തര്‍ജ്ജനി

അവര്‍

അവള്‍ക്ക്‌ "വലന്റൈന്‍സ്‌ ഡേ" എന്താണെന്ന്‌ അറിയില്ലായിരുന്നു. പ്രണയിക്കുന്നവര്‍ക്ക്‌ ഒരു ദിവസം ആഘോഷിക്കാനായി വേണമെന്ന്‌ അവള്‍ക്ക്‌ ഒരിക്കലും തോന്നിയിരുന്നുമില്ല. പൂക്കളോ ചോക്കളേറ്റുകളോ കൈമാറുന്നതിനു മുന്‍പ്‌, ഹൃദയങ്ങള്‍ കൈമാറിക്കഴിഞ്ഞിരുന്നതിനാല്‍ അവള്‍ ഈ ഭൂമിയില്‍ നിന്നകലെ പ്രണയത്തിന്റെ മധുരസ്വപ്നങ്ങളില്‍ മുഴുകി. അയാള്‍ വരുമെന്ന്‌, ഒരുപാട്‌ വര്‍ത്തമാനം പറയാമെന്ന്‌ അവള്‍ വെറുതെ മോഹിച്ചു.

അയാള്‍ "വലന്റൈന്‍സ്‌ ഡേ"യില്‍ വിശ്വസിച്ചില്ല. വിപണി പ്രണയത്തെ കച്ചവടമാക്കി മാറ്റുന്നതില്‍ അയാള്‍ക്ക്‌ പ്രതിഷേധിക്കാതിരിക്കാനും കഴിഞ്ഞില്ല. പ്രണയം പൂനിലാവു പോലെ ഒഴുകിപ്പരക്കുന്ന രാത്രികളെക്കാള്‍, വിരഹവ്യഥയില്‍ ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു അയാളുടേത്‌.

ഒരു ചുവന്ന പൂവിലും ചുംബനത്തിലും
പ്രണയം ആഘോഷിക്കുന്നവര്‍
പ്രണയം എന്തെന്ന്‌ അറിയുന്നില്ല.
തീവ്രമായി പ്രണയിക്കുന്നവര്‍ക്ക്‌
ആഘോഷങ്ങളില്‍ ഇടം കിട്ടാറുമില്ല!

പ്രണയദിനാശംസകള്‍!

Submitted by പാറു (not verified) on Tue, 2005-02-15 18:23.

പ്രണയം ഒരു വേദനയാണു്,
ആ വേദനയുടെ സുഖം ഒരു ലഹരിയാണു്.

ഏറ്റവും ലഹരി നുരയുന്ന പാനീയത്തേക്കാള്‍ ലഹരിയുള്ളതാണു കരളില്‍ കുരുങ്ങിയ പ്രണയമെന്നു നീ എന്നാണു മനസ്സിലാക്കുക എന്റെ സുഹൃത്തേ?