തര്‍ജ്ജനി

സെഫോറ ജോസ്

ഭഗവതിപ്പറമ്പില്‍,
തലയഴം പി.ഒ.
വൈക്കം, കോട്ടയം ജില്ല.
686 607

Visit Home Page ...

കവിത

കടുക്

കടുക് പെണ്ണിന്റെ നെറ്റിയിൽ
തിലകമില്ല, കുങ്കുമമില്ല, ചന്ദനക്കുറിയുമില്ല.
അവളുടെ ഉരുണ്ട മേനിയിൽ
വശ്യമാം വടിവുകളില്ല.
നീളൻവിരലുകളില്ല
കേശഭംഗിയുമില്ല.
ഉറച്ച ചങ്കിനുള്ളിൽ
കരിങ്കൽ ഘനമായിരുന്നു.
കറുത്ത മെയ്യിൽ തൊട്ട
തീയിന്‍ കൈയിൽക്കിടന്ന്
അവൾ ഇഴഞ്ഞതില്ല.
ഉയരമുള്ള ചട്ടുകത്തിന്റെ
പൊള്ളുന്ന തലോടൽ
അവൾക്കിഷ്ടമല്ല.
കറുപ്പഴകിൽ കാമിച്ച
എണ്ണത്തമ്പ്രാന് മുന്നിൽ
കാട്ടു കുറത്തിയെപോലെ
അവൾ ഉറഞ്ഞുതുള്ളി
വറചട്ടിയിലെ ചൂടിന്റെ വള്ളികൾ
പിഴുതെറിഞ്ഞു അവൾ മുറ തെറ്റിച്ചു.

Subscribe Tharjani |