തര്‍ജ്ജനി

കവിത

സോറി...

poem illustration

വായനക്കാരനെന്നു
കണ്ണാടി നോക്കി ഞെളിയും

ലേണേഴ്സ് ലൈസന്‍സെടുക്കാന്‍
പോയി
ധ്വജഭംഗം വന്ന്
പാരമ്പര്യത്തിലേയ്ക്കു പൂകും
പാതി വഴി...

കവ്വാബാത്തയുടെ
ഉറങ്ങിയവളെയെന്നപോല്‍
മനസ്സാല്‍ തഴുകി
ഇടവഴിയിലോടും

Libero -യെ നോക്കി നില്‍ക്കും.

മൈലേജൊക്കെ
ഹെന്തെരോഹെന്തോ.

പത്രങ്ങളില്‍
സിദ്ധയുനാനിവൈദ്യരുടെ
പരസ്യചാതുരിയില്‍
മേതിലിനും
ചാരു നിവേദിതയ്ക്കും
ശരണം വിളിച്ചുറങ്ങും
ഫ്രോ(യ്)ഡേ
വിഴുങ്ങ്...

ശൈലന്‍
തകര’മാഗ്.
പുല്‍പ്പറ്റ, മലപ്പുറം -676126
Subscribe Tharjani |