്‍ പിന്നെ വീടു ഉപേക്ഷിച്ചു പോന്നത്, ലണ്ടണിലുള്ള അമ്മാവന്റെ സംരക്ഷണയില്‍ ബൊംബയിലുള്ള ഒറ്റക്കുള്ള താമസം…….. അങ്ങനെ പലതും പലതും...

കാര്‍മേഖം മെല്ലെ മെല്ലെ നീങ്ങി പൂര്‍ണ്ണ ചന്ദ്രന്‍ തെളിയുന്നതുപോലെ അവള്‍ പുനര്‍ജനിക്കുകയായിരുന്നു, ശാലീനമായ ഒരു ഭാവത്തൊടെ.

അവസാനം അവള്‍ പറഞ്ഞു
“അടുത്ത മാസം അമ്മാവന്‍ ലണ്ടനില്‍ നിന്നു വരും, അന്നു വിവാഹം ഉണ്ടാകും.നിങ്ങളെ ഞാന്‍ ക്ഷണിക്കും, വരാതിരിക്കരുത്..”

തിരിച്ചു പോരുന്നതിനു മുന്‍പ് അവല്‍ ഫോണ്‍ നമ്പര്‍ ചൊദിച്ചു. ഞാന്‍ താമസിച്ചിരുന്ന മുറിയിലെ നമ്പര്‍ കൊടുത്തു ഞങ്ങള്‍ മടങ്ങി പോന്നു.

സ്നെഹിതന്‍ തിരികെ നട്ടിലെക്കും ഞാന്‍ വിദെശത്തെക്കും പോയി. വിസ ഇടപാടില്‍ കബളിപ്പിക്ക പെട്ട ഞാന്‍ മൂന്നു മാസം കഴിഞ്ഞു ജോലി ഒന്നും ലഭിക്കാതെ തിരിച്ചു ബൊംബൈല്‍ എത്തി.
നിരാശനായ ഞാന്‍ പഴയ ലാവണത്തിലെക്കു തന്നെ ഒരു സന്ധ്യ സമയത്തു കടന്നു ചെന്നു.
അവിടുത്തെ സൂക്ഷിപ്പുകാരന്‍ പറഞ്ഞു നിങ്ങളെ ഒരു പെണ്‍കുട്ടി പല പ്രാവശ്യം വിളിച്ചു. അവസാനം എകദേശം രണ്ടാഴ്ച മുന്‍പു അവള്‍ കരഞ്ഞ് കൊണ്ട് വിളിചിരുന്നു. എന്തിങ്കിലും കൊണ്ടാക്റ്റ് നംമ്പര്‍ ഉണ്ടോ എന്നു ചൊദിച്ചിരുന്നു എന്നു പറഞ്ഞു.

ആരായിരിക്കും എന്നു സംശയം തോന്നിയില്ല,.
പക്ഷേ,
എന്തായിരിക്കം കാരണം എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.
അവള്‍ പറഞതനുസരിച്ചു ഇപ്പൊള്‍ വിവാഹം കഴിഞ്ഞിരിക്കും. ഭര്‍ത്താവു മൊത്തു സുഖമായി കഴിയേണ്ട അവളെന്തിനാണു വിളിച്ചത്? അതും കരഞ്ഞുകൊണ്ട്?

രണ്ട് ദിവസം കഴിഞ്ഞു ഞാനു മറ്റൊരു സനേഹിതനും കൂടി വീണ്ടും കൊളിവാടയിലെത്തി.
പഴയതുപൊലെ വീടു പൂട്ടികിടക്കുന്നു.

ഞങ്ങള്‍ ഗൊവക്കാരന്റെ വാതിലിനു മുട്ടി. വാതില്‍ തുറന്നപ്പൊള്‍ അവളേപ്പറ്റി തിരക്കി.
വിദേശത്തു പൊയതും, തിരികെ വന്നം, അവള്‍വിളിച്ചതുമെല്ലം ഞാന്‍ ചുരുക്കി പറഞ്ഞു.
വളരെ നേര്‍ത്ത ശബ്ദ്ത്തില്‍ അയാല്‍ ചൊദിച്ചു
“അപ്പോള്‍ നിങ്ങള്‍ അറിഞ്ഞില്ല അല്ലെ?“
“ എന്തു?“

“കഴിഞ്ഞ അഴ്ച അവള്‍ ആത്മഹത്യ ചയ്തു!!”
“അപ്പൊള്‍ വിവാഹം?“

“രണ്ട് മാസം മുന്‍പു കഴിഞ്ഞു. അമ്മാവനും വന്നിരുന്നു. എന്താണു പ്രശ്നമെന്നറിയില്ല, ഒരുമാസം മുന്‍പു അവള്‍ തനിയെ വീണ്ടും ഇവിടെ വന്നിരുന്നു.ഒന്നു രണ്ടു വട്ടം നിങ്ങളുടെ കാര്യം പറഞ്ഞിരുന്നു. ഒരാഴച്ചക്കുള്ളില്‍ തിരിചും പൊയി”

അയാള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…

തിരിച്ചു നടക്കുമ്പോള്‍ ഒരായിരം ചൊദ്യങ്ങള്‍ മനസില്‍.....

അവള്‍ എന്തിനാണു ആത്മഹത്യ ചെയ്ത് തു?

എന്തിനാണു ഞങ്ങളെ വിളിച്ചത്?

സജി, ബഹ് റൈന്‍
Subscribe Tharjani |