തര്‍ജ്ജനി

അനുപ്രിയ എ.കെ

'അനുശ്രീ'
ഉദിനൂർ,
പി. ഒ. ഉദിനൂർ.
പിൻ:671 349

Visit Home Page ...

കവിത

ചാടിക്കടി

സ്നേഹ, ധന്യവാദങ്ങളുടെ
വാലാട്ടലുകളൊക്കെയും
ഏതു നിമിഷവും
വിധേയത്വം മറന്ന്
കടിച്ചേക്കുമെന്ന
ബഹുഭാഷാജ്ഞാനിയുടെ
ചോര തൊട്ടെഴുതിയ
മുന്നറിയിപ്പ്.

'ചാടി'ക്കളഞ്ഞതിൽ നിന്നും
വന്യമായ് പരിണമിച്ച
ചാടിക്കടികൾ.
കുന്നു കൂടിയ കുപ്പയും
കൊട്ടിയടച്ച വാതിലും
ഊട്ടി വളർത്തിയ വൈരം
പേയായ് പടർന്ന
ശുനക ജന്മങ്ങൾ.

'തെരുവു ജന്യ' കടി(പിടി)കൾ
ചക്രവേഗം മാത്രം
ശ്രവിച്ചുണർന്നുറങ്ങുന്നവരിൽ
മുറിവേൽപ്പിക്കാൻ
ഇനിയുമാഴത്തിൽ
കടിച്ചു കുടയണം,
വാലാട്ടിനടന്നവരൊക്കെയും.
അതുവരെ വാഴട്ടെ
തെരുവിലിനിയും
'പേ'ക്കൂത്തിന്റെ അരങ്ങുകൾ.

Subscribe Tharjani |