തര്‍ജ്ജനി

നിദുല എം

മുല്ലപ്പിള്ളി,
കല്ലേപ്പുള്ളി പി.ഒ.,
പാലക്കാട് - 678005.
മെയില്‍ : nithula@gmail.com

Visit Home Page ...

കവിത

മന്ദ്രസ്വരം

യാത്ര ചൊല്ലി പിരിഞ്ഞ ഇടവഴികളോട്
വീണ്ടും കാണുമെന്നു പ്രതീക്ഷിച്ചുകൊണ്ടോ
മർമ്മരം കേള്‍ക്കാൻ കാതോർക്കുമെന്നോ
നിനവിന്റെ നിറവിൽ നിന്നെ തേടിയെത്തുമെന്നോ
വിചിത്രതയുടെ ലോകം തുറക്കുമെന്നോ
ചോദ്യങ്ങൾ മാത്രം!
നിർവൃതിയുടെ കാലൊച്ചകൾ പതിഞ്ഞ വഴിയിൽ,
ഇതെല്ലാം കാണാക്കാഴ്ചകളാകുന്നു.

അനർത്ഥമായ പാതയില്‍ വിഹരിക്കുമ്പോൾ
പൊയ്‌മുഖങ്ങൾ തേടാതെ പോകട്ടെ
കാലൊച്ചകൾ മായാതിരിക്കട്ടെ.
ഇടനാഴിയിൽ കുളിര്‍മ്മയും കാറ്റും
മാത്രം അവശേഷിക്കട്ടെ
ഒപ്പം വെളിച്ചവും തന്മയത്വവും
ജീവനും ജ്യോതിസ്സുമായ്‌ നില്കട്ടെ
വിടരുന്ന പ്രഭാവലയം പോലെ
നിന്നിലേക്ക്‌ നടന്നുകയറുന്ന ജന്മ -
ജന്മാന്തരങ്ങൾ പടിയിറങ്ങാതിരിക്കട്ടെ.
പ്രതീക്ഷയുടെ മഞ്ചാടിക്കുരുക്കൾ പോലെ
ചാഞ്ചാടുന്ന കുന്നിക്കുരുക്കൾ പോലെ
മായാതിരിക്കട്ടെ പൊരുളും വാക്കുകളും !!!

ഇനി നല്കാം,
യാത്ര ചൊല്ലിപ്പിരിഞ്ഞ ഇടവഴികള്‍ക്ക്
പ്രതീക്ഷ തന്‍ മന്ദ്രസ്വരം ,
മർമ്മരങ്ങള്‍ തന്‍ കാലൊച്ചകൾ ...
എല്ലാം എല്ലാം..!!!

Subscribe Tharjani |