തര്‍ജ്ജനി

സി. ഗണേഷ്

ഭാമിനി നിലയം
മാത്തൂര്‍ പി. ഒ.
പാലക്കാട് 678571

Visit Home Page ...

കഥ

ഫോണ്‍ ഇന്‍

വംഗനാട് കോളനിയിലെ സരസമ്മയ്ക്ക് ചാനലിലെ ഫോണ്‍ ഇന്‍ പരിപാടികള്‍ എന്തിഷ്ടമാണെന്നോ! മറ്റെല്ലായിടത്തും വാര്‍ത്ത സംപ്രേഷണം ചെയ്യുന്ന വൈകുന്നേരം 6ന് ഉജ്ജ്വല്‍ചാനലിലെ പറയൂ 'രഹസ്യവേദനകള്‍' എന്ന പരിപാടി കാണാന്‍ കസേര വലിച്ചിട്ടപ്പോഴാണ് സ്‌കൂളും എന്‍ട്രന്‍സ് കോച്ചിംഗും കഴിഞ്ഞ് മകള്‍ വന്നെത്തിയത്. സാധാരണ ഇത്ര നേരത്തെ പതിവില്ല, അവള്‍. സമരമായതിനാല്‍ കോച്ചിംഗിന് ഉച്ചക്കു പോയിരിക്കും. കോച്ചിംഗ്കാര്‍, പിന്നെ കുട്ടികളുടെ സമയമനുസരിച്ച് കൊടുക്കാന്‍ തയ്യാറായിരിക്കുന്ന പ്രഫഷണലുകളാണല്ലോ, ഒന്നും ചോദിക്കാന്‍ നിന്നില്ല. ക്ലോക്കിലേക്കു നോക്കി, മൂന്നരമിനിറ്റുകൊണ്ട് ഹോര്‍ലിക്‌സ് കലക്കിയാലേ ആദ്യത്തെ കോള്‍ വരുന്നതു തൊട്ട് കാണാന്‍ പറ്റൂ എന്ന് ഒരു സെക്കന്റുകൊണ്ട് ചിന്തിച്ച് സരസമ്മ അടുക്കള കര്‍ട്ടന്‍ നീക്കാനൊരുങ്ങി.
'വേണ്ടമ്മേ ഞാനൊരു ബര്‍ഗര്‍ കഴിച്ചു' മകള്‍ മുകളിലേക്കുപോയി. 'അതു നന്നായി' എന്ന് ഉള്ളാലെ മൂളി സരസമ്മ കസേരയിലമരുമ്പോള്‍ 'പറയൂ രഹസ്യവേദനകളു'ടെ പ്രായോജകര്‍ ഓരോരുത്തരായി വന്നു തുടങ്ങി. മുസ്‌ലിപവര്‍ എക്‌സട്രാ, കണ്ടംകുളത്തി ഏലാദിതൈലം, വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് എന്നിവയായിരുന്നു സ്‌പോണ്‍സര്‍മാര്‍.
മുസ്‌ലി പവര്‍ എക്‌സ്ട്രായുടെ കരുത്തനായ ഒരു മനുഷ്യന്‍ വന്ന് അതില്‍ സ്റ്റിറോയ്ഡ് ഉണ്ട് എന്നു തെളിയിക്കുന്നവര്‍ക്ക് 5 കോടി രൂപ ഇനാം പ്രഖ്യാപിക്കുമ്പോള്‍ സരസമ്മക്ക് അക്ഷമയായിരുന്നു. കണ്ടംകുളത്തിയുടെ വയോധികനായ ആയുര്‍വേദാചാര്യനെ സരസമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അന്നേരം ഉജ്ജ്വല്‍ ടിവിയുടെ തിരുവനന്തപുരം സ്റ്റുഡിയോവില്‍ 'പറയൂ രഹസ്യവേദനകളു'ടെ അവതാരകര്‍ തമ്മില്‍ ചെറിയൊരു ഈഗോ പ്രോബ്ലം നടക്കുകയായിരുന്നു.
അവതാരകര്‍ മൂന്നുപേരുണ്ടായിരുന്നു. രണ്ടെണ്ണം ചുണക്കുട്ടികളായ സുന്ദരിമാര്‍. അവരുടെ മുഖത്ത് പരിപാടി തുടങ്ങിയാല്‍ അവസാനിക്കുന്നതു വരെ നവരസങ്ങള്‍ മാറി മറിയും. കൂടെ ഒരു കോന്തനുമുണ്ട്. തിരുവനന്തപുരം ലാ അക്കാദമിയില്‍ എല്‍.എല്‍.എമിനു പഠിക്കുന്ന പ്രവീണ്‍ ഈശ്വര്‍. വള്ളിപോലെ കവിളിലേക്കു ചെരിച്ചുവച്ച കൃതാവാണ് അവന്റെ, ഐഡന്റിറ്റി. വനിതാ ആംഗര്‍മാരില്‍ മൂത്തവള്‍ മറ്റവളോട് ഇന്ന് 'കാഷ്വല്‍വിയര്‍' ഇടാന്‍ പറഞ്ഞതാണ്. മെലിഞ്ഞ് ഉയരം കുറഞ്ഞ ബെറ്റി, അതനുസരിക്കാതെ മസാക്കലിയില്‍ മിന്നുന്ന ചിത്രശലഭമായി വന്നത് ആശാകിരണിനെ ചൊടിപ്പിച്ചത്.
ആശാകിരണ്‍ ബെറ്റിയുടെ മസാക്കലിയിലെ മിന്നാമിന്നികളെ കെടുത്തുന്ന മട്ടില്‍ നോക്കി. പിന്നെ പറഞ്ഞു 'ൗ ൃ ഹീീസശിഴ ീേീ വെീൃ േശി വേശ'െ.
'ക ംശഹഹ മറഷൗേെ ംശവേ ാ്യ വശഴവ വലമഹ.െ...........ിീ ുൃീയ.െ..............' ബെറ്റിയുടെ മറുപടി കനത്തതാണ്. ഉയരക്കറവ് ഹീലുള്ള ചെരിപ്പിട്ട് പരിഹരിച്ചോളാമെന്ന്. നീ എന്റെ കാര്യത്തില്‍ ഇടപെടേണ്ട എന്നാണ് ധ്വനി.
' ക'്‌ല ീേഹറ ൗ ിമ?'
'ഥലമ, യൗ േക ില്‌ലൃ ളലലഹ രീാളീൃ േശി രമൗെഹ'െ
അവള്‍ കൂട്ടിച്ചേര്‍ത്തു ' ഉീി' േംീൃൃ്യ, ക ംശഹഹ ാമിമഴല'. ആശാകിരണിന്നത് ചെരിപ്പുകൊണ്ടുള്ള മറ്റൊരു അടിയായി തോന്നി.
വിസ്മയപാര്‍ക്കിലെ ഡെയ്ഞ്ചര്‍ ഡ്രാഗണില്‍ കുട്ടികള്‍ ആര്‍ത്തുല്ലസിക്കുന്ന പരസ്യദൃശ്യമായിരുന്നു അപ്പോള്‍ ടിവിയില്‍ കാണിച്ചുകൊണ്ടിരുന്നത്.
കോന്തന്‍ ആണ്‍തരി പറഞ്ഞു 'ശ്...........ശ്....... ഗെറ്റ് റെഡി'.
ആശാകിരണും ബെറ്റിയും മുഖത്ത് ഒരു ചിരി കൊളുത്തിയിട്ട് ക്യാമറയിലേക്ക് നോക്കി അവരവരുടെ സ്ഥാനത്തിരുന്നു..
ചുവന്ന മലമടക്കുകളുള്ള സോഫാസെറ്റിയിലാണ് അവരുടെ ഇരുത്തം. ഒരു വശത്ത് പെണ്‍കുട്ടികള്‍. സോഫയില്‍ മുതുകുചാരാതെ നിവര്‍ന്നിരിക്കുന്നവര്‍. ആശാകിരണിന് അവള്‍ ക്വാഷ്വല്‍ ജീന്‍സിലായായതിനാല്‍ - പട്ടാളയൂണിഫോം പോലെ പച്ചപ്പാടുകളുള്ള പാന്റ്‌സ് - കാല്‍ ഏങ്കോണിച്ച് വെക്കാന്‍ പറ്റി. അങ്ങേത്തലക്കല്‍ കാവിഷെര്‍വാണിയില്‍ പ്രവീണ്‍ ഈശ്വര്‍. ആശയുടെയും പ്രവീണിന്റേയും കൈയില്‍ പാതി ചുവപ്പും വെള്ളയുമായ ഒരു ചതുരത്തലയിണയുമുണ്ട്.
ആശ തുടങ്ങി വച്ചു. 'ഹായ് ഫ്രന്റ്‌സ് ണലഹരീാല ീേ വേല വെീം, പറയൂ രഹസ്യവേദനകള്‍. ഇവിടെ നിങ്ങള്‍ക്ക് പങ്കുവെക്കാം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന, ആരോടും പറഞ്ഞിട്ടില്ലാത്ത രഹസ്യവേദനകളെപ്പറ്റി. നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന വേദനകള്‍ ഇറക്കിവെക്കാന്‍ ഞങ്ങളിവിടെ അവസരമൊരുക്കുന്നു. ഐ ആശാകിരണ്‍ വിത്ത് മൈ ഫ്രന്റ്‌സ് ബെറ്റി ആന്‍ഡ് പ്രവീണ്‍ഈശ്വര്‍' (പേര് പറയുമ്പോള്‍ രണ്ടുപേരും കൈ ഉയര്‍ത്തി ഹായ് പറയുന്നു)
ഫോണ്‍ ഇന്‍ പരിപാടികളില്‍ പുതിയ മുഖത്തോടെയാണ് 'പറയൂ രഹസ്യവേദനകള്‍' വന്നത്. ആര്‍ക്കും അതിലേക്ക് വിളിക്കാം. കൗമാരക്കാര്‍ക്ക് വിളിച്ച് അവരുടെ പ്രണയനഷ്ടമോ നേട്ടമോ പങ്കുവെക്കാം. പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാം. മധ്യവയസ്‌കര്‍ക്ക് കുടുംബവിശേഷങ്ങള്‍ പറയാം. ഇനി ടിവി വിരോധിയായ സാമൂഹ്യപ്രവര്‍ത്തകനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ നിലപാട് വ്യക്തമാക്കാം. നിങ്ങള്‍, ആരോ ആയിക്കോട്ടെ, മനസ്സിന്റെ രഹസ്യവേദനകള്‍ അവതാരകന്‍ ചികഞ്ഞെടുത്ത് ഇറക്കിവെക്കാന്‍ സഹായിക്കും. പരസ്പരം മിണ്ടാനും പറയാനും അവസരം കാത്തിരിക്കുന്നവരും ടിവിയിലൂടെ പേര് ലോകം മുഴുവന്‍ കേള്‍പ്പാനാഗ്രഹിക്കുന്നവരും പരിപാടിയിലേക്ക് വിളിക്കാറുണ്ട്. എല്ലാറ്റിനും അവസാനം പാട്ട് ഡെഡിക്കേറ്റ് ചെയ്യുകയുമാവാം.
ഈ പരിപാടി വഴി സരസമ്മക്ക് പത്തുനാല്‍പ്പതുവര്‍ഷം മുമ്പ് കളഞ്ഞുപോയ കൂട്ടുകാരിയെ കിട്ടി. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. വൈപ്പിനില്‍ മദേഴ്‌സ് കോണ്‍വെന്റില്‍ ഒരുമിച്ചു പഠിച്ചിരുന്ന ആലീസുകുട്ടിയെ. കോണ്‍വെന്റില്‍ തന്നെയുള്ള അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്നതിനാല്‍ അവള്‍ക്ക് പുറത്തിറങ്ങാനൊന്നും പറ്റില്ലായിരുന്നു. അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാളന്‍പളിയും അരിമുളകും ഉപ്പും ചേര്‍ത്ത ബൂന്തിപ്പുളി എന്ന സ്വകാര്യപലഹാരം എന്നും കൊണ്ടുകൊടുത്തത് സരസമ്മയായിരുന്നു. രണ്ടുപേരും മൂത്രപ്പുരയില്‍പോയി, കടലാസുമെല്ലെ തുറന്ന് ബൂന്തിപ്പുളി തിന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ പുറത്തുവരും. അവള്‍ നാവുകൊണ്ട് 'ട്ട' എന്ന് ശബ്ദമുണ്ടാക്കി സംഗതി നന്നായെന്നു പറയും. ഒന്‍പതാം ക്ലാസിലെ ഒരു ദിവസം അപ്രകാരം പറഞ്ഞ് പോയതാണ് അവള്‍. പിന്നെ തമ്മില്‍ കണ്ടിട്ടില്ല. കഴിഞ്ഞയാഴ്ച ഫോണ്‍ ഇന്‍ പരിപാടിയിലെ അവസാനത്തെ കോള്‍ മലയോരദേശത്തു നിന്നായിരുന്നു. അവിടത്തെ ഒരു പള്ളിയിലെ സിസ്റ്ററാണ്. പഠിക്കുമ്പോഴും പിന്നീട് ദൈവത്തിന്റെ മണവാട്ടിയായപ്പോഴും ഒരു സ്ഥലത്ത് സ്ഥിരമല്ലാത്തതിനാല്‍ അനവധി കൂട്ടുകാരികളെ നഷ്ടപ്പെട്ട വേദനയാണ് സിസ്റ്റര്‍ പറഞ്ഞത്. ആ നീട്ടിനീട്ടിയുള്ള സംസാരവും ഇടക്കിടെയുള്ള മൂളലും 9-ാം ക്ലാസുകാരിയായ ആലീസുകുട്ടിയെ ഓര്‍മയിലെത്തിച്ചു. പിന്നെ അവിസ്മരണീയമായി മദേഴ്‌സ് കോണ്‍വെന്റില്‍ ഒരുമിച്ചു പഠിച്ചിരുന്ന പി. സരസ്വതി എന്ന ബൂന്തിപ്പുളിക്കാരിയെ പിരിഞ്ഞെങ്കിലും അവളുടെ ചിത്രം മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ലെന്നു പറഞ്ഞപ്പോള്‍ ടിവി കാണുകയായിരുന്ന സരസമ്മ സന്തോഷം കൊണ്ട് ദൈവത്തെ കണ്ടതുപോലെയായി 'ഹയ്യോ... ഹെന്റെ ആലീസ്'എന്ന് ഓരിയിട്ട് സരസമ്മ കേബിള്‍കാരന്‍ വഴി ചാനലിലെ നമ്പറില്‍ വിളിച്ച് ആലീസുകുട്ടിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും വര്‍ഷങ്ങളുടെ ദൂരത്തെ സ്‌നേഹംകൊണ്ട് തകര്‍ത്തെറിയുകയും ചെയ്തു. ആലീസുകുട്ടിയെ വംഗനാട് കോളനിയിലെ 58-ാം നമ്പര്‍ വീട്ടിലേക്കും സരസമ്മയെ മലയോരത്തെ കത്തീഡ്രല്‍ ചര്‍ച്ചിലെ വുമന്‍സ് ഹോസ്റ്റലിലേക്കും പരസ്പരം ക്ഷണിച്ചുകൊണ്ടാണവര്‍ സംസാരം നിര്‍ത്തിയത്.
മകള്‍ക്ക് ഈ പ്രോഗ്രാമെന്നല്ല, ഫോണ്‍പരിപാടികളൊന്നും ഇഷ്ടമല്ല. അവള്‍ക്ക് കമ്പ്യൂട്ടര്‍ഗെയിം മതി. പ്ലസ്ടു കഴിയാറായ മകള്‍, ടോമും ജെറിയും കിഡ്ഡീസും കോമാളിചെകുത്താന്‍ മാരുമായി ബട്ടണമര്‍ത്തി കളിച്ചു രസിക്കുന്നതു കാണുമ്പോള്‍ സരസമ്മ പറയും. 'കളിക്കേണ്ട പ്രായം! നിന്റെയീ പ്രായത്തിലേയ് അമ്മ അടുക്കളേ കേറിത്തൊടങ്ങി'
'അതിനെന്താ മമ്മീ, മമ്മി കിച്ചണിന്നെറങ്ങ്യാ മതി. ഒരു റെസിപി ബുക്കുമായി ഞാന്‍ കേറി എന്തു വേണേലും പ്രിപ്പേര്‍ചെയ്യാം. ആൗ േീിഹ്യ ംശവേീൗ ോൗാാ്യ. ഒരു രാജ്യത്ത് രണ്ടു രാജാക്കന്‍മാര് ശരിയാവൂല്ലാന്നേയ് അതോണ്ടാ'
ഗെയിം വിട്ടാല്‍ പിന്നെ അവള്‍ ലാപ്പില്‍ ഏതെങ്കിലും പുതിയ സിനിമയുമായി രസിച്ചിരിക്കും. റിത്വിക് റോഷന്റേയോ രണ്‍ബീര്‍ കപൂറിന്റേയോ കത്രീനപ്പെണ്ണിന്റേയോ അഭിഷേക്ബച്ചന്റേയോ വല്ല പടവും കാണാനുള്ള തിടുക്കത്തിലായിരിക്കും ഹോര്‍ലിക്‌സുപോലും വേണ്ടാതെ കയറിപ്പോയത്.
ആശാകിരണിന്റെ കൈ പിണച്ചും വിടര്‍ത്തിയുമുള്ള ആമുഖം തീരുന്നതിനുമുമ്പുതന്നെ ആദ്യ കോള്‍ വന്നു.
'നമ്മുടെ ക്രൂവിലെ മിടുക്കിക്കുട്ടി ബെറ്റിക്കും കോളേജിലൊക്കെ ഫാന്‍സ് കൂടികൊണ്ടിരിക്കുന്ന (ചുമ്മാ എന്ന് കൈയാഗ്യം) ഹാന്‍സം ഗൈ പ്രവീണ്‍ ഈശ്വറിനും ബിഗ്ഗര്‍ദാന്‍ബിഗ് ചമ്മല്‍ പറ്റിയിട്ടുണ്ട്. അതു പറയണമെന്നുണ്ടായിരുന്നു. എന്തു ചെയ്യാം കോള്‍ വന്നു കഴിഞ്ഞു നോക്കാം, നമുക്ക് ആരാണെന്ന്. ഹെലോ... ണലഹരീാല, നമസ്‌കാരം, ഏീീറ റമ്യ... എവിടന്നാ'?
'ഞാന്‍ പട്ടാമ്പീന്നാ....... പാലക്കാട്' ഒരു മധ്യവയസ്‌ക്കന്റെ ശബ്ദം.
'പേരെന്താ വിളിക്കുന്നയാള്‍ടെ'?
'വിജയകുമാരന്‍...'
'ഓ വിജയ്കുമാര്‍'?
'അല്ല... വിജയകുമാരന്‍ന്നാ....'
'ഓകെ. എന്തു ചെയ്യുന്നു'? ഈ ചോദ്യവുമായി ബെറ്റി ഇടപെട്ടു.
'പണി... ഓട്ടോ ഓടിക്കലാ...'
'സ്വന്തം ഓട്ടാണോ.. അതോ'?
'ങാ...സ്വന്തംന്ന് പറയാ... അടവിനാ.... ആറുമാസംകൊണ്ട് തീരും'
'ചേട്ടാ. അപ്പൊ ആറ് മാസം കഴിഞ്ഞാ ഓട്ടോന്റെ ഓണറൊക്കെ ആവുമ്പൊ ഞങ്ങക്ക് ചെലവ് ചെയ്യണം ട്ടോ... അയ്യോ ചോദിക്കാന്‍ മറന്നു. എന്താ ഓട്ടോന്റെ പേര്?'
'പേര്... അമ്മ'
'അമ്മയോ... ചേട്ടന്റെ അമ്മേനെ ഓര്‍ത്ത് ഇട്ടതാവും ലേ'?
'അല്ല.... അമൃതാനന്ദമ്മയെ വല്യ കാര്യാ എനിക്ക് ആശ്രമത്തിലൊക്കെ പോയിട്ട്ണ്ട്. അങ്ങനെ ഇഷ്ടായിട്ട് ഇട്ടതാ'
ഹോ....ഹോ.... അതുശരി... അപ്പൊ ചേട്ടന്‍ ഹിന്ദൂസാ ല്ലേ'?
ബെറ്റിയുടെ ചോദ്യത്തില്‍ പ്രൊഡ്യൂസര്‍ സിക്കന്ദര്‍ഭായിക്ക് ഏനക്കേടു തോന്നി, പ്രവീണ്‍ ഈശ്വരിനോട് ഇടപെടാന്‍ കൈ കാട്ടി.
'വിജയകുമാരന്‍ ചേട്ടാ.... പരിപാടീടെ ഒരു സെറ്റപ്പ് അറിയാലോ ലേ'?
'ങേ! എന്താ.... എന്താ... കേള്‍ക്കുന്നില്ല'
'വിജയേട്ടന്‍ ടീവിഡെ സ്‌ക്രീനില്‍ നോക്കി സംസാരിക്കല്ലേ, ഫോണില്‍ മാത്രം ശ്രദ്ധിക്കൂ. ഒരു കാരം്യ ചെയ്യുമ്പൊ അതില്‍ മാത്രം രീിരലിൃേമലേ ചെയ്യണം ട്ടോ.' ( മറ്റ് അവതാരകരെ നോക്കി കണ്ണിറുക്കി കാണിക്കുന്നു. ആശാകിരണ്‍ അവനെ വെറുതെ അടിക്കാനോങ്ങുന്നു)
'ഓകെ... വിജയകുമാരന്‍... എന്താ വിജയന്‍ചേട്ടന്റെ പ്രശ്‌നം? വേദന, വിഷമം... പറയൂ.'
'അത്... ദ്....ങ്ഹും' വിജയകുമാരന്‍ മുരടനക്കുന്നു.
'പറഞ്ഞോളു ചേട്ടാ..... തീരെ വിഷമം വേണ്ടാ' ആശാകിരണും ബെറ്റിയും ഒരേ സ്വരത്തില്‍ പറഞ്ഞു ഒരേ കാര്യം ഒരുമിച്ച് പറഞ്ഞതിന് അവര്‍ പരസ്പരം കൈയുയര്‍ത്തി സേംപിച്ച് നുള്ളി.
'ഇത് ചേട്ടന്റെ സ്വന്തം ആള്‍ക്കാരാണെന്ന് വിചാരിച്ചാ മതി... ചേട്ടന്റെ മുറീല് വന്നിരിക്യാ ഞങ്ങള്... ചേട്ടന്റെ വിഷമം അറിഞ്ഞ് സമാധാനിപ്പിക്കാന്‍ പറഞ്ഞോളൂ' താടി ഉഴിയുന്ന പ്രവീണ്‍.
'എന്താ ഒരു കണ്‍ഫ്യൂഷന്‍! ചേട്ടാ? കാര്യം മനസ്സിലായീട്ടോ...' ആശാകിരണ്‍ ഒന്നു തോണ്ടി. 'ഒന്ന് പറയെന്റെ ചേട്ടാ' അവള്‍ കെഞ്ചി.
'അതേയ് എന്റെ വെഷമം എന്താന്ന് ചോദിച്ചാ സ്ഥിരം എനിക്ക് കോളേജ് ട്രിപ്പ്‌ണ്ടേയ്...' ഏതു കോളേജാ'? ഇടക്കു കയറി ബെറ്റി ചോദിക്കുന്നു. 'ഹേയ് ഇടക്ക് കയറി ചോദിക്കാതെ' എന്ന് പ്രവീണ്‍ ശകാരിക്കുന്നു.
വിജയകുമാരന്‍ അതു കേള്‍ക്കാത്തതുകൊണ്ട് പറച്ചില്‍ തുടര്‍ന്നു.
'എന്നും ഞാന്‍ രാവിലെ 8 മണിയാവുമ്പോ വണ്ടിയെടുത്ത് കോടീശ്വരന്‍ മമ്മദ് കോയ സാഹിബിന്റെ വീട്ടില്‍ പോവും. അവിടന്ന് സാഹിബിന്റെ മകള്‍ സാഹിനയേയും മംഗലം ഗാര്‍ഡന്‍സില്‍ നിന്നുള്ള രണ്ടു കുട്ടികളേയും കൂട്ടി നേരെ കോളേജിലേക്കുവിടും. വീട്ടില് വല്യേ ലക്ഷങ്ങള്‌ടെ കാറുണ്ടായിട്ടും പെണ്‍കുട്ടികള്‌ടെ സുരക്ഷയെ കരുതീട്ടാണ് നമ്മടെ പെരട്ട ഓട്ടോ അവര് ഏല്‍പ്പിച്ചിരിക്കണേത്. പെണ്‍കുട്ടികളുടെ കാറും കോപ്പും പത്രാസും ഒക്കെ കാണുമ്പോ ചെല വിരുതന്‍മാരായ ആമ്പിള്ളേരു കേറി പ്രേമിക്കും. ഒന്നും അറിയാത്ത കുട്ടികള്‍ വലയില്‍ വീഴും. മമ്മദ് കോയേന്റെ അയല്‍വീട്ടിലെ സ്‌കറിയമാഷിന്റെ മകള്‍ക്ക് അതല്ലേ സംഭവിച്ചത് നമ്മളാവുമ്പൊ ഒരു നോട്ടവും എത്തൂലോ'.
'വിജയകുമാരന്‍ ചേട്ടാ പ്രശ്‌നത്തിലേക്കു വരു'
'അതേയ്... അതന്ന്യാ പറയണേ... അപ്പൊ. അങ്ങനെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്ക്യാ അവരെ. മംഗലം ഗാര്‍ഡന്‍സിലെ കൂട്ടികള് കൊഴപ്പല്യ. പക്ഷെ സാഹിന ആള് മൊഞ്ചത്തിയും കൊറച്ചൊക്കെ അടിച്ചുപൊടിക്കണംന്ന് താല്‍പര്യമുള്ളവളുമാ'
'അതിന് എന്ത് പറ്റി ചേട്ടാ ഒന്ന് പറയൂ'
'ഇപ്പൊ കുറച്ചായി വൈകുന്നേരം കോളേജ് ഗേറ്റില് കാത്തുനിന്നാ ഈ കുട്ടി മിനിമം അരമണിക്കൂര്‍ കഴിഞ്ഞേ വരു. ചോദിച്ചാല്‍ പറയും സോറിചേട്ടാ ലാബിലായിരുന്നൂന്ന്. കോടീശ്വരന്‍ മമ്മദ്‌കോയയാണെങ്കി അഞ്ചുനിമിഷം വൈക്യാ പട്ടിയെ ആട്ടുന്ന പോലെ എന്നെ ആട്ടും. അങ്ങനെ കൊറേ കേട്ടു. ഇന്നാളൊരു ദിവസം ഗേറ്റില്‍ കാത്തുനിന്ന് മടുത്ത് ഞാനകത്തു ചെന്നപ്പൊ കോളേജ് വിട്ടിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കണൂ. മംഗലത്തെ കുട്ടികളോട് ചോദിച്ചപ്പൊ രണ്ടാമത്തെ ഗേറ്റിനപ്പുറത്തേക്ക് പോകുന്നപോലെ തോന്നി, ഞങ്ങള്‍ പറഞ്ഞു എന്ന് പറയരുത്, ചേട്ടന്‍ ചെന്ന് നോക്കിക്കോ എന്ന് പറഞ്ഞു. നോക്കിയപ്പൊ പുറത്തെ മരച്ചോട്ടില് ഹിന്ദിസിനിമേലെപോലെ ഒരു ബൈക്കുകാരന്‍ പയ്യനുമായി സംസാരിച്ച് നിക്ക്വാ. അന്ന് ഓട്ടോയില് കേറ്യേതും സാഹിന പറഞ്ഞു. 'ചേട്ടാ ആരോടും പറയര്ത് ഞങ്ങള് സീരിയസാ.' എനിക്ക് വെട്ടേറ്റതുപോലെ തോന്നി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിക്കാന്‍ പോണത്. നിറയെ മന്ത്രച്ചരടൊക്കെ കൈയില്‍ കെട്ടിയിട്ടുള്ള പയ്യനാ. വേറെ വല്ലതുമാണെങ്കി സഹിക്കായിരുന്നു. ലൗ ജിഹാദ് എന്നൊക്കെ പറയാറില്ലേ? അതേ പോലൊരു പരിപാടി ചീറ്റിങ്ങാ... ഉും ... അന്നും പിന്നെ പല ദിവസോം ഞാന്‍ ഉപദേശിച്ചു. വീട്ടില്‍ പറയാതിരിക്കാന്‍ എനിക്ക് 500 ഉറുപ്പിക മറ്റുകുട്ടികള്‍ കാണാതെ തന്നു. കഷ്ടപ്പാടോണ്ട് ഞാനതൊക്കെ വാങ്ങ്വേം ചെയ്തു. അങ്ങനെ കഴിഞ്ഞ് പോവ്വാ. പക്ഷെ എന്നെങ്കിലും വീട്ട്കാര് അറിഞ്ഞാ അവരെന്റെ കാലൊടിക്കും. ഞാന്‍ വല്ലതും അവളോട് പറഞ്ഞ് തൊടങ്ങ്യാ അവള്‍ അന്ന് 500 തരും. ഇതെത്ര കാലം പോവുംന്ന് അറിയില്ല. ഇപ്പൊ എനിക്ക് നല്ല ടെന്‍ഷനാ. മമ്മദ്‌കോയേന്റെ മകന്റെ വ്യവസായകമ്പനീല് സമരം നയിക്കാന്‍ ആളെ കൂട്ട്യോനെ നായെനെക്കൊണ്ട് കടിപ്പിച്ച് ആശുപത്രിലാക്കീരിക്ക്യാ..... കേസില്ല, വര്‍ത്തമാനോമില്ല. എന്റെ ഗതി എന്താവും ന്നാ'?
'ഹാവൂ' അവതാരകരുടെ നിശ്വാസം.
'ചേട്ടന്റെ പ്രോബ്ലം ഒരു വിധം പറഞ്ഞിരിക്കുന്നു. ശരിക്കു പറഞ്ഞാ ചേട്ടന്‍ ചെകുത്താനും കടലിനും നടുക്കാണ് അല്ലേ'?
'അയ്യോ. അങ്ങനൊന്നും പറേര്ത്'. മുതലാളിയോട് സ്‌നേഹാദരവുള്ള വിജയകുമാരന്റെ വിറങ്ങലിപ്പുള്ള വാക്കുകള്‍.
ആശ നേതൃത്വമേറ്റെടുത്ത് പറഞ്ഞു
'ആലോചിച്ചാ... ഇതൊരു വലിയ പ്രശ്‌നമല്ല ചേട്ടാ. ചേട്ടന്റെ ഏജ്, കുടുംബത്തിലെ ആളോള്‍ടെ പൊസസീവ്‌നെസ്സ്, ന്യൂജനറേഷന്റെ കാര്യങ്ങള് ഒക്കെ ഇതിനകത്ത്ണ്ട്. ഏതായാലും ഞങ്ങള്‍ക്ക് തോന്നുന്ന ഒരു സൊലൂഷന്‍ ഞങ്ങള് പറയും. കാരണം വിജയകുമാരന്‍ചേട്ടന്‍ നമ്മുടെ സിന്‍സേര്‍ കോളര്‍ ആണ് എന്ന് മനസ്സിലാക്കുന്നു. ചേട്ടന്റെ പ്രശ്‌നത്തിനുള്ള സൊലൂഷനുമായി ഞങ്ങള്‍ ഉടന്‍ തിരിച്ചെത്തും. അതുവരെ, ആരും ചാനല്‍ മാറ്റരുത് എന്ന സ്‌പെഷ്യല്‍ റിക്വസ്‌റ്റോടെ.... അ വെീൃ േയൃലമസ... ഒന്നാം ബ്രേക്കായതുകൊണ്ട് തിരുവനന്തപുരത്ത് മാത്രം പ്രവര്‍ത്തിക്കുന്ന കുറിക്കമ്പനി, ഗൃഹോപകരണഷോറൂമായ നന്തിലത്ത്, പെരിയാര്‍ റൈസ്, തടി കുറയ്ക്കാനും ശരീരസംരക്ഷണത്തിനും സഹായിക്കുന്ന സ്മാര്‍ട്ട്‌ലീന്‍ എന്നിവരായിരുന്നു പരസ്യക്കാര്‍. പരസ്യം തുടങ്ങിയ നിമിഷം ആശ മുടി കോതി എഴുന്നേറ്റുപോയി, കണ്‍പോളയില്‍ ഐ ലൈനിങ്ങ് പരന്നത് ശരിയാക്കി. പ്രവീണ്‍ഈശ്വര്‍ കോള്‍ഡ്കാപ്പി മൊത്തി. പ്രൊഡ്യൂസര്‍ സിക്കന്ദര്‍ഭായി കോളര്‍ക്ക് കൊടുക്കേണ്ട മറുപടിയെപ്പറ്റി സൂചന നല്‍കി പിന്‍വാങ്ങി.
സ്‌ക്രീനില്‍ വീണ്ടും വേദനകള്‍ കേള്‍ക്കുന്ന സംഘം റെഡി.
'ഛിരല മഴമശി ംലഹരീാല ീേ പറയൂ രഹസ്യവേദനകള്‍! പട്ടാമ്പിയില്‍ നിന്നുള്ള വിജയകുമാരന്‍ ചേട്ടന്റെ വേദനയാണ് നമ്മള്‍ കേട്ടത്. സത്യത്തില്‍ അത്ര വലിയ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ മിഡില്‍ഏജ് ആയതോണ്ട്ള്ള പ്രോബ്ലണ്ട്. വിജയകുമാരന്‍ചേട്ടന്റെ കോള്‍ കട്ടായിരിക്കുന്നു. എന്നാലും ചേട്ടന്‍ ഇത് കാണുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ ഞങ്ങളുടെ സൊലൂഷന്‍ പറയുകയാണ്.'
ഇത്രയുമായപ്പോള്‍ പ്രവീണ്‍ ആരംഭിച്ചു. സാധാരണ അവന്‍ തന്നെയാണ് സൊല്യൂഷന്‍ നല്‍കാറുള്ളത്.
'ചേട്ടാ സാരല്യ... ചേട്ടന്റെ പ്രശ്‌നം എനിക്ക് ശരിക്ക് ഫീല്‍ ചെയ്യുന്നുണ്ട്. എന്താ പറയ്യാ? ചേട്ടന്‍ ചേട്ടന്റെ ജോലി ചെയ്യുന്നു. ഓരോ ജോലിക്കും അതിന്റേതായ റിസ്‌ക് ഉണ്ട്. ഇവിടെ ചേട്ടന് ബോസ് വളരെ ശാുീൃമേി േആണ്. യലരമൗലെ ്യീൗ മൃല ുമശറ യ്യ വശാ ചേട്ടന്‍ കഞ്ഞി കുടിക്കുന്നത് അങ്ങേര്‍ ഉള്ളതോണ്ടാണല്ലോ. യൗ േവലൃ റമൗഴവലേൃ വമ െമ ലെൃശീൗ െമളളമശൃ. അത് അവരുടെ കുടുംബം അറിഞ്ഞാ സമ്മതിക്കാത്ത ഒരു റിലേഷന്‍. ഞലമഹ ുൃലൗൈൃല ശൌേമശേീി. ംവമ േീേ റീ?
വെറുതെ തലയാട്ടുകയായിരുന്ന ബെറ്റിക്ക് അതിനോട് കൂട്ടിച്ചേര്‍ക്കാമെന്ന ഉറപ്പുള്ളതുകൊണ്ട് അവള്‍ പറഞ്ഞു 'എനിക്ക് തോന്നുന്നത് സാഹിനയുടെ അഫയര്‍ എത്രത്തോളം കിലേിശെ്‌ല ആണ് എന്ന് ആദ്യം നോക്കണം യ്യാ. എന്തുകൊണ്ട് വിജയകുമാരന്‍ ചേട്ടന് ഇവിടെ ഒരു നല്ല മീഡിയേറ്റര്‍ ആയിക്കൂടാ? കാരണം ലോകത്ത് ഈ ബന്ധം അറിയുന്നത് ചേട്ടനും മംഗലംഗാര്‍ഡന്‍സിലെ ആ പിള്ളേരുമാണല്ലേ. ശരിക്കും അവരാ ഹെല്‍പ് ചെയ്യേണ്ടത്.! പക്ഷെ സാഹിന അവരോട് അത്ര ളൃശലിറഹ്യ അല്ല എന്ന് തോന്നുന്നു. വീട്ടുകാരേ ചേട്ടന് നന്നായിട്ടറിയാം. സാഹിനയേയും അറിയാം. അതുകൊണ്ട് ംവ്യ രമി' ്യേീൗ ഹലമറ വേശ െഹീ്‌ല േെീൃ്യ ീേ മ ഷീ്യളൗഹ ലിറ? ചേട്ടന് അതിനു കഴിയട്ടെ എന്നും സാഹിനയുടെ പ്രണയം, അത് സിന്‍സിയര്‍ ആണെങ്കില്‍ വിജയപ്രദമാവട്ടെ എന്നും പ്രേ ചെയ്തുകൊണ്ട് അടുത്ത കോളറിലേക്ക് കടക്കാം. അയ്യോ സോറി, ആശയ്‌ക്കോ പ്രവീണിനോ വല്ലതും പറയാനുണ്ടെങ്കില്‍ അതു കൂടി കേള്‍ക്കാം.
വിജയകുമാരന്‍ ചേട്ടന്റെ പ്രശ്‌നത്തില്‍ സെന്‍സിറ്റീവ് ഇഷ്യൂസ് ആയ മതത്തിന്റെ ഇടപെടല്‍, തൊഴിലാളിമനോഭാവം എന്നിവ കൂടി ചേര്‍ക്കാമായിരുന്നു എന്ന തോന്നല്‍ പ്രവീണിനുണ്ടായിരുന്നു എന്നാല്‍ പ്രവീണ്‍ പറഞ്ഞത് ഇങ്ങനെ. 'ഏതായാലും ആദ്യ കോളര്‍ക്ക് വളരെ ക്രിയേറ്റീവ് ആയ സജഷന്‍ കൊടുത്തിരിക്കുന്നു ബെറ്റി. ഒരു പാട്ട് കണ്ട് തിരിച്ചു വരാം.
'കൊലവെറി... കൊലവെറി....' എന്ന പാട്ട് മുഴുവന്‍ ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യപ്പെട്ടു. സരസമ്മക്ക് പാട്ടിന്റെ തുള്ളല്‍ 'ക്ഷ' പിടിച്ചു. പാട്ടു തീരുകയും മൂവര്‍സംഘത്തിന്റെ യുവതയാര്‍ന്ന ഉണര്‍വ് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു.
അപ്പോള്‍ വിജയകുമാരന്‍ കോട്ടയം ടൗണിലുള്ള ടെലിഫോണ്‍ ബൂത്തില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു. ഹോട്ടലില്‍ കയറി ചായ കുടിക്കുമ്പോള്‍ അയാള്‍ ഹോട്ടലിന്റെ മൂലയിലുള്ള ടിവിയിലേക്കു നോക്കുന്നുണ്ട്. ഉജ്ജ്വല്‍ ചാനല്‍ തന്നെ. വല്ല പഴുതും വിട്ടുവോ ഞാന്‍? പിന്നെ.... ഞാനേയ്... കൊറേ പുളിക്കും. പിള്ളേര്‌ടെ പേരും മുതലാളിടെ പേരുമൊക്കെ മാറ്റീം മറിച്ചും പറഞ്ഞു. ആളുകളറിഞ്ഞാല്‍ അവളുമാരുടെ വീട്ടുകാരറിഞ്ഞാല്‍ സ്ഥിതി എന്താവും? ആകെ ശരിയായി പറഞ്ഞത് ഓട്ടോയുടെ പേരു മാത്രമാ. അമ്മ. അതങ്ങ് പറഞ്ഞു. ആവട്ടെ വള്ളുവനാടന്‍ ഭാഷയിലല്ലേ കാച്ചു കാച്ചിയത്. നമുക്കു കാര്യമൊന്നുമില്ല. പണച്ചാക്കുകാരായ അപ്പനമ്മമാര് മക്കളെ ശ്രദ്ധിക്കാന്‍ തൊടങ്ങട്ടെ. എന്നാലും ഓര്‍ക്കുമ്പൊ തനിക്കിത് എന്തിന്റെ കേടാര്‍ന്നു? ഓ.... പറഞ്ഞു പറഞ്ഞ് ഞാനങ്ങ് വിജയകുമാരനാണോന്ന് തോന്നിപ്പോവുന്നു. മണ്ടത്തരം. ഞാന്‍ ചന്ദ്രകുമാറാണെന്നുപോലും മറക്കുന്നു.
യാതൊരു കൂസലുമില്ലാതെ ഹോട്ടലില്‍ നിന്ന് ചന്ദ്രകുമാര്‍ ഇറങ്ങി നടക്കുന്നതു കണ്ട് ലോകം അന്തം വിടാന്‍ പോലും മറന്ന് നിന്നു.
ബാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് മാറാരോഗിയായ ഒരാളും ഇടുക്കി ഹൈറേഞ്ചുമേഖലയില്‍ നിന്ന് കടംപെരുകിയ പൈലിച്ചേട്ടനും തുടങ്ങുന്ന ബിസിനസൊക്കെ പൊളിയുന്ന പ്രവാസിയായ ശങ്കര്‍മോനോനുമായിരുന്നു പിന്നീട് വിളിച്ചത്. ഓരോരുത്തരുടെ പ്രശ്‌നങ്ങളുടെ ഊടുവഴികള്‍ ആലോചിച്ചപ്പോള്‍ സരസമ്മക്ക് ഗതികെട്ട ഒരു പന്തിയില്ലായ്മ തോന്നി. താനെന്തിനാണ് അനാവശ്യമായി കാടുകയറുന്നതെന്ന് അവര്‍ സ്വയം വിലക്കി. ഭര്‍ത്താവും മകളുമടങ്ങുന്ന തന്റെ കൊച്ചു ജീവിതത്തിന്റെ സൗഭാഗ്യപ്രകാശം ഫ്‌ളാറ്റിടങ്ങളുടെ ചതുരാകാശത്തുനിന്നും അവരെ വന്നു തൊട്ടു.
സിക്കന്ദര്‍ഭായി ആകെ അതൃപ്തനായിരുന്നു. പഞ്ച് പോര. മുഴുവനും വന്നത് പുരുഷവിളികളാണ്. കിളിമൊഴികള്‍ വന്നാലേ രക്ഷയുള്ളൂ. പെണ്‍ശബ്ദം നന്നായി അനുകരിക്കുന്ന മിമിക്രിക്കാരെ ഇടക്ക് ഉപയോഗിക്കുമായിരുന്നു. ഒരാഴ്ചത്തെ ട്രിപ്പിന് അവന്‍ ഗര്‍ഫില്‍ പോയിരിക്കുകയാണ്.
സാധാരണത്തെ അത്ര പരിപാടി നന്നായില്ലെന്ന് സരസമ്മയ്ക്കും അഭിപ്രായമുണ്ട്. പക്ഷെ റിമോട്ടെടുത്ത് ചാനല്‍ മാറ്റാന്‍ മനസ്സു വരുന്നില്ല.
അപ്പോഴാണ് ഒരൊതുങ്ങിയ പെണ്‍വിളി അവരെ തേടിയെത്തിയത്. പെണ്‍ശബ്ദമാണെന്നറിഞ്ഞതോടെ സിക്കന്ദര്‍ സംസാരം മാക്‌സിമം വലിച്ചുനീട്ടാന്‍ കൈ കാണിച്ചു.
റിങ്ങ് ചെയ്തതും പ്രവീണും ആശയും ഒരുമിച്ചാണു പറഞ്ഞത് 'ഹെലോ'
ഉും ഹെലോ
ബെറ്റി ഇടപെട്ടു. 'നിങ്ങള്‍ രണ്ടുപേരും കൂടി ഹെലോ പറഞ്ഞപ്പൊ പേടിച്ചുപോയെന്നു തോന്നുന്നു' പ്രവീണ്‍ മെല്ലെ പിടി വിട്ടു. ആശ തുടര്‍ന്നു.
'ഹെലോ... ഞങ്ങള്‍ രണ്ടുപേരും കൂടി ഹെലോ പറഞ്ഞപ്പോ പേടിച്ചുപോയോ മോളേ... പേരു പറയൂ'
'പേര്... ഞാന്‍ പറയില്ല. സ്ഥലവും'
'പറയൂ രഹസ്യവേദനകളില്‍ ഇത്തരം അപൂര്‍വ്വം കോളുകള്‍ ഉണ്ടാവാറുണ്ട്. സിക്കന്ദറിന്റെ ഭാഷയില്‍ ഡീപ് റൂട്ടഡ് ആയ പ്രോബ്ലംസ് ഉള്ളവര്‍'.
'സാരല്യ മോളൂ... എന്തോ സീക്രട്ടായി റിവീല്‍ചെയ്യാനുണ്ടെന്നു തോന്നുന്നുലോ ഓകെ. മോളിപ്പൊ എന്തു ചെയ്യ്വാ'?
'ഞാ.... ന്‍..... പ്ലസ്‌വണ്‍ കഴിഞ്ഞ് കോച്ചിംഗിന്....'
'ഓ..... വളരെ ആലോചിച്ച്... സൂക്ഷിച്ചാണല്ലോ പറയുന്നത്'
ഇത്രയുമായപ്പോള്‍ സരസമ്മ ചിന്തിച്ചു 'മകളുടെ അതേ പ്രായം.' പെണ്‍കുട്ടികളോട് കിന്നരിച്ച് പ്രശ്‌നത്തിലേക്കു കടക്കുവാന്‍ സാമര്‍ത്ഥ്യമുള്ള പ്രവീണ്‍ തുടങ്ങി. 'കേള്‍ക്കാമോ... ങ്ഹാ.. പേരു പറയാത്തതുകൊണ്ട് ആദ്യം ഞങ്ങള്‍ തനിക്കൊരു പേരു നല്‍കാന്‍ പോകുന്നു. പേരിടല്‍ ചടങ്ങ്. ആശാ... ഒരു നല്ല പേരു പറയൂ'
ആശ ആലോചിക്കുന്നു.
'ഉും... ഉും.....' ഒടുവില്‍ അവള്‍ പറഞ്ഞു 'കിട്ടി. ഭാവന. ബാവക്കുട്ടീന്നു വിളിക്കാം നമുക്ക് ബാവക്കുട്ടീ.... ഇഷ്ടമായില്ലേ'?
'ഉും' മറുതലക്കല്‍ പതുങ്ങി നില്‍ക്കുന്ന മൂളല്‍ മാത്രം.
'ബാവക്കുട്ടി പ്രോഗ്രാം കാണാറുണ്ടോ'? പ്രവീണ്‍ ഉയര്‍ന്നു വരികയാണ്.
'ഇല്ല... അമ്മ കാണാറ്ണ്ട്....'
'ങ്ഹാ... ഹ..... അമ്മയാണല്ലേ ഞങ്ങളുടെ സ്ഥിരം വ്വീവര്‍'
അതുകേട്ടപ്പോള്‍ സരസമ്മയുടെ ഉള്ളില്‍ ഒരു നല്ല മിന്നല്‍മിന്നി. അമ്പടി കേമീ. ഇതിനാണല്ലേ തിടുക്കത്തില്‍ മുകളിലേക്ക് കയറിപ്പോയത്. എന്നാലും നീയെന്നെ ഓര്‍ത്തു പറഞ്ഞല്ലോ. ഇനി പ്രശ്‌നമൊന്നുമില്ലാന്നു പറഞ്ഞു വെച്ചേക്കരുത്. എന്തെങ്കിലും തട്ടിവിട്ട് കലക്കണം നാലാള് കേള്‍ക്കട്ടെ.
സരസമ്മക്ക് ഇനി മകള്‍ എന്തൊക്കെ പറയുമെന്നറിയാന്‍ കൗതുകം. കോളറെ വേണ്ടവിധം മയപ്പെടുത്തിയെടുക്കാനാവാതെ മൂവര്‍സംഘം.
'അമ്മ എന്തു ചെയ്യുന്നു'?
'ബാങ്കീന്നു വളന്ററി എടുത്തതാ'
'വീട്ടിലൊരാക്കേണ്ട് ബാവക്കുട്ടീ'?
'വീട്ടില്.... വീട്ടില്.....' ബാവക്കുട്ടി മുക്കിമൂളുകയാണ്.
'എന്തൊരു ടെന്‍ഷനാ ബാവക്കുട്ടിക്ക്... ടെന്‍ഷനടിക്കേണ്ടട്ടോ... ചേച്ചിയോട് പറഞ്ഞോളൂ' ബെറ്റിയുടെ പ്രോത്സാഹനം.
മറുതലയ്ക്കല്‍ മൗനം.
'നോക്ക് ബാവക്കുട്ടീ... ധാരാളം പേര് വെയ്റ്റ് ചെയ്യ്വേല്ലെ. വേഗം പറയൂ.. അമ്മയുടെ കാര്യം പറഞ്ഞു. അച്ഛനെന്താ ജോബ്'?
'അച്ഛന്‍... അച്ഛന്‍....'
'ബീപ്.... ബീപ്' ശ്ശൊ കോളു കട്ടായി. സരസമ്മ തലയില്‍ കൈവച്ചു. നല്ലൊരവസരമായിരുന്നു. അതേയ് വിളിക്കുകയാണെങ്കില്‍ ആദ്യം വിളിക്കണം. അപ്പഴാ കൂടുതല്‍ സമയം കിട്ടുക. അതിനവള്‍ പരിപാടി എപ്പോഴെങ്കിലും കണ്ടിട്ടുവേണ്ടെ? 'ശ്ശോ' മൂവരും ഒരുമിച്ചു പറഞ്ഞു.
പ്രവീണ്‍: വളരെ ഇംപോര്‍ട്ടന്റായ എന്തോ നമ്മുടെ ബാവക്കുട്ടിക്ക് പറയാനുണ്ടായിരുന്നു എന്നു തോന്നുന്നു. സ്വീറ്റ് വോയ്‌സ് ആയിരുന്നു... ഇന്നത്തെ ഷോയിലെ ഇതേവരെ വിളിച്ചതിലെ ഒരേയൊരു ഫീമേല്‍മെംബര്‍ ആയതോണ്ട് ബാവക്കുട്ടിക്ക് മാത്രം ഒരു ഓഫര്‍ നല്‍കുകയാണ്. ഉടന്‍ തന്നെ സേം നമ്പറില്‍ വീണ്ടും റിങ്ങ് ചെയ്‌തോളൂ ബാവക്കുട്ടീ.... ൗ ംശഹഹ യല രീിിലരലേറ... ബാവക്കുട്ടീ വേഗം ഫോണെടുക്കൂ. ആ സമയം കൊണ്ട് നമുക്ക് ഉജ്ജ്വല്‍ ചാനലിന്റെ 8വേ അിശ്‌ലൃമെൃ്യ ുൃീഴൃമാാല രെവലറൗഹല കണ്ട് തിരിച്ചു വരാം. ടമ്യേ ൗേിലറ..
ആശയും ബെറ്റിയും ഞെട്ടി. ഒരു കോളര്‍ക്ക് വീണ്ടും അവസരം നല്‍കാമെന്ന് ഇവന്റെ മൂത്താപ്പ വന്ന് കണക്റ്റ് ചെയ്യ്വോ? ടെക്‌നിക്കലി അത് പോസിബിള്‍ ആണെന്ന് തോന്നുന്നില്ല. സിക്കന്ദര്‍ഭായിയുടെ മുഖഭാവം വായിച്ച് സന്ദര്‍ഭത്തിനൊത്ത് കളി കളിച്ചിരിക്കുകയാണ് പ്രവീണ്‍ സിക്കന്ദര്‍ ഏവര്‍ക്കും വിക്ടറി ചിഹ്‌നം കാണിച്ചപ്പോഴാണ് ആശയും ബെറ്റിയും പ്രവീണിന്റെ എക്‌സ്പീരിയന്‍സിനെക്കുറിച്ച് ചിന്തിച്ചത്. എക്‌സ്പീരിയന്‍സ് ഈസ് ദ ബെസ്റ്റ് ടീച്ചര്‍. സമ്മതിച്ചിരിക്കുന്നു.
കോള്‍ കണക്റ്റഡ്. ഹോ വിശ്വസിക്കാന്‍ കഴിയുന്നില്ല സരസമ്മക്ക്. മകള്‍ കാണുന്നതുപോലെ നനഞ്ഞ തുണിയല്ല, മിണ്ടാമിണ്ടിക്കായയുമല്ല.
'ബാവക്കുട്ടീ.... ഫസ്റ്റ് ഓഫ് ആള്‍ കണ്‍ഗ്രാറ്റ്‌സ്. ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കോളര്‍ക്ക് ഉടന്‍ തന്നെ വീണ്ടും വിളിക്കാനും സംസാരിക്കാനും അവസരം കിട്ടുന്നത്. കണ്‍ഗ്രാറ്റ്‌സ് വണ്‍സ് എഗൈന്‍'.
അവള്‍ മൂളുക മാത്രം ചെയ്തു.
'എന്താദ് ബാവക്കുട്ടീ.... കണ്‍ഗ്രാറ്റ്‌സ് കിട്ടീട്ട് ഒരു ഉഷാറില്ലാത്തേ. ഉറക്കെ പറയൂ. ഈ ബാവക്കുട്ടി ഒരു പേടിക്കുട്ട്യാ'? ഒന്നു പ്രകോപിപ്പിച്ചാലേ നന്നായി സംസാരിക്കൂ എന്നു മനസ്സിലാക്കിയ ആശയുടെ ചൊറിച്ചില്‍.
അവള്‍ മുരടനക്കി.
ആശ ചോദിച്ചു. 'എന്താ കുട്ടീ... ലൗ ലോസ്റ്റ് ആണോ'?
അപ്പുറത്ത് ശബ്ദമില്ല.
നമ്മള്‍ നിര്‍ത്തിയേടത്തു നിന്നു തുടങ്ങാം. എവിടെയാ നിര്‍ത്ത്യേ? ങാ അച്ഛന്‍..
അവള്‍ ദീര്‍ഘമായി നിശ്വസിക്കുന്ന ശബ്ദമാണിപ്പോള്‍ കേള്‍ക്കുന്നത്. ഈ പെണ്ണിനിതെന്തിന്റെ സൂക്കേടാണ്? സരസമ്മയുടെ മുഖം കറുത്തു.
ആശ അടുത്ത നിര്‍ദ്ദേശത്തിനായി സിക്കന്ദറിനെ നിസ്സാഹായമായി നോക്കി. തുടരാനുള്ള ആജ്ഞയാണ് ആ കണ്ണുകളില്‍. ബിസ്‌ക്കറ്റു നീട്ടിയും പിന്‍വലിച്ചും നായയെ കളിപ്പിക്കുന്നപോലെ ലൈവ് പ്രോഗ്രാമില്‍ ഇതെത്ര അസഹനീയമെന്ന് ആരറിയുന്നു? ചിലപ്പോള്‍ ഫേക് കോളാവും.
ആശ വീണ്ടും.
ഓകെ മോളൂ, മോളൂന് നെറയെ ഫ്രന്‍സൊക്കെ ഉണ്ടോ?
ഉം....ണ്ട്
? ഏറ്റവും അടുത്ത ഫ്രന്റിന്റെ പേരെന്താ?
= ഷൈമ. ഷൈമ ഗോപാല്‍
? പഠിത്തോക്കെ നന്നായി പോകുന്നോ?
= ഉം
? ക്ലാസ് കട്ടുചെയ്യാറുണ്ടോ?
= ഇല്ല
? ഫ്രന്‍സുമായി അടി കൂടാറുണ്ടോ?
= ഇല്ല
? ബോയ്‌സൊന്നൂല്ലേ ഫ്രന്റായിട്ട്?
= ഉവ്വ്.
? ആട്ടെ ഇനി പറയൂ അടുത്ത കാലത്ത് ബാവക്കുട്ടി ഏറ്റവും വിഷമം തോന്നതെപ്പഴാ? ആ ഇന്‍സിഡന്റൊന്ന് പറയാവോ?
സരസമ്മ രസിച്ചിരിക്കുകയായിരുന്നു.
അവളിപ്പോള്‍ എന്തെങ്കിലുമൊന്ന് ഉണ്ടാക്കിയെങ്കിലും പറഞ്ഞില്ലെങ്കില്‍ സരസമ്മ മകളെ കൊല്ലുമായിരുന്നു.
അമ്മയുടെ കൈകൊണ്ട് മരിക്കാനും തയ്യാറായതുകൊണ്ടാവണം, മകള്‍ വീണ്ടും മൗനത്തില്‍.
'കോള്‍ ഈസ് ലാഗിങ്ങ്. ഗോ ആന്‍ഡ് ഷൂട്ട് ഓര്‍ കട്ട്'. സിക്കന്ദര്‍ എസ്.എം.എസ്. ടൈപ്പ് ചെയ്തു വച്ചത് ആശയ്ക്ക് സെന്റ് ചെയ്തതും ആശയും പ്രവീണും പുതിയ അവതാരങ്ങളായി.
'ബാവക്കുട്ടി വെറും പാവക്കുട്ടിയെപ്പോലെയാവര്ത്‌ട്ടോ. പറയൂ എന്താ മോള്‍ടെ വിഷമം, വേദന, ങശശൈിഴ രമൗലെ'?
'ഞാന്‍ പാവയൊന്നുമല്ല'.
'കൊള്ളാലോ മോളേ കലക്കി! മോളൂനെന്താ ഷെയര്‍ ചെയ്യാനുള്ളത്'?
പ്രവീണ്‍ കയറി ഗോളടിക്കാന്‍ നോക്കി
'നിങ്ങള്‍ക്കൊരു കണ്‍ഗ്രാറ്റ്‌സ്' പെണ്ണ് പുലിയാവുകയാണ്.
'ളീൃ ംവമ'േ?
'നിങ്ങളോടു ഷെയര്‍ ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നറിയാം എന്നാലും അറിയാതെ ഞാനും വിളിച്ചുപോയി ചില കാര്യങ്ങള്‍ പറയാന്‍ നമുക്ക് കഴിയാറില്ല. അത് എത്ര തന്നെ എളുപ്പമാണെങ്കിലും'.
'യാ...യാ ലഃമരഹ്യേ....' ബെറ്റിയും ആശയും ചിരിച്ചുകൊണ്ട് പുലമ്പി.
'ഒന്നൂല്ല്യാ.... ആര്‍ക്കും സംഭവിക്കാവുന്നത് തന്നെ'
'എന്താ പ്രോബ്ലംന്ന് പറയൂ ബാവക്കുട്ടീ....'
'ഇതൊരു പ്രോബ്ലല്ല..... ഇതിനെയൊക്കെ പ്രോബ്ലംന്ന് വിളിച്ചാ, ശരിക്കും പ്രോബ്ലം ഭും ന്ന് വന്നാല് നമ്മളെന്തു പറയും? ലോകത്താരും ഇതിനെ പ്രോബ്ലംന്ന് വിളിച്ചിട്ടൂല്യ'
'യ്വാ.... ദാറ്റസ് ഗ്രേറ്റ്... സ്റ്റോറിടെല്ലിങ്ങിന്റെ നല്ല സ്‌കില്‍ ബാവ കുട്ടിക്ക്ണ്ട് ട്ടോ സലലു ശ tuു.... ഉും പറഞ്ഞാട്ടെ'
'സംഗതി എന്താച്ചാല്‍.....'?
'ഇനീം ഞങ്ങളെ ടെന്‍ഷനടിപ്പിക്കരുത് കുട്ടീ.....'
'അത്.....ഞാന്‍.........ഞാന്‍ കണ്‍സീവ്ഡ് ആണ്'
'വ്വാ..... ഹിയോ........ഹുയ്യോ' പ്രവീണ്‍ നാടകഭാവത്തോടെ ഇടപെടുകയായിരുന്നു 'മാരീഡായിട്ട് മറച്ചുവെച്ചൂ ലേ,,,,'
'നോ' സ്വല്‍പം കനപ്പിച്ചുള്ള മറുപടി
'ഹിസ്സെവിട്യാ.... പറ ഗള്‍ഫ്'?
'നോ' മുമ്പത്തേതിനെക്കാള്‍ മൂര്‍ച്ചയിലാണതു വന്നുവീണത്. മുനയുള്ള മൂകതയുടെ ഒരു നിമിഷം.
'അപ്പോള്‍ അതാണ് പ്രശ്‌നം ലേ. മോളൂ' ബെറ്റി പക്വത അഭിനയിക്കാന്‍ ശ്രമിച്ചു.
'അല്ല.... ഇതിനെ എങ്ങനെ കളയണമെന്നൊക്കെ ഞാന്‍ പഠിച്ചുവച്ചിട്ടുണ്ട്. പക്ഷെ, എന്റെ സ്വന്തം അച്ഛനെ ഇനി മുതല്‍ ഞാനെങ്ങിനെ അച്ഛാ എന്നു വിളിക്കും. അതാ എന്റെ പ്രോബ്ലം. സ്റ്റില്‍ സ്റ്റിറിങ്ങ്....'
'അയ്യോ..... അപ്പൊ അച്ഛനാണോ മോളെ.....' ആശാകിരണിന്റെ നാവിന് അത്രടം വരെ പോവാനുള്ള ലൈസന്‍സേ പ്രവീണും ബെറ്റിയും അനുവദിച്ചുള്ളൂ. പ്രവീണിന്റെ ബൂട്ടിട്ട കാലുകള്‍ ആശയുടെ വലതുപാദം ഞെരിച്ചു കളഞ്ഞു.
സിക്കന്ദര്‍ കട്ട് കട്ട് എന്ന് അലറി
എന്നാല്‍ അവരത് കേട്ടില്ല.
മൂവരും കോളിനു ചെവികൊടുത്ത് വരണ്ട തൊണ്ടയിലേക്ക് ഉമിനീരിറക്കി.
'അച്ഛന്‍ അറിയാതെ.... സംഭവി....' പ്രവീണ്‍ ആശയുടെ മറ്റേകാലും ചവിട്ടിയരച്ചു. ക്യാമറാ ആംഗിള്‍ സ്വല്‍പം മുകളിലേക്കാക്കി ക്യാമറാമാന്‍ അവതാരകരുടെ മുഖങ്ങള്‍ മാത്രം മാറി മാറി കാണിച്ചുകൊണ്ടിരുന്നു. ഗൗരവം മനസ്സിലാക്കി വേദനയെ ആശ പുഞ്ചിരിയിലേക്കു കൊളുത്തിയിട്ടു.
സിക്കന്ദര്‍ അവസാനരക്ഷക്കായി 'മോറല്‍' എന്നു വിളിച്ചു പറഞ്ഞു പ്രവീണ്‍ അതിലേക്ക് ഷെര്‍വാണി തെറുത്തുകയറ്റി മുന്നോട്ടു വന്നു.
എന്നാല്‍ ജീവിതത്തിലാദ്യമായി വാക്കുകള്‍ തൊണ്ടയില്‍ ശീര്‍ഷാസനത്തിലമരുന്നത് പ്രവീണ്‍ അറിഞ്ഞു. ഒന്നും പറയാനാവാതെ അവന്‍ മുമ്പിലെ ക്യാമറക്കണ്ണുകള്‍ക്കു മുന്നില്‍ വിഭ്രമിച്ചു നിന്നുപോയി.
അവനെ തട്ടിമാറ്റി ഒരാള്‍ സ്‌ക്രീനിലേക്ക് നിറഞ്ഞുനിന്നുകൊണ്ട് പറഞ്ഞു തുടങ്ങി.
'കേരളം അഭിമുഖീകരിക്കുന്ന വലിയൊരു സാമൂഹികപ്രശ്‌നത്തിലേക്കുള്ള വിരല്‍ചൂണ്ടലാണിത്. നമ്മുടെ വീടുകളില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന ഞെട്ടിപ്പിക്കുന്ന എന്നതിനേക്കാള്‍ പുരുഷന്‍ എന്ന നിലയില്‍ നാണിപ്പിക്കുന്ന സംഭവങ്ങള്‍ ഇന്നും നടക്കുന്നു എന്ന് വേദനയോടെ തിരിച്ചറിയാം. സാക്ഷരതയും ഉയര്‍ന്ന ജീവിതനിലവാരവും ഗൗരവചിന്തകളും സ്വന്തമായുണ്ട് എന്നഭിമാനിക്കുന്ന മലയാളിയുടെ പൊള്ളത്തരം ഇവിടെ വെളിവാകുന്നു. 'പറയൂ' രഹസ്യവേദനകള്‍' ഒരു ഫോണ്‍ ഇന്‍ പരിപാടി എന്നതിനപ്പുറം സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കു നേരെ തുറന്നുപിടിച്ച കണ്ണാടികൂടിയാവുകയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സ്വന്തം മകളില്‍ പോലും കാമം തീര്‍ക്കുന്ന ദാഹാര്‍ത്തരായ അച്ഛന്‍മാര്‍ നിങ്ങള്‍ ഓരോരുത്തരുടെ വീട്ടിലും ഉണ്ടായിരിക്കും. കരുതിയിരിക്കുക. നമ്മുടെ വീട്ടില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനെങ്കിലും നമുക്ക് കഴിയേണ്ടതുണ്ട്. നോക്കുകൊണ്ടും വാക്കുകൊണ്ടും ശരീരംകൊണ്ടും പീഢനമേറ്റുവാങ്ങുന്ന സകലപെണ്‍കുട്ടികള്‍ക്കുമായി ഈ എപ്പിസോഡ് സമര്‍പ്പിക്കുന്നു. വീണ്ടും നാളെ കാണാം. ഗുഡ്‌ബൈ, ളൃീാ ാല വേല ുൃീറൗരലൃ മിറ വേല ംവീഹല രൃലം'
ആശയും ബെറ്റിയും പ്രവീണും നിശ്ചലരായിരിക്കെ സിക്കന്ദര്‍ അങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നതിനിടയില്‍ സ്‌ക്രീനില്‍ 'സിക്കന്ദര്‍, സീനിയര്‍ പ്രൊഡ്യൂസര്‍' എന്ന് എഴുതിക്കാണിച്ചു.
സിക്കന്ദര്‍ സോഫയില്‍ തളര്‍ന്നിരുന്നു. നിങ്ങളെകൊണ്ട് എന്തിനുകൊള്ളാമെന്ന് ചോദിക്കുന്നപോല്‍ തോന്നി ആശയും ബെറ്റിയും പ്രവീണും വേഗം തന്നെ സ്ഥലം കാലിയാക്കി.
സരസമ്മ മുകളിലേക്ക് ഓടിക്കയറിയത് മകളെ കെട്ടിപ്പിടിച്ചൊരുമ്മ നല്‍കാനായിരുന്നു മിടുക്കി, എത്ര ഭംഗിയായാണ് അവളൊരു കഥയുണ്ടാക്കി, കിട്ടിയ അവസരം മുതലാക്കിയത്. ഇവളാണ് പെണ്‍കുട്ടി!
എന്നാല്‍ മകളുടെ മുറിയിലേക്കെത്തുന്നതിനു തൊട്ടുമുമ്പ് സരസമ്മയുടെ കാല്‍ സ്റ്റെപ്പില്‍ ഇരടിയപ്പോള്‍, ഇരടലിനൊപ്പം എല്ലാം സത്യമായിരിക്കുമോ എന്ന നടുക്കം സരസമ്മയെ ചലനരഹിതയാക്കി

Subscribe Tharjani |