തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

മാറ്റം

ഈയിടെയായി
നിന്റെ മുഖത്തൊരു
മേലാളച്ചിരിയുണ്ട് ,
സുഹൃത്തേ...

ചൂണ്ടും വിരലിൽ
പറയും വാക്കിൽ
ഇരിക്കുമിരിപ്പിൽ
നടക്കുമെടുപ്പിൽ

തിരിഞ്ഞൊരു നോട്ടം
അമർത്തിയ മൂളൽ
കണ്ണിൽമിന്നി-
യൊതുങ്ങിയൊരൂറ്റം
കേൾക്കാ മട്ടും
കണ്ടു മടുത്തോ -
രൂച്ചാളിത്തം
കേട്ടു മടുത്തോ -
രൂളത്തങ്ങൾ

ഈയിടയായി
നിന്നുടലാകെയൊ -
രൂരാളിത്തരമുണ്ട്
സുഹൃത്തേ...

Subscribe Tharjani |