തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

ഫോട്ടോഷോപ്പ്

അണിഞ്ഞൊരുങ്ങിത്തന്നെ വരണം
ഉടുപ്പിന്റെ നിറം
കറുപ്പോ വെളുപ്പോ
ആവണമെന്നില്ല
കളര്‍ഫുള്ളാണിപ്പോള്‍
ഫാഷന്‍, സാര്‍.

ബര്‍മുഡയോ ജീന്‍സോ പെര്‍ഫെക്ട്
സെല്‍ഫിയെടുക്കാന്‍ മറക്കരുത്
ഇടയ്ക്കിടെ കുരയ്ക്കുന്ന
മൊബൈലില്‍
ഗങ്ഗം സ്റ്റൈലിലുള്ള
ട്യൂണായാല്‍ അത്യുത്തമം
റീത്ത് മറന്നാലും
ബ്രീതിങ് കണ്‍ട്രോള്‍ ചെയ്യണം

നില്പിലും നടപ്പിലും
ഹീറോഗിരി വേണം
വി ഐ പിയെന്ന്
മേനിനടിക്കാന്‍
നാലഞ്ച് സില്‍ബന്തികള്‍
കൂടെയുണ്ടെങ്കില്‍
യുവര്‍ റേറ്റിങ് വി ല്‍ ബി മോര്‍ ഹൈ !

എങ്കില്‍,
കണ്ണാടിക്കൂട്ടിലടച്ച് ശീതീകരിച്ച
മരണശയ്യയ്ക്കരികിലേക്ക്
ഉപചാരപൂര്‍വ്വം
കടന്നു വരാന്‍ നേരമായി

ക്യാമറക്കണ്ണുകള്‍
തുരുതുരെ മിഴിതുറക്കുമ്പോള്‍
മുഖം കൂമ്പരുതേ
നിങ്ങളെപ്പോലെ
ജീവനുള്ള മേനിയില്‍
എന്നും തുറന്നിരിക്കുന്ന
കണ്ണുകള്‍ക്കാണേഴഴക്

സോ, സ്മൈല്‍ പ്ലീസ് !

Subscribe Tharjani |