തര്‍ജ്ജനി

വിവര്‍ത്തനം ഉമ രാജീവ്

ബ്ലോഗ്‌: http://umavalapottukal.blogspot.com/

Visit Home Page ...

കവിത

ഏകാന്തത

പാക്കിസ്താൻ കവി ഫൈസ് അഹ്മ്മദ് ഫൈസ് ന്റെ കവിത

വീണ്ടുമാരോ വരുന്നുണ്ട് ,
വിങ്ങുന്ന ഹൃദയവുമായി....
ഇല്ല, ആരുമില്ല
ഏതോ വഴിപോക്കനാവാ‍ാം.....
മറ്റെങ്ങോട്ടോ പോവാനാവാം.
രാത്രി താഴുന്നു,
നക്ഷത്രധൂളി തൂവുന്നു
നിദ്രവഴിയും വിളക്കുകൾ
സൌധങ്ങളിൽ ഇളകുന്നു
എല്ലാ വഴികളും,
നീണ്ട കാത്തിരിപ്പിനു ശേഷം,
ഉറങ്ങുന്നു.
പരിചിതമല്ലാത്ത പൊടികൾ
കാലടിപ്പാടുകളെ അവ്യക്തമാക്കുന്നു
മെഴുതിരി കെടുത്തൂ,
വീഞ്ഞു കൂജയും കോപ്പയും എടുത്തുമാറ്റൂ,
നിന്റെ ഉറക്കമില്ലാത്ത വാതിലുകൾ പൂട്ടൂ
ഇനിയിപ്പോൾ ആരും, ആരും വരില്ല

Subscribe Tharjani |