തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

സ്മാരകം

ഒരു പുതിയ സ്മാരകം പണിയുന്നു:
ഉരുക്കഴിച്ചു പോയ പഴംവാക്കുകള്‍ക്ക്‌
പരതി മടുത്ത ഓര്‍മ്മകള്‍ക്ക്‌
പറന്നു പോയ പറവകള്‍ക്ക്‌
പാടത്ത്‌ നിര്‍ത്തിയ നോക്കുകുത്തികള്‍ക്ക്‌
കളിച്ചു നടന്ന പഞ്ചാര മണലുകള്‍ക്ക്‌
ഒഴുകിപ്പരന്ന പരാവാരങ്ങള്‍ക്ക്‌
ഒഴിയാ ബാധകള്‍ക്ക്

മണ്ണടിഞ്ഞ മനസ്സാക്ഷികള്‍ക്ക്‌...
അതെ,
എന്നെങ്കിലുമിനിയൊരു നാള്‍
മനുഷ്യക്കൃമികള്‍ക്ക്‌
സ്വന്തം മണ്ണിലേക്ക്‌ മടങ്ങണമെന്ന്‌
പൂതി തോന്നുമ്പോള്‍
ഒരു പിടിവള്ളി?

ചിറകൊടിഞ്ഞ ആത്മാക്കള്‍ക്ക്‌
പറന്നിരിക്കാന്‍ തലയില്ലാത്തൊരു
മാമരം മാതിരി,
ചിതലരിച്ച
സുമനസ്സുകളുടെ ചരിത്രമെഴുതി
ചില്ലിട്ടു വയ്ക്കാന്‍ ഒരു ചുമര്‌..
അത്താണി പോലൊരു ചുമല്‌..
മഹാസ്മാരകമെന്ന ചുമടുതാങ്ങി ..?

Subscribe Tharjani |