തര്‍ജ്ജനി

ഡോണ മയൂര

മെയില്‍: break.my.silence@gmail.com
വെബ്ബ്: http://rithubhedangal.googlepages.com

Visit Home Page ...

കവിത

ഉപ്പാഴം

നിദ്രകടഞ്ഞെടുത്ത സ്വപ്നം
പുള്ളിക്കുത്തുള്ള പുതപ്പിനുള്ളിൽ
ഭദ്രമായൊളിപ്പിച്ച
ചുണ്ടിലൊരു തുണ്ട്മേഘം
മഴയായി പെയ്തു,
കടലാഴം തീർത്തു.

അധരങ്ങൾക്കിടയിൽ
ഇരമ്പുന്ന തിരയിൽ
നാവ് വാക്ക് തിരയുന്നു.

വക്കിൽ,
വാക്കിന്റെ ഉപ്പലിയിക്കുന്ന പകൽ
ഉപ്പാഴങ്ങളിൽ കണ്മിഴിക്കുന്നു.

Subscribe Tharjani |