തര്‍ജ്ജനി

ഹേന ചന്ദ്രന്‍

പട്ടേല്‍മന,
ഫാ.ഡിസ്മസ് റോഡ്,
ഇരിങ്ങാലക്കുട.
തൃശൂര്‍ ജില്ല.
ഇ മെയില്‍: henachandran@gmail.com
ബ്ലോഗ്: http://mylanchisays.blogspot.com/, http://karnatakaviseshangal.blogspot.com/

Visit Home Page ...

കവിത

ദോശ

കിടക്ക വിട്ടെഴുനേല്‍ക്കാന്‍ മടിയുള്ള
കുട്ടിയെപ്പോലെയാണ്
ഈ ദോശയും..

കല്ലിനോട് ചേര്‍ന്ന്
ഇളകാന്‍ കൂട്ടാക്കാതെ
അങ്ങനെ...

ദേഷ്യം വരരുത്..
അക്ഷമ കാണിക്കരുത്..
പിണങ്ങി തിരിഞ്ഞു കിടന്നുകളയും..

സ്നേഹത്തോടെ
അരികു ചേര്‍ന്ന്
തലോടണം..
മെല്ലെ മെല്ലെ
ഉറക്കം കളയണം..
നോവിക്കാതെ
മലര്‍ത്തിക്കിടത്തണം..

വേവണം പാകത്തിന്,
എണ്ണ ചേര്‍ത്തു മൊരിയിക്കണം ചിലപ്പോള്‍..

വക്കുപൊട്ടാതെ
കരിയാതെ നോക്കണം,
അമ്മയല്ലേ ഞാന

Subscribe Tharjani |