തര്‍ജ്ജനി

പുതിയ ബ്ലോഗ് അഗ്രഗേറ്ററും വോട്ടവകാശവും

ചിന്തയിലെ പുതിയ ബ്ലോഗ് അഗ്രഗേറ്റര്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതൊരു ബീറ്റാ റിലീസ് ആണ്. ദയവായി നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുക. ബ്ലോഗ് അഗ്രഗേറ്ററിനോടൊപ്പം ബ്ലോഗ് പോസ്റ്റുകള്‍ റേറ്റ് ചെയ്യാനുള്ള സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.

ബ്ലോഗ് അഗ്രഗേറ്റര്‍ പേജ്: http://chintha.com/malayalam/blogs.html

ടോപ് ബ്ലോഗുകളുടെ പേജ്: http://chintha.com/malayalam/topblogs.html

നിങ്ങളുടെ സഹകരണങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു....

Note: Please note that you must be a registered user for rating the blogposts. Please register at User Registration

Submitted by peringodan on Thu, 2006-08-03 14:01.

പോള്‍, പക്ഷെ ബ്ലോഗിലെ original content മുഴുവന്‍ ഡൂപ്ലിക്കേറ്റ് ചെയ്യേണ്ടതുണ്ടോ? excerpts കൊടുക്കുന്നതല്ലേ നല്ലതു്. കോപ്പിറൈറ്റ് പ്രശ്നങ്ങളും ഒഴിവാക്കാം. ഡിഗ്.കോം ചെയ്യുന്നതുപോലെ ആകുമ്പോള്‍ നന്നായിരിക്കും. ദ്രുപാല്‍ ആണു ചിന്തയുടെ പ്ലാറ്റ്‌ഫോമെന്നു് ഊഹിക്കുന്നു, എങ്കില്‍ ഒരു ഡിഗ്.കോം ക്ലോണിനെ കുറിച്ചും ആലോചിക്കാവുന്നതു തന്നെ (where users will submit articles/blogs and then rated and promoted to front page)

ചിന്ത.കോം -ന്റെ ഈ സംരംഭത്തിനു അഭിനന്ദനങ്ങള്‍.

Submitted by chinthaadmin on Thu, 2006-08-03 20:40.

പെരിങ്ങോടരെ, അങ്ങനെയും ആലോചിച്ചിരുന്നു. പക്ഷേ ഇതാണ് ബ്ലോഗുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും റേറ്റ് ചെയ്യുന്നവര്‍ക്കും എളുപ്പമെന്നു തോന്നി. വായിക്കുക, റേറ്റ് ചെയ്യുക.. പണി കഴിഞ്ഞു. നോക്കട്ടെ, മാറ്റണമെങ്കില്‍ മാറ്റാവുന്നതേയുള്ളൂ....

Submitted by kvenunair on Sat, 2006-08-26 16:48.

വേണു.

What is the deciding factor to detemine the top Blogs. "ടോപ് ബ്ലോഗുകളുടെ പേജ്"

rgds.
venu