തര്‍ജ്ജനി

രാജേഷ്‌ ചിത്തിര

വള്ളിക്കോട് - കോട്ടയം,
പത്തനംതിട്ട.
ഇമെയില്‍ : rajeshdopet@gmail.com
ബ്ലോഗുകള്‍ :മഷി തണ്ട്
സൂക്ഷ്മദര്‍ശിനി
ഹരിതചിത്രങ്ങള്‍

Visit Home Page ...

കവിത

മത്സ്യായനം

ഒരിക്കലും വരണ്ടിട്ടില്ലാത്ത
ഒരു കൂട്ടം കണ്ണുകളെ നോക്കിയിരിക്കുന്നു
ഒരിക്കലും നനഞ്ഞിട്ടില്ലാത്ത രണ്ടു കണ്ണുകള്‍.

കാത്തിരിക്കുന്ന കണ്ണുകള്‍
നനഞ്ഞിട്ടാവുമോ, വരണ്ടിട്ടാവുമോ?

ഇറുക്കിയടച്ചു നോക്കുന്നു.
വീണ്ടും തുറക്കുമ്പോള്‍ നനവറിയുന്നേയില്ല

കണ്ണുകള്‍ ഇറുക്കിയടച്ച് ഒരാള്‍ ഇരിക്കുന്നു.
ധ്യാനത്തിലാവണം.
തുറന്നു വച്ച ഒരുപാട് കണ്ണുകള്‍
അയാള്ക്ക് ചുറ്റും.

ധ്യാനത്തിലാവണം .

പാതിതുറന്നും
മുഴുവന്‍ അടച്ചും
ഒട്ടും അടയ്ക്കാതെയും
മരണസഞ്ചാരിയാവുന്നു മനുഷ്യജന്മം.
തുറന്നുവെച്ചും
മൃതിസഞ്ചാരമാവാമെന്ന്
പഠിപ്പിക്കുന്നു മത്സ്യമിഴികള്‍

കണ്ണുകള്‍ ഇറുക്കിയടച്ച
അയാള്ക്ക് ചുറ്റും
ഓര്മ്മള
മനുവിന്റെ മത്സ്യമെന്നു വളരുന്നു.
അത് വളര്ച്ചറയുടെ
ഗൃഹപ്രവേശങ്ങള്‍ തുടരുന്നു.
അതിന്റെ ഉടലില്‍ നിന്ന്
അയാളുടെ കടലുകളിലെക്ക്
ഉപ്പുരസം നിറയുന്നു.

മകനു പകരക്കാരനായ
ആട്ടിന്കു്ട്ടിയാവുന്നു
വേവ് പാകമായ
ഒരു കറിയുടെ ഗന്ധമാവുന്നു.
അതെ ഗന്ധത്തിന്റെ വിശപ്പാവുന്നു

വിശപ്പില്‍ അയാളുടെ കുട്ടികളുടെ
കരച്ചിലാവുന്നു.
കരയുന്ന കുട്ടികളുടെ കാഴ്ച
കണ്വനരള്ച്ച യാവുന്നു.

ഏതോ ഒരു പേര് വിളിയില്‍
അയാളുടെ ധ്യാനം മുറിയുന്നു.
ആയുധവായില്‍ വഴുതി മാറിയ
ഒരു മത്സ്യം
അയാളുടെ ദുരിതക്കടലിലെക്ക്
തുഴയൂന്നുന്നു.

ചെതുമ്പലുകളുപെക്ഷിച്ച ഒരു മത്സ്യം
ചുണ്ടുകള്കൊുണ്ട്‌
അയാളുടെ കടലിനെ
അസ്പര്ശിതമായൊരു
പര്വരതത്തിലെക്കുയര്ത്തുയന്നു.

അയാളുടെ കണ്ണില്‍ നിന്നിടര്ന്ന
ഒരു തുള്ളിയില്‍
മത്സ്യങ്ങള്‍ ധ്യാനം വിട്ടുണരുന്നതായി ഭാവിക്കുന്നു.

Subscribe Tharjani |