തര്‍ജ്ജനി

വിവര്‍ത്തനം: ഉമ രാജീവ്

ബ്ലോഗ്‌: http://umavalapottukal.blogspot.com/

Visit Home Page ...

കവിത

ചിതറിപ്പോയ സമ്മേളനം

ഈയിടെ അന്തരിച്ച നോബേല്‍ സമ്മാനജേതാവായ സ്വീഡിഷ് കവി ടൊമസ് ട്രാന്‍സ്ട്രോമറുടെ കവിത.

1

നമ്മള്‍ തയ്യാറായിട്ട് നമ്മുടെ വീടുകള്‍ കാണിച്ചുകൊടുത്തു.
സന്ദര്‍ശകര്‍ വിചാരിച്ചു: നീ നന്നായി ജീവിക്കുന്നു
ചേരി നിന്റെ ഉള്ളിലായിരിക്കും

2

പള്ളിക്കുള്ളില്‍ , തൂണുകളും കമാനങ്ങളും
വെളുത്ത പ്ലാസ്റ്റര്‍ പോലെ,
വിശ്വാസത്തിന്റെ ഒടിഞ്ഞകയ്യില്‍
പൊത്തിവച്ചിരിക്കുന്നപോലെ

3

പള്ളിക്കുള്ളില്‍ ഒരു പിച്ചപ്പാത്രമുണ്ട്
അതു പതുക്കെ നിലത്തുനിന്നുയരുന്നു
എന്നിട്ടു ചാരുബഞ്ചുകളിലേക്ക് ഒഴുകുന്നു

4

പക്ഷെ പള്ളിമണികളെല്ലാം പാതാളത്തിലേക്ക് പോയിരിക്കുന്നു
അവ മലിനജലക്കുഴലുകളില്‍ തൂങ്ങിക്കിടക്കുന്നു
നമ്മള്‍ ഓരോ അടിവയ്ക്കുമ്പോഴും അവ മുഴങ്ങുന്നു

5

നിക്കൊഡെമസ് എന്ന ഉറക്കസഞ്ചാരി
മേല്‍വിലാസത്തിലേക്കുള്ള അവന്റെ യാത്രയിലാണ്
ആര്‍ക്കാണ് മേല്‍വിലാസമറിയുന്നത്?
അറിയില്ല. പക്ഷെ നമ്മള്‍ അവിടേക്കാണോ പോകുന്നത്?

Subscribe Tharjani |