തര്‍ജ്ജനി

മൂന്നു കവിതകള്‍

ഉച്ച

പൊട്ടിയ കണ്ണാടിത്തുണ്ടുപോല്‍ ബാക്കിയു-
ണ്ടിത്തിരി വെള്ളം മണല്‍പ്പരപ്പില്‍;
ഒക്കെയും നക്കിത്തുടയ്ക്കുവാനെത്തിയ-
ങ്ങുച്ചവെയിലു നിശബ്ദം.

പി. പി. രാമചന്ദ്രന്‍, ഹരിതകം.കോം
http://www.harithakam.com

നാണയം

നാണയ പൂജാരി
നാണയ വികാരി
നാണയ മുക്രി
നാലണയ്ക്കു
ദൈവം സുലഭം

പ്രേം പ്രവീണ്‍

സ്വാതന്ത്ര്യം

നടന്നുപോം
വഴിയിലൊരു പ്രേതം
മേല്‍വിലാസം
'നിഷ്കളങ്കത'
കഴുത്തില്‍
'നിയമത്തിന്റെ ബെല്‍റ്റ്‌'
ബന്ധനത്തിന്റെ ചങ്ങല
പാതി പൊട്ടിയത്‌
ഏതോ വണ്ടിയിടിച്ചാണെന്ന്
വഴിപോക്കന്റെ സഹതാപം
സ്വാതന്ത്ര്യം മരണമെന്നറിയുന്ന
പാവം ശ്വാനന്‍!

സിനിലാല്‍