തര്‍ജ്ജനി

അമര്‍നാഥ്

Visit Home Page ...

കഥ

മാഡ്

തിരക്കേറിയ ഒരു തെരുവിനോട് ചേര്‍ന്നുള്ള പഴകിയ വാടക കെട്ടിടത്തിലെ മുകളിലെ മുറിയിലായിരുന്നു അയാളുടെ താമസം. തലേത്തെ ക്ഷീണമാവാം കാരണം, അയാള്‍ ഉണര്‍പ്പോഴേക്കും സമയം എതാണ്ട് മദ്ധ്യാഹ്നത്തിലേക്ക് കടന്നിരുന്നു. തലമുതല്‍ കാലുവരെ മൂടിയിരുന്ന പുതപ്പ് വലംകൈകൊണ്ട് ഒരു വശത്തേക്കുമാറ്റി, കട്ടിലിന്റെ ഇറമ്പത്ത് പുറത്തേക്ക് കാണാവുന്ന രീതിയില്‍ പതുക്കെ എഴുന്നേറ്റിരുന്നു. മുറിയുടെ ജനാലയിലൂടെ ആ കൊച്ചുതെരുവിന്റെ എല്ലാ കോണും അയാള്‍ക്കു നന്നായി കാണാന്‍ കഴിഞ്ഞിരുന്നു. ഒരു പ്രഭാതത്തിന്റെ ചമയങ്ങളെല്ലാം നഷ്ടമായിത്തുടങ്ങിയിരുന്ന ആ തെരുവോരത്തെ, കച്ചവടക്കാരുടേയും കാല്‍നടക്കാരുടേയും കോലാഹലങ്ങള്‍ മുഴുവന്‍ എല്ലാ മറകളേയും ഭേദിച്ച് അയാളുടെ കര്‍ണ്ണപുടത്തില്‍ വന്നെത്തി. ആ കാഴ്ചകളില്‍ നിന്നെല്ലൊം വഴുതിമാറി കട്ടിലിന്റെ കാലില്‍ കൈ കുത്തി എഴുന്നേല്ക്കാന്‍ ശ്രമിക്കുമ്പോഴാണ് അയാള്‍ അതു ശ്രദ്ധിച്ചത്. തറയില്‍ ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു. അതെല്ലാം ഇന്നലെ അത്താഴത്തിനു ശേഷം കവറിലാക്കി മുറിയുടെ ഒരു വശത്തു ഭദ്രമായി വച്ചിരുന്നതാണ്. രാത്രിയില്‍ തോരാതെ പെയ്തിരുന്ന മഴ കാരണമാകാം ഇന്നലെ കവറെടുക്കാനാരും വന്നിട്ടുണ്ടായില്ല. മൂഷികസഹോദരങ്ങളാണ് മുറിയുടെ മൂലയില്‍ വെച്ചിരുന്ന കവറിനിങ്ങനൊരു രൂപമാറ്റം വരുത്തിയത് എന്നയാള്‍ക്കറിയാം. വര്‍ഷങ്ങള്‍ക്കു മുമ്പ് ആ തെരുവില്‍ ഒരു മുറി അന്വേഷിച്ച് അലഞ്ഞപ്പോള്‍ ഇപ്പോഴത്തെ മുറി ശരിയാക്കിക്കൊടുത്തത് ചായക്കടക്കാരന്‍ പോക്കറായിരുന്നു. ആദ്യമായി ആ മുറി പോക്കര്‍ തുറന്നപ്പോള്‍ മുതല്‍ക്കാണ് ആ മുറിയിലെ താമസക്കാരായിരുന്ന എലികളെ അയാള്‍ കണ്ടുതുടങ്ങുന്നത്. കാലങ്ങളായി അവിടെത്തന്നെ താമസിച്ചു പോന്നിരുന്ന അവരുടേത് ഒരു വലിയ കൂട്ടുകുടുംബമായിരുന്നു. ആ കുടുംബത്തിലെ എല്ലാവര്‍ക്കും ആ മുറിയിലെ എല്ലാ സാധനങ്ങളിലും ഒരു പ്രത്യേക അധികാരം നിലനിന്നുപോന്നിരുന്നു. അത്തരത്തിൽ ആ അധികാരം രാത്രി കൊണ്ടു പോകാതെ വച്ചിരിക്കുന്ന കവറുകളിലേക്ക് കടന്നിരുന്ന ദിവസങ്ങളിലെ കാഴ്ചയായിരുത്. ഇതിനോടകം തന്നെ കട്ടിലില്‍ നിന്നും എഴുന്നേറ്റിരുന്നയാള്‍, ആ മുറിയുടെ തന്നെ ഒരു കോണിലായിട്ടുള്ള കുളിമുറിയുടെ അടുത്തേക്കാണ് പിന്നീട് നടന്നത്. ആ മുറിയുടെ തന്നെ ഒരു കോണിലായി പ്രത്യേകം തിരിച്ചെടുത്ത ഒരു ഭാഗത്തായാണ് കുളിമുറി. അയാളവിടെ വരുമ്പോള്‍ അങ്ങനെയൊന്ന് ആ മുറിയില്‍ ഉണ്ടായിരുില്ല. അയാള്‍ തന്നെ പണിയിച്ചതാണ് അത്. സാധാരണ ആ കെട്ടിടത്തിലെ മുഴുവന്‍ താമസക്കാര്‍ക്കുമായി താഴത്തെ നിലയിലെ ഒരു കുളിമുറി മാത്രമായിരുന്നു ഉണ്ടായിരുത്. അതില്‍ സാധ്യമാകാതെ വന്ന അവസ്ഥയിലാണ് ഇത്തരംമൊരു മാറ്റം ആ മുറിയില്‍ കൊണ്ടു വരാന്‍ അയാള്‍ തുനിഞ്ഞത്. ആ കെട്ടിടത്തിലെ മറ്റൊരു മുറിക്കും ഇത്തരമൊരു പ്രത്യേകത അവകാശപ്പെടാന്‍ സാധിക്കുമായിരുില്ല. കാലത്തെ പതിവു രീതികള്‍ക്കെല്ലാമൊടുവില്‍ വാതിലുചാരി പോക്കറുടെ ചായക്കടയിലേക്കു സവാധാനം ഇറങ്ങുമ്പോള്‍ സമയം പതിവിലും താമസിച്ചിന്നു. സാധാരണ കടയിലെ കൊച്ചന്‍ കാലത്ത് ചായ കൊണ്ടു വരുന്നതാണ്. തിരക്കുള്ള ദിവസങ്ങളിലാണെങ്കില്‍ അതുണ്ടാവില്ല. കടയിലെ സ്ഥിരം ഇരിപ്പിടത്തില്‍ തന്നെയിരുന്നു. അടുത്തു കണ്ട പത്രം കൈയ്യിലെടുത്ത് മുഖത്തിനു അനുപാതമായി പിടിച്ചുകൊണ്ടു ചായക്കു പറഞ്ഞു. പറഞ്ഞു ചെയ്ത ചായ മുറിയില്‍വെച്ച്, മുമ്പു കണ്ട പരിചയം നടിക്കാതെ ആ കൊച്ചന്‍ വേഗത്തില്‍ അടുത്തയാളുടെ അരികിലേക്കു പാഞ്ഞു. അവന്‍ ഒരാള്‍ മാത്രമാണ് ഇവിടെ വെയിറ്ററായുള്ളത്. ജന്മം കൊണ്ട് ബംഗാളിയാണെങ്കിലും ഇതിനോടകം മലയാളം നന്നായി സംസാരിക്കാന്‍ പഠിച്ചിരുന്നു അവന്‍. ചൂടു ചായ വലിച്ചു കുടിച്ചു കൊണ്ട് പത്രത്തിലാകെ ഒന്ന് പരതി. അതിലെല്ലാം പതിവുപോലെ തന്നെ തോയതിനാല്‍ അതവിടെ, ഹോട്ടലിലെ ഡസ്‌ക്കില്‍ തന്നെ വച്ചു. അനന്തരം പോക്കറുടെ അടുത്ത് പൈസകൊടുത്ത് പുറത്തേക്കിറങ്ങി. കാലത്തെ ചായക്കു ശേഷം, ആ തെരുവിനെ രണ്ടായി കീറീയിരുന്ന കല്ലുപതിപ്പിച്ച ചെറുവഴിയിലൂടെ ഒരു സവാരി പതിവായിന്നു. ഇരു വശങ്ങളിലും കടകളും വഴിവാണിഭക്കാരാലും അലംകൃതമായ ആ നടവഴി വളരെ നീളമുള്ളതായിന്നു. അതവസാനിക്കുത് അതിന്റെ അങ്ങേത്തലക്കലുള്ള നദിക്കരയിലാണ്. പാദരക്ഷകൊണ്ട് മൂടപ്പെട്ടിരു അയാളുടെ കാലുകള്‍ വഴിയില്‍ പതിപ്പിച്ചിരു കല്ലുകളെ പിറകിലാകി മുന്നേറിക്കൊണ്ടിരുന്നു. മുന്നോട്ട് പോകുതിനിടക്കും വഴിയില്‍ അവിടിവിടെ നിന്നിരു അളുകളെയെല്ലാം അയാള്‍ ശ്രദ്ധിച്ചു. അവരില്‍ പലരും അയാളെ തന്നെ തുറിച്ച് നോക്കുുന്നുണ്ടായിരുന്നു. ആ തെരുവിലുള്ളവര്‍ക്കിടയില്‍ അയാളൊരു താരമാണ്. തന്നെ തുറിച്ചു നോക്കുന്ന അളുകള്‍ക്കിടയിലൂടെ ഒരു സൈക്കിള്‍ റിക്ഷയുടെ വേഗത്തില്‍ അയാള്‍ നടന്നു. കല്ലു പതിപ്പിച്ച പാതയുടെ അങ്ങേതലക്കലെ നദിക്കരയിലെത്തി നില്‍ക്കുമ്പോള്‍ അവിടെ കൂടിയിരുന്ന ആളുകളെല്ലാം വളരെ സുപരിചിതരായി അയാള്‍ക്കു തോന്നി. നദിക്കരയിലെ വലിയ ആലിന്റെ തറയില്‍ പതിവുപോലെ അയാളിരുന്നു. അവിടെ കൂടിയിരുന്ന പലരും അയാളെ നോക്കി അടുത്തു നിന്നവരോട് എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അതൊന്നും കണ്ടിട്ടും കാണാത്ത പോലെ അയാള്‍ പതുക്കെ നദിയിലേക്കിറങ്ങി. നദിയിലെ തണുത്ത വെള്ളത്തില്‍ കൈയും മുഖവും കഴുകവെ അവിടെ നിന്നിരുന്ന ആളുകള്‍ അയാളുടെ ചുറ്റിനും കൂടി. അവര്‍ അയാളോട് പലതും ചോദിച്ചു. അതിനൊന്നും മറുപടി കൈവശമില്ലാത്തവനെ പോലെ ചുറ്റിനും നിന്നവരെ തള്ളി മാറ്റിയാണ് അയാള്‍ തിരികെ നടന്നത്. തിരികെ മുറയിലെത്തിയപ്പോള്‍ വളരെ പ്രസന്നമായിരുന്നു അയാളുടെ മുഖം. മുറിയിലെത്തിയ ഉടനെ അയാള്‍ ചെന്നത് തന്റെ ക്യാന്‍വാസ് ഇരുന്ന വശത്തേക്കാണ്. ക്യാന്‍വാസിനെ മറച്ചിരുന്ന നേര്‍ത്ത തുണി വലിച്ചു മാറ്റി അതിനെ പലകോണില്‍ നിന്ന് നിരീക്ഷിച്ചതിനു ശേഷം അടുത്തിരുന്ന ചായം കൂട്ടിയ പാത്രം കൈയിലെടുത്തു പിടിച്ചു. വണ്ണം കൂടിയതും നീളമുള്ളതുമായ ഒരു ബ്രഷ് മാത്രമാണ് അയാള്‍ വരക്കുവാന്‍ ഉപയോഗിച്ചിരുന്നത്. ബ്രഷ് ഓരോ നിറങ്ങളിലും വളരെ വേഗം തട്ടിത്തലോടിക്കൊണ്ടിരുന്നു. ആ മുറിയുടെ ഭിത്തികള്‍ മുഴുവന്‍ അയാളുടെ തന്നെ അനവധി ചിത്രങ്ങളാല്‍ അലംകൃതമായിരുന്നു. ആ മുറിയുടെ തന്നെ ഒരു കോണിലായി പലപ്പോഴായി അയാള്‍ വരച്ച മറ്റു ചിത്രങ്ങളും നിരത്തി വച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും പുതിയ ചിത്രങ്ങളുമായി ആ തെരുവിന്റെ ഒരു ഒഴിഞ്ഞ കോണിലയാള്‍ ചെന്നിരിക്കും. കാഴ്ച്ചക്കാരെ ആകര്‍ഷിക്കാനായി ഉച്ചത്തില്‍ വിളിച്ചുപറയുകയോ ചിത്രത്തിന്റെ മേന്മ പറയുകയോ ചെയ്യുമായിരുന്നില്ല. എങ്കിലും കൊണ്ടു പോകുന്ന ചിത്രങ്ങള്‍ മുഴുവന്‍ ആളുകള്‍ വാങ്ങിയിരുന്നു. ആവശ്യക്കാര്‍ വിലകൊടുക്കുമ്പോ ള്‍ അവര്‍ക്കതു കൊടുക്കും. അതായിരുന്നു ആ വൃദ്ധന്റെ പതിവും ഏകവരുമാനവും. വരച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ എല്ലാ വശങ്ങളിലും അയാളുടെ വലിയ ബ്രഷെത്തി. അതു വളരെ വേഗമാണ് നീങ്ങുന്നത്. അയാളുടെ ചിത്രങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കണ്ടവയായിരുന്നില്ല. പലപ്പോഴായി അയാള്‍ കണ്ട മുഖങ്ങളായിരുന്നു അതില്‍ പതിവായി തെളിഞ്ഞിരുത്. സമയം കടന്ന് പോകുന്നതിനനുസരിച്ച് ആ രൂപത്തിനു പൂര്‍ണ്ണത കൈവന്ന് തുടങ്ങിയിരുന്നു. മുറി ബീഡി വലിച്ചു പുക വിടുന്ന വൃദ്ധനായൊരാളുടെ ചിത്രമായിരുന്നത്. പെട്ടെന്ന് ഏതോ ചിന്തകളുടെ വേലിയേറ്റമയാളില്‍ സംഭവിച്ചിരിക്കണം, വരച്ചവസാനിപ്പിച്ചപോലെ ബ്രഷ് താഴെവെച്ചു ജനലരികിലേക്കു നടന്നു. ആ മുറിയുടെ ജനാലകള്‍ എപ്പോളും തുറന്നാണ് കിടന്നിരുന്നത്. ആ തെരുവിന്റെ എല്ലാ കാലമാറ്റങ്ങളും അയാള്‍ക്കറിയണമായിരുന്നു. ഉരുകിത്തീരാറായ മെഴുകുതിരിയല്ലാതെ ആ മുറിയിലേക്ക് പ്രകാശം കടക്കാനുള്ള ഏകവഴിയും അതുമാത്രമായിരുന്നു. ജനലഴികള്‍ക്കടുത്ത് നിന്ന് തലേന്ന് കഴിച്ച വിസ്‌ക്കിയുടെ ബാക്കി കുപ്പിയെടുത്തു, അതു മുഴുവന്‍ വലിയ ഒരു ഗ്ലാസ്സിലേക്ക് പകർന്നു. കുപ്പിയില്‍ നിന്നും പുറത്തു വരാന്‍ കാത്തിരുന്ന ഭൂതത്തെപോലെ ആ ദ്രാവകം കുതിച്ചു കുത്തി ഗ്ലാസ്സില്‍ പതിച്ചു. കറുത്തിരുണ്ട ചുണ്ടുകള്‍കിടയിലൂടെ ഞൊടിയിടയിലയാളതു ഇറക്കി. അത് കടന്ന് പോയ ഭാഗങ്ങള്‍ വെന്തെരിയുന്നപോലെ തോന്നിയെങ്കിലും ഒരു ദീര്‍ഘനിശ്വാസം കൊണ്ടൊതുങ്ങിയിരുന്നു എല്ലാം. ഹോട്ടലിലെ കൊച്ചന്‍ വന്ന് ചിതറിക്കിടന്ന അവശിഷ്ടങ്ങള്‍ കവറിലാക്കി കൊണ്ടുപോയതും, ഉച്ചഭക്ഷണം കൊണ്ടു വച്ചതും അയാളറിഞ്ഞില്ല.

രണ്ട്

പിറ്റേന്നൊരു ഞായറാഴ്ചയായിരുന്നു. പുകത്തുപ്പുന്ന വൃദ്ധന്റെ ചിത്രം കൈയ്യിലെടുത്തു പിടിച്ച് അയാള്‍ പുറത്തേക്ക് ഇറങ്ങി. നല്ല തിരക്കുള്ള വഴിയോരങ്ങളിലൊന്നും കാലുറപ്പിക്കാതെ പതിവ് സ്ഥലം തന്നെ ലക്ഷ്യമാക്കി നടന്നു. അവിടെ അയാളെക്കാത്ത് കുറച്ചാളുകള്‍ നില്‍പ്പുണ്ടായിരുന്നു. ഏറ്റവും പുതിയ സൃഷ്ടി കാണുവാന്‍ വന്നവരാണത്. അവരില്‍ ചിലര്‍ സ്ഥിരമായി ചിത്രങ്ങള്‍ വാങ്ങിയിരുന്നു. അവരുടെ ഇടയിലേക്ക് നടന്ന് കയറി അയാളാ ചിത്രത്തിന്റെ മൂടി മാറ്റി. ഇതു പോലെ ജീവസ്സുറ്റൊരു ചിത്രം അവരില്‍ പലരും മുമ്പ് കണ്ടിട്ടില്ലായിരുന്നു. അതവര്‍ക്കൊരു പുതിയ അനുഭവമാണ്. പുകത്തുപ്പുന്ന വൃദ്ധന്റെ ചിത്രം, കണ്ടവരിലെല്ലാം താല്പര്യം ജനിപ്പിച്ചു. അവര്‍ എല്ലാവരും അതിനായി വിലകള്‍ പറഞ്ഞു തുടങ്ങി. അവര്‍ പരസ്പരം വീണ്ടും വീണ്ടും വില ഉയര്‍ത്തി പറഞ്ഞു കൊണ്ടിരുന്നു. ദീര്‍ഘനേരത്തെ ലേലത്തിനൊടുവില്‍ മോഹവില കൊടുത്ത് സ്വന്തമാക്കിയ തന്റെ ചിത്രം കാറിന്റെ പിന്‍സീറ്റില്‍ വെച്ച് സമ്പന്നനായ ആ യുവാവ് ദൂരേയ്ക്കു പോകുന്നത് അവിടെ കൂടിയവര്‍ നോക്കിനിന്നു. ഇതിനോടകം തന്നെ അയാളവിടം വിട്ടിരുന്നു. തന്റെ ചിത്രം വിറ്റതിനു ശേഷവും അധികനേരം അവിടെ തുടരുക പതിവില്ലായിരുന്നു അയാള്‍ക്ക്. തിരികെ നടക്കുമ്പോള്‍ നല്ല വിലയ്ക്ക് ചിത്രം വിറ്റതിന്റെ ഒരു ഭാവമാറ്റവും മുഖത്തുണ്ടായില്ല. വഴിയില്‍ പലരും അയാളെ ഉറ്റു നോക്കുുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ സാവധാനം നടന്നത് തെരുവിന്റെ ഒത്ത നടുക്കുള്ള ഒരു സുഹൃത്തിന്റെ മദ്യവില്‍പ്പന ശാലയിലേക്കായിരുന്നു. അവിടെ ജോലി നോക്കുവരോടെല്ലാം നല്ല അടുപ്പമാണയാള്‍ക്ക്. അതു കാലങ്ങള്‍ക്കു മുമ്പേ ആദ്യമായി അവിടെ കയറിച്ചെന്നപ്പോള്‍ മുതല്‍ ഉടലെടുത്ത ബന്ധമാണ്. വെയിറ്റര്‍ ഇരിക്കാനുള്ള സ്ഥലം ഒഴിപ്പിച്ചു കൊടുത്തു. ആ വലിയ മുറിയുടെ ഒരു കോണിലായി ഒരു കസേരമാത്രം ഉണ്ടായിരുന്ന ടേബിളായിരുന്നു പതിവിടം. അവിടെ പോയിരുന്ന ദിവസങ്ങളിലെല്ലാം ആ ഒറ്റക്കസേരയിലായിരുന്നു പതിവ്. ചെറിയ തോതില്‍ മഞ്ഞ വെളിച്ചം നല്‍കിയിരുന്ന ഇലക്ട്രിക്ക് ബള്‍ബാണ് ചുമരുകളില്‍ സ്ഥാനം പിടിച്ചിരിക്കുത്. അത്തരമൊരരങ്ങിനു മഞ്ഞയാണ് ഏറ്റവും ഉത്തമം എന്ന് കണ്ടു ചെയ്തതാവണം. അതിന്റെ കീഴെ ചെന്നിരുന്നപ്പോഴെക്കും, പറയാതെ തന്നെ ഒരു ഫുള്‍ മ്പോ ട്ടില്‍ വിസ്‌കിയുമായ് വെയ്റ്റര്‍ എത്തി. അതു ഗ്ലാസ്സിലേക്ക് പകര്‍ന്നതും അതിന് നേരാനുപാതമായി സോഡയും ചേര്‍ത്തു അയാള്‍ക്കുനേരെ നീട്ടിയതും വെയ്റ്റര്‍ തന്നെയാണ്. അതവിടെ വെച്ചോളൂ എന്ന് പതറിയ ശബ്ദത്തില്‍ പറഞ്ഞൊപ്പിച്ചു. അതു ശിരസ്സാല്‍ വഹിച്ചതു പോലെ വെയിറ്റര്‍ അയാളെ അവിടെ തനിച്ചാക്കി നീങ്ങി. വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവിടെ നിന്നും തെക്കോട്ടുമാറിയുള്ളൊരു ഗ്രാമത്തിലെ ചുമരെഴുത്തുക്കാരനായിരുന്നു അയാള്‍. അക്കാലത്ത് നാട്ടിലെ എല്ലാ മ്പോ ര്‍ഡുകളും പരസ്യങ്ങളും അയാളുടെ ഭാവനയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. കടകളുടെ ചുമരുകളില്‍ വരച്ചിടുന്ന സിനിമാതാരങ്ങളുടെ ചിത്രങ്ങളെല്ലാം വളരെ ശ്രദ്ധനേടിയവയായിരുന്നു. വരക്കാര്‍ ഒരുപാടാളുകള്‍ ആ നാട്ടില്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ളവ ആ നാട്ടുകാര്‍ കാണുതയാളില്‍ കൂടിയായിരുന്നു. ആ നാട്ടിലെ ഒട്ടുമിക്ക എല്ലാ ചുമരുകളിലും ആ ചിത്രങ്ങള്‍ക്കിടമുണ്ടായിരുന്നു. മുന്നിലൊഴിച്ചുവെച്ച ഗ്ലാസ്സിലെ വിസ്‌കി കുടിച്ചു കൊണ്ടിരിക്കെ അയാള്‍ മറ്റൊന്നിനുകൂടി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ മ്പോ ട്ടിലിലെ അവസാന തുള്ളിയും അവസാനിപ്പിച്ചെഴുേല്‍ക്കവെ, വെയിറ്റര്‍ അടുത്തെത്തി ബില്ലു കൊടുത്തു. അയാള്‍ തന്റെ മുഷിഞ്ഞ പേഴ്‌സ് മറുപടിയായി നീട്ടി. വെയിറ്റര്‍ തന്നെയാണതില്‍ നിന്നും ബില്ലിലെ തുകയെണ്ണിയെടുത്തതും ബില്ലതില്‍ തിരുകി മടക്കി കൊടുത്തതും. ടിപ്പിനുള്ള പണം കൂടി അയാളതില്‍ നിന്നും എടുത്തിരിക്കുമെറിയാവുതിനാല്‍ അതു വാങ്ങി തിരികെ പാന്റിന്റെ പിറകിലെ പോക്കറ്റിലേക്ക് തള്ളി വെച്ചു. കനം കൂടിയ വാതില്‍ വലിച്ചു തുറന്നു പുറത്തിറങ്ങുമ്പോ ള്‍ പതിവു പോലെ ഞൊണ്ടന്‍ ഭാഗ്യക്കുറിയുമായി കാത്തു നിൽ ക്കുന്നുണ്ടായിരുന്നു. കുശലം പറയുന്നതിനിടക്ക്, ഒരു കുറി വാങ്ങി കൈയില്‍ പിടിച്ചതിന്റെ പണവും കൊടുത്ത് അയാളോട് യാത്ര പറഞ്ഞു നടന്നു. തിരക്കേറിയ തെരുവിലൂടെ ആളുകളെ തള്ളി മാറ്റിയും പിറുപിറുത്തുമാണയാള്‍ മുന്നോട്ട് നീങ്ങിയത്. ഒടുവിലാ തെരുവിന്റെ തുഞ്ചത്തായുള്ള മുറിയിലെത്തുമ്പോ ള്‍ മ്പോ ധം നഷ്ടമായി തുടങ്ങിയിരുന്നു. മുകളിലെ മുറിയുടെ പടിക്കെട്ടുകള്‍ കയറി എത്തിയപ്പോള്‍ മുറിയുടെ മുന്നില്‍ ഗവൺമെന്റ് സീല്‍ചെയ്ത് ഒരു കത്തു കൂടി കിടക്കുുണ്ടായിരുന്നു. അതില്‍ മുറി ഉഴിയാനുള്ള അവസാന' അറിയിപ്പാണ്. ഇവിടെ തെരുവോരത്തിനോട് ചേർ ന്നുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി വഴിയുടെ വീതി കൂട്ടുന്ന ഒരു വലിയ പ്രോജക്ടറ്റ് വരാന്‍പോകുന്നു. അതിന്റെ പേരിലാണ് ഈ കത്തുകള്‍. കട്ടിലില്‍ കിടന്ന് മുകളിലേക്ക് നോക്കുമ്പോ ള്‍ ആ മുറി ചുറ്റിക്കറങ്ങുന്നത് പോലെ തോന്നി. കൈയിലുണ്ടായിരുന്ന ഭാഗ്യക്കുറി കൊണ്ട് മുഖത്തെ വിയര്‍പ്പുതുള്ളികള്‍ തുടച്ചതിനു ശേഷം അതു ചുരുട്ടി തറയിലേക്കിട്ടു അനന്തരം കണ്ണുകളിറുക്കിയടച്ചു കിട.

മൂന്ന്

ഇതിനോടകം തന്നെ ഇരുട്ട് കയറി തുടങ്ങിയിരുന്ന തെരുവോരങ്ങളില്‍ അങ്ങിങ്ങായി വഴിവിളക്കുകള്‍ പ്രാകാശിച്ചിരുന്നു. ആളനക്കം ഇല്ലാത്ത ആ തെരുവിന്റെ എല്ലാ കോണിലും മൂകത തളം കെട്ടിക്കിടന്നു. ആ വാടക മുറിയിലെ വള്ളിക്കട്ടിലില്‍ കിടന്ന് തിരിയുമ്പോള്‍ അയാളുടെ ഓര്‍മ്മകള്‍ക്ക് മറ്റൊരു ഒരു വിചിത്രതലം കൈവന്ന് തുടങ്ങിയിരു. അതിപ്പോള്‍ വര്‍ഷങ്ങളായി താന്‍ ജീവിക്കു ആ മുറിയുടെ ചുമരുകള്‍ക്കുള്ളില്‍ നിന്നു ഒരു പാട് ദൂരം അകന്ന് പോയിരിക്കുന്നു. ചങ്ങല പൊട്ടിച്ചെറിഞ്ഞ ഭ്രാന്തനെപ്പോലെ അത് തിരിഞ്ഞുനോക്കാതെ ഓടുകയാണ്. കാതങ്ങളും മൈലുകളും താണ്ടിയുള്ള ആ ഓട്ടം അവസാനിക്കുന്നത് ഇരുട്ട് മൂടിയിരുന്ന മറ്റെതോ ഒരു മുറിയുടെ ഉള്ളിലായിരുന്നു. ഇതിനു മുമ്പ്കണ്ടത് പോലെ ഒരു ഇരുണ്ട മുറിയായിരുത്. ചുറ്റിനും ഇരുട്ട് കയറിക്കിടന്ന ആ മുറിയുടെ അങ്ങേ തലക്കലെ ജനാല തുറക്കാന്‍ ഭാവിക്കുമ്പോള്‍ പൊടുനന്നെ പിറകില്‍ നിന്ന് ആരോ വിളിച്ചു. അരായിരുുന്നു അത്. ശബ്ദം വന്നിടത്തേക്ക് തിരിഞ്ഞു നോക്കി. അമ്മ! അമ്മയാണ്. അമ്മയെങ്ങനെ ഈ മുറിയില്‍ എത്തി. താന്‍ എത്തിയപ്പോലെ വന്നതാകണം. മുറിയില്‍ തിങ്ങി നിറഞ്ഞിരുന്ന ഇരുട്ട് കാരണം അമ്മയുടെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. മുറിയുടെ ജനാല തുറന്നാല്‍ അമ്മയെ നന്നായി കാണാം. അയാള്‍ പതുക്കെ ജനാലക്കരുകിലേക്കു നടന്നു. ജനാലക്കരുകില്‍ എത്തിയപ്പേഴേക്കും കാലുകള്‍ വലിയുന്ന പോലെ തോന്നി. ഒരു അടി കൂടെ വച്ചിരുങ്കില്‍ അയാള്‍ മറിഞ്ഞു വീഴുമായിരുന്നു. കാലുകള്‍ മടക്കി കൈകൊണ്ട് തടവി നോക്കി. കാലിന്റെ പാതങ്ങള്‍ക്കു മുകളിലായി എതോ വലിയ ചങ്ങല ചുറ്റി വരിഞ്ഞു കിടിരുന്നു. അത് കിടന്നിരുന്ന ഭാഗത്ത് അസഹനീയമായ വേദന അയാള്‍ക്ക് അനുഭവപ്പെട്ടു. വേദനയുടെ കാഠിന്യം കാരണമവാം അയാള്‍ മുരളുന്നുണ്ടായിരുന്നു. ഇനിയും ഒരടികൂടി നടക്കാന്‍ തനിക്കു കഴിയില്ല. അയാളവിടെ അവശനായി കിടന്നു. ഈ സമയം തന്റെ കാലിന്റെ മുകളില്‍ കൂടെ എന്തോ നീങ്ങുതായി അയാള്‍ക്കു തോന്നി. ആ നിമിഷം അയാള്‍ക്ക് ശ്വാസം കഴിക്കാന്‍ പോലും കഴിഞ്ഞില്ല. അയാളുടെ എല്ലാ നാഡീഞരമ്പുകളും മരവിച്ചിരുന്നു. തന്റെ കാലില്‍ കൂടി ഒരു പാമ്പു ഇഴയുന്നതു പോലെ അയാള്‍ക്കു തോന്നി. അടുത്ത നിമിഷം അയാള്‍ കാലുകള്‍ വലിച്ചിരുന്നു. ഉറക്കത്തിന്റെ അവസാനിമിഷങ്ങളില്‍ കണ്ട സ്വപ്‌നങ്ങളില്‍ നിന്നു അയാള്‍ ഞെട്ടി എഴുന്നേൽക്കുമ്പോള്‍ അയാളുടെ മുഖത്തെങ്ങും ഭീതി നിഴലിച്ചിരുന്നു. അയാള്‍ കിടക്കയില്‍ നിന്നു എഴുന്നേറ്റു മെഴുകുതിരി കത്തിച്ചു. അതിന്റെ പ്രകാശത്തില്‍ അയാളുടെ വിയര്‍പ്പുത്തുള്ളികള്‍ വളരെ നന്നായി കാണാന്‍ കഴിഞ്ഞിരുന്നു. തന്നെ ഒരു ഭ്രാന്തനായി മുദ്രകുത്തിയ ആ വീടും വീട്ടുകാരേയും വിട്ടു പോരുമ്പോള്‍ ഒരിക്കല്‍ പോലും അവരെക്കുറിച്ചു ഓര്‍ക്കാന്‍ പോലും അയാള്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല. എന്നെന്നേക്കുമായി ആ നാടും നാട്ടുകാരേയും വിട്ടകലുമ്പോള്‍ തന്റേത് എന്ന് അവകാശ പ്പെടാനായി അയാള്‍ വരച്ച കുറച്ചു ചിത്രങ്ങളും ആ വലിയ ബ്രഷും മാത്രമായിരുന്നു കൈവശമുണ്ടായിരുത്. അതുമായി ഒരു പാടു നാടുകള്‍ അലഞ്ഞു പലതും കണ്ടു. പലതരത്തിലുള്ള ആളുകളേയും അവരുടെയെല്ലാം ജീവിതവും സംസ്‌ക്കാരവും കണ്ടു. അങ്ങനെ അഞ്ചു കൊല്ലങ്ങള്‍ക്കു മുമ്പ് പലനാടുകളിലും അലഞ്ഞതിനൊടുവിലാണ് ഇവിടെ ഈ വാടകമുറിയിലെത്തിയത്. എന്തോ ഇവിടം വിട്ടുപോകാന്‍ മനസ്സു വരുന്നില്ല. തന്നെയും തന്റെ സ്രൃഷ്ടികളേയും ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആള്‍ക്കാരാണ് ഇയാളുടെ സമ്പാദ്യം. അതില്ലൊം ഒത്താശപിടിക്കുന്ന ഈ മുറിയും മറ്റേതിനേക്കാളും അയാള്‍ക്കു പ്രിയപ്പെട്ടതായിരുന്നു. ആ മുറിയോടും അവിടെയുള്ള മറ്റെന്തിനോടും ഒരാത്മബദ്ധം അയാള്‍ക്കുണ്ടായിരുന്നു. അതൊരു പക്ഷേ സ്വന്തം നാട്ടുകാര്‍ പറഞ്ഞിരുപോലെ ഭ്രാന്തിന്റെ ലക്ഷണമാകാം. അതല്ലങ്കില്‍ ജീവിതത്തില്‍ എന്തിനെയെങ്കിലും ഇഷ്ടപ്പെടാനും ആസ്വദിക്കാനുമുള്ള മാനുഷികമായ കഴിവ് ഇനിയും അയാളില്‍ അവശേഷിക്കുതിനാലാകാം. ഉച്ചക്കു കുടിച്ച വിസ്‌കിയുടെ ലഹരി ഇതിനകം വിട്ടിരിക്കുന്നു. ഇനി ഈ രാത്രി മറ്റൊന്നിനു ശ്രമിച്ചിട്ടും കാര്യമുണ്ടാവില്ല എന്ന ബോധ്യം കൊണ്ടാകണം തന്റെ ക്യാന്‍വാസിനരികില്‍ ഇരുന്ന് കത്തുന്ന മെഴുകുതിരിയില്‍ ദ്യഷ്ടി പതിപ്പിച്ചവശനായി അയാളിരുന്നു. ഒരു കപ്പു ചായയും ഒരു കുപ്പി വിസ്കിയും ഒഴിച്ചാല്‍ അന്നേ ദിവസം കാര്യമായി മറ്റൊന്നും തന്നെ അയാള്‍ കഴിച്ചിരുന്നില്ല. അതിനാല്‍ ആകണം അടക്കാനാവാത്ത വിശപ്പയാളുടെ ക്ഷമ നശിപ്പിച്ചിരുന്നു. ഇപ്പോഴെക്കും വിശപ്പിനെ ഒതുക്കാന്‍ ശരീരത്തിനു മറ്റെങ്കിലും നല്‍കിയില്ലെങ്കില്‍ താന്‍ മരിക്കുമെന്ന അവസ്ഥയെത്തീരും. ആ അവസ്ഥയെ തിരിച്ചറിഞ്ഞതിനാല്‍ ആകണം അയാള്‍ വാതിലു തുറന്ന് പുറത്തിറങ്ങി. ഏതെങ്കിലും തരത്തില്‍ കഴിക്കാന്‍ വകയുണ്ടാകണം. ബാര്‍ ഈ സമയം കൊണ്ടടച്ചിരിക്കും. മറ്റൊരു കടയും തുറന്നിരിക്കാന്‍ വഴിയുമില്ല. എന്തായാലും അവിടെ വരെ പോയി നോക്കാന്‍ അയാള്‍ നിശ്ചയിച്ചു. പാതി ഇരുട്ട് നിറഞ്ഞ വഴിയില്‍ ബാര്‍ ലക്ഷ്യമാക്കി അയാള്‍ നടന്നു. ചെറിയ പ്രാണികളുടേയും മറ്റും നേര്‍ത്ത ശബ്ദം മാത്രമാണ് അയാളുടെ കൂട്ട്. ദൂരെ നിന്ന് തന്നെ ബാറിലെ വെളിച്ചം കണ്ടു. എത്രയും പെട്ടെന്നവിടെ എത്തണം എന്ന ഒരു ലക്ഷ്യവുമായി വലിഞ്ഞു വലിഞ്ഞു അയാളാ ബാറിന്റെ അരികിലേക്ക് കഴിവതിലും വേഗത്തില്‍ നടന്നു. ബാറിന്റെ വാതില്‍ തുറന്ന് അകത്തു കയറി സുഹൃത്തുകളോട് പതിവിനു വിപരീതമായി കഴിക്കാന്‍ എടുക്കാന്‍ പറഞ്ഞപ്പോള്‍ അവരുടെയെല്ലാം മുഖത്തു മിഞ്ഞിമറഞ്ഞ ചിന്തകള്‍ എണ്ണമറ്റതായിരുന്നു. മടങ്ങാന്‍ നേരത്തു ബില്ലില്‍ നോക്കി പണം കൊടുക്കാന്‍ ഒരുങ്ങുമ്പോ ഴാണ് അയാള്‍ മറ്റൊരു കാര്യം തിരിച്ചറിയുന്നത്. പാന്റിന്റെ പോക്കറ്റിരുന്ന ഭാഗത്ത് ഒന്നും അവശേഷിക്കുില്ല. തന്റെ പേഴ്‌സ് വളരെ വിദഗ്ധമായി മോഷ്ട്ടിക്കപ്പെട്ട് കഴിഞ്ഞിരിക്കുുന്നു! അതു തിരിച്ചറിഞ്ഞ അടുത്ത നിമിഷം അയാളുടെ കണ്ണുകളില്‍ ഇരുട്ട് കയറി. പണം വാങ്ങാന്‍ വന്ന വെയിറ്ററോട് പഴ്‌സ് മോഷ്ടിക്കപ്പെട്ടു എന്ന് ഒരുതരത്തില്‍ പറഞ്ഞൊപ്പിച്ചാണ് അയാളവിടെ നിന്നും ഇറങ്ങിയത്. പിറ്റേന്ന് മറ്റൊരു ചിത്രം വിറ്റതിനു ശേഷമാണ് ചായകുടിച്ചതും ബാറിലെ കണക്കുതീര്‍ത്തതും. പതിവു സവാരി കഴിഞ്ഞ് തിരികെ നടക്കുമ്പോ ള്‍ എന്നത്തേതിലും വിപരീതമായി തെരുവോരത്തെ തിരക്കൊക്കെ കുറഞ്ഞതു പോലെ തോന്നി. കല്ലുകള്‍ പതിപ്പിച്ച നടപ്പാതയുടെ അങ്ങേത്തക്കല്‍ നിന്നുമാണ് അയാളാ കാഴ്ചകാണുന്നത്. ചുറ്റിനും നിറഞ്ഞിരുന്ന പെടിപടലങ്ങള്‍ക്കിടയിലൂടെ അവ്യക്തമായി അയാള്‍ കണ്ടു നുറ്റാണ്ടുകള്‍ പഴക്കമുള്ള ആ കെട്ടിടം പൊളിഞ്ഞു നിലത്തു വീഴുന്നത്. അയാളാ പാതയുടെ അങ്ങേത്തലക്കലേക്ക് ഓടി. നദിക്കരയില്‍ നിന്നു ഒരു നിമിഷം കൊണ്ടാണയാള്‍ അവിടെയെത്തിയത്. പൊളിഞ്ഞു വീണ ആ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് അയാളുടെ എല്ലാ സമ്പാദ്യങ്ങളും മൂടപ്പെട്ടുകഴിഞ്ഞിരുന്നു. തനിക്ക് അറിയാവുന്നതും താന്‍ ചെയ്തിരുതും മണ്ണാല്‍ മൂടപ്പെട്ടിരിക്കുന്നു എന്ന വാസ്തവം അയാളുടെ സ്വബോധത്തെ തളര്‍ത്തീ. ഇതിനകം മുഴുവനായി പൊളിഞ്ഞു വീണിരുന്ന കെട്ടിടത്തിലെ അവശിഷ്ടങ്ങളിലൊന്നില്‍ അയാളിരുപ്പോള്‍ ആ കാലുകളിലെ ആഴത്തിലുള്ള മുറിവുകള്‍ ചുറ്റിനും കൂടിയവര്‍ക്ക് വളരെ വ്യക്തമായി കണാന്‍ കഴിഞ്ഞിരുുന്നു. അതയാളുടെ അസ്ഥിവരെ കാണാന്‍ പാകത്തില്‍ ആഴമുള്ളതായിരുന്നു. ഈ സമയം അയാളുടെ ശരീരം മുഴുവന്‍ വിറകൊള്ളുന്നുണ്ടായിരുന്നു. പെട്ടെന്നയാള്‍ ഭ്രാന്തമായി അവിടെ നിന്നു എഴുന്നേറ്റു മുന്നോട്ട് നടന്നു. അകാശത്തിന്റെ ഉയരത്തില്‍ പൊങ്ങിക്കഴിഞ്ഞിരു പുകചുരുളുകള്‍ക്കിടയിലൂടെ ആളുകളെ തള്ളി നീക്കി കൊണ്ടയാള്‍ നടന്ന് നീങ്ങുമ്പോള്‍, ആ തെരുവിനെ തന്നെ പിളര്‍ക്കുന്ന ശബ്ദത്തില്‍ അയാള്‍ ഇങ്ങനെ അലറി.

''കൊന്നു അവരെല്ലാവരേയും കൊന്നു'

Subscribe Tharjani |