തര്‍ജ്ജനി

സുഷമ ബിന്ദു

മഴ
തിരുവാഴാംകുന്ന് ( പി.ഒ)
അലനല്ലൂര്‍
പാലക്കാട്
678601
മെയിൽ : sushamabindutvk@gmail.com

Visit Home Page ...

കവിത

പച്ച

ആകാശത്തു നിന്ന്
കൂട്ടത്തോടെ പറന്നിറങ്ങുന്ന
ചില്ലുചിറകുള്ള ശലഭങ്ങളാണ്
മഴത്തുള്ളികളെന്ന്
ഭൂമിയോടുള്ള പ്രണയത്താല്‍
അവ നെഞ്ചിടിച്ചു വീണുമരിക്കുമ്പോള്‍
മണ്ണ് നനഞ്ഞുകുതിരുന്നെന്ന്
വര്‍ണ്ണശബളമായ വേദനയോടെയാണ്
ഭൂമി പച്ചയണിയുന്നതെന്ന്
പൂവിടുന്നതെന്ന്
ഒരു പെരുമഴ നനഞ്ഞ്
കുളിര്‍ന്നു കിടന്ന്
ഞാനിന്നലെ
സ്വപ്നം കാണുംപോലെ....

Subscribe Tharjani |