തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

മഴയരങ്ങ്

കാറ്റിന്റെ
ക്ഷണമനുസരിച്ചാണ്
മഴ ചിത്രരചനാമത്സരത്തിന്
പേര് നല്‍കുന്നത്.

നമ്പൂതിരി, ചന്‍സ്,
മദനന്‍, ഗോപീകൃഷ്ണ ന്‍
ഇവരായിരുന്നു ജഡ്ജസ്.

പാനല്‍ മെമ്പേഴ്സായി
സഗീർ, ഉണ്ണികൃ ഷ്ണൻ, സുജിത്,
രാഗേഷ്,രജീന്ദ്രകുമാര്‍, ജിതേഷ്ജി..

എന്തായാലും അതൊരു
ഒന്നൊന്നര തുടക്കമായി.
അരുവിയും അടപിയും
കരകവിഞ്ഞിട്ടും
മഴയുടെ ക്യാന്‍വാസ്
കാണികളുടെ മനം നിറച്ചില്ല.

വിധികര്‍ത്താക്കളെ
സുരക്ഷിത സ്ഥാനത്തേക്ക്
മാറ്റി പാര്‍പ്പിച്ച് അവസാനം
ഒരുവിധത്തില്‍ സംഘാടകര്‍
മുഖം രക്ഷിക്കുകയായിരുന്നു.

‘നെവര്‍ സേ ഡൈ’
എന്നു നാമകരണം ചെയ്ത
മഴ കൊളാഷിന്
അട്ടപ്പാടിയിലെ
ആദിവാസിക്കോളനിയാണ്
ഇപ്രാവശ്യം അവാര്ഡ്
സ്പോണ്സര്‍ ചെയ്തിരിക്കുന്നത്.

അടുത്തയാണ്ടില്‍
കൊടും വരള്‍ച്ച വരയ്ക്കുന്ന
വേനല്‍ കാഴ്ചകളാണ്
ഒന്നാം സമ്മാനമെന്നാണ്
കാരാക്കര്‍ക്കടകമെഴുതിയ
കവര്‍ സ്റ്റോറിയി ല്‍
പറയുന്നത്.

Subscribe Tharjani |