തര്‍ജ്ജനി

സമാസം

!< files/pictures/tharjani/samasam.jpg(malayalam poem ayyappan)!

ഉറയൂരുന്ന ദിവസമാണിന്ന്
പഴയപുറന്തൊലിക്കുപ്പായം
ഈ ശാദ്വലത്തിലിന്നുപേക്ഷിക്കും
ഫണമുയര്‍ത്തി
ഞാനിഴയും

പുതിയ കുപ്പായം കണ്ട്‌
ഇണക്കെന്നോടിഷ്ടമാവും.
മണ്ണിലെപ്പുറ്റ്‌
മണിയറയാക്കും

നൂലുപോലുള്ള
പല്ലുകൊണ്ടു ഞാന്‍
പാലുതന്നവനെക്കൊത്തും
പിതൃക്കളുടെ തലതല്ലിച്ചതച്ചവര്‍ക്ക്‌
ഉരഗാത്മാക്കളുടെ ഓര്‍മ്മക്കായ്‌
വിഷചംക്രമണത്താല്‍ വംശനാശം

ദര്‍പ്പവും ദമവും
ശത്രുവിനെതിരാണ്‌
കോപാകുലന്‍
ഒരു ദംശം കൊണ്ട്‌
ഭൂമിയെ നീലിമയാക്കും

എ. അയ്യപ്പന്‍

Submitted by Sunil Krishnan (not verified) on Mon, 2005-04-11 16:48.

A stylen Ayappan poem, Who else can lounge the words/feelings like this.