തര്‍ജ്ജനി

സാജു മയ്യനാട്

Visit Home Page ...

കവിത

നിദ്രയില്‍ ഞാന്‍ പ്രണയിക്കേ

നിദ്രയില്‍ ഞാന്‍ പ്രണയിക്കേ
ഹൃദയം തുറന്നു പോകുന്നു,
വെയിലില്‍ തുഷാരമെന്നോണം
അറിയാതലിഞ്ഞു പോകുന്നു.
നിദ്ര വിട്ടുണരുന്ന നേരം
ഹൃദയം പകുതി ചാരുന്നു,
വെറുതേ അഹന്തയിലപ്പോള്‍
ഒരു പാതി മറ കാത്തിടുന്നു.

നിദ്രയില്‍ ഞാന്‍ വെറുക്കുമ്പോള്‍
ഹൃദയം ഒരു ക്ഷുഭിതമാം ജലധി.
തുടലുകള്‍ പൊട്ടിച്ചെറിഞ്ഞ
കൊടുങ്കാറ്റിന്റെ ഉഗ്രമാം കോപം.

നിദ്ര വിട്ടുണരുന്ന നേരം
കാറ്റും കടലും നിശ്ശബ്ദം.
വിരുതില്‍ വെറുപ്പിന്റെ മേലും
ഒരു സ്മേരമാം മറ വിരിപ്പു.

നിദ്രയില്‍ ലജ്ജയില്ലാതെ
എത്ര മേല്‍ ഞാന്‍ ഭയക്കുന്നു,
നിദ്രയില്‍ ഞാന്‍ ഒളിക്കാതെ
എത്ര കരയുന്നുറക്കെ,
നിദ്രയില്‍ സന്ദേഹമില്ലാ-
തെത്ര ഞാന്‍ മോഹിച്ചിടുന്നു.

Subscribe Tharjani |