തര്‍ജ്ജനി

അബിന്‍ തോമസ്‌

abntms.blogspot.com
thmmn.blogspot.com

Visit Home Page ...

കഥ

ഷാഡോസ്‌ ഓണ്‍ ദ സ്ക്രീന്‍

വിരലറ്റത്തിന്റെ ചടുലതയില്‍ വെളിപ്പെടുന്ന, ചാനലുകളുടെ ഉപസ്ഥങ്ങളിലേക്ക് ചൂണ്ടിനില്ക്കുൂന്ന ലിംഗാഗ്രത്തിന്റെ‍ കണ്ണുകളെ സിദ്ധാര്ത്ഥ് ഒരു നിമിഷം സങ്കല്പിച്ചു. വിരലിനും മൗസ്ബട്ടനും സ്ക്രീനിലെ പോയിന്റിനും ഇടയില്‍മുറിഞ്ഞുകിടക്കുന്ന വെറുപ്പ്‌. നിറഞ്ഞ വയറുമായി അലയുവാന്‍ വിടുന്ന ഒരു തെരുവുപട്ടിയെപ്പോലെ നോക്കുന്ന വാര്ത്തനകളുടെ മുലക്കണ്ണുകള്‍. വീണ്ടും വീണ്ടും പ്രാപിക്കപ്പെട്ട് ചോരച്ചാലുമായി ഒരു ഉണ്മ. മെയില്‍ അയച്ച് സിദ്ധാര്ത്ഥ് ലാപ് ടോപ് അടച്ചു. അരമണിക്കൂര്‍ മുമ്പ് സനലിന്റെ കോള്‍ വന്നിരുന്നു.
“ഒരു ക്ലിപ്പ് അയച്ചിട്ടുണ്ട്. ക്രോപ്പ് ഇറ്റ് പെര്ഫെ്ക്റ്റ്‌ലി. മെയ്ക് ഇറ്റ് വിത്തൌട്ട് എനി റിലിജിയസ് ഷിറ്റ്സ്. ഇറ്റ് വില്‍ ബി ആന്‍ എക്സ്ക്ലൂസീവ്.”

ഖദറിന്റെയോ ബ്യൂറോക്രസിയുടെയോ ആത്മീയനിറങ്ങളുടെയോ കാമകലകളുടെ വിഴുപ്പായിരിക്കും. കിടപ്പറകള്‍ മുതല്‍ കക്കൂസുകള്‍ വരെ കൈമാറുന്നവയുടെ രഹസ്യദൃശ്യങ്ങളില്‍ വിരക്തിയാര്ന്ന പ്രേക്ഷകനുമുന്നില്‍ വിളമ്പിവയ്ക്കുന്നവയോടുള്ള മടുപ്പ്‌. മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും പലതും സായാഹ്നപത്രത്തില്‍ ഒതുങ്ങിയിരുന്നു. ഇരുട്ടിലും വെളിച്ചത്തിലുമായി പലപ്പോഴായി പകര്ത്തി ചേര്ത്തെടുത്ത ഒന്ന്‍. വലിച്ചെറിയാനുള്ള ഒരു അഴിഞ്ഞ ജഡം ഈച്ചയാര്ക്കുംമുമ്പേ തുറന്ന് കാണേണ്ടിവരുന്നതുപോലെ. ദൃശ്യങ്ങളുടെ മാംസത്തിലൂടെ മൂര്ച്ഛയുടെ അടയാളപ്പെടുത്തലുകള്‍. സിദ്ധാര്ത്ഥ് അവയെ ഒറ്റതിരഞ്ഞും ദൃശ്യങ്ങളും ചിത്രങ്ങളുമായി പകുത്തു.

സിഗരറ്റിന്റെ വെളുത്തഉടലില്‍ തീയിന്റെ കറുത്തനിശ്വാസം തൊട്ടു, കൈവിടും മുമ്പ് തീ കയറി വിരല്‍ത്തുമ്പിലും. ചൂടിന്റെ മുന്നറിയിപ്പിന് ഉമിനീരിന്റെ ശാസന. പുറംതള്ളുന്ന പുകയുടെ ഇറച്ചിയെ സിദ്ധാര്ത്ഥ് നാവുകൊണ്ട് തലോടി. മുമ്പൊരിക്കലും നിലനില്ക്കാത്ത, ഓര്മ്മിക്കാന്‍പോലും അസാദ്ധ്യമായ അലക്ഷ്യതയിലേക്ക് കൈവിട്ടിരുന്നവയേക്കാളും പുളച്ചുനില്ക്കുന്ന ചില മുനകള്‍ ആ ദൃശ്യങ്ങളില്‍നിന്നും ചില്ലിനെ, കാഴ്ചയെ നഖങ്ങളാല്‍ മാന്തിപ്പറിക്കുന്നു.... ക്യാമറയുടെയും കാഴ്ചയുടെയും വിറയലുകള്ക്കൊടുവില്‍, ഒരു പെണ്ശിരീരത്തിന് മുകളിലാണെന്ന് ഉറപ്പിക്കാവുന്ന ആണ്‍പ്രതിയുടെ ചലനങ്ങള്‍. സ്ത്രീ ശരീങ്ങളുടെ അടയാളപ്പെടലുകള്‍ അങ്ങിങ്ങായി ചിതറിനില്ക്കുന്നു. നഗ്നതയുടെ അരികുകളിലൂടെ താന്‍ കടന്നുപോയതിനാല്‍ രതിയുടെ തയ്യാറെടുപ്പുകളും മങ്ങിയചിത്രങ്ങളുമായി ഉടഞ്ഞുപോയിരുന്നവയിലൂടെ ഒരൊറ്റമുറിയിലെ രഹസ്യത്തില്‍ സിദ്ധാര്ത്ഥ് വീണ്ടും അഭിമുഖത്തിലായി.

ലാപ് ടോപ് തുറന്ന്‍ പുറകിലേക്ക് ചാരി ആദ്യക്കാഴ്ചയുടെ ആകര്ഷണമില്ലാതെ, പുറന്തള്ളിയേക്കാവുന്ന മറ്റ് സാമൂഹികാവസ്ഥകളുടെ ഭാരങ്ങളില്ലാതെ ദൃശ്യത്തിലേക്ക് ക്യാമറയുടെ ഒറ്റക്കണ്ണുപോലെ ഇരുന്നു. തുടരെ തുടരെ വിറച്ച്, ആസക്തിയുടെ കൊഴുപ്പില്‍, തന്നില്‍ കൊളുത്തിപ്പിടിച്ചിരിക്കുന്ന ലോകത്തിന്റെ തുറിച്ച കുന്തമുനയില്‍ കോര്ത്തെടുക്കുന്നതറിയാതെ ഒരു മൃഗം. സ്വയംഭോഗിക്കാനാവാത്ത ഒരു മൃഗത്തിന്റെ നിസ്സഹായതയോടെ രതിയില്‍ ഒരു നാല്ക്കാലി. കാമത്തിന്റെ ഒഴുക്കുചാലായി നട്ടെല്ലിന് ഇരുപുറം പേശികളുടെ നെടുവരമ്പുകള്‍. അസഹ്യതയുടെ വക്രചലനം പുനര്നിര്മ്മിക്കുന്ന ശരീരഭൂപടം. പലപ്പോഴായതിനാല്‍ വെളിച്ചത്തിന്റെയും വസ്ത്രങ്ങളുടെയും സ്ത്രീശരീരഭാഗങ്ങളുടെയും വേലിയേറ്റങ്ങള്‍.

അച്ചടിക്കപ്പെടുകയും ചാനലിലൂടെ മിന്നിമറയുകയും ചെയ്തേക്കാവുന്ന ചിലതെല്ലാം ചലിക്കുന്ന ക്യാമറയിലൂടെ കയറി വരുന്നുണ്ട്. മുറിച്ചെടുത്തവയില്‍ നിന്ന്‍ സൂക്ഷ്മതയോടെ കണ്ട നിമിഷത്തിലേക്ക് അടുക്കുന്നതിന്റെി ഉണര്‍വ്വ് ആവര്ത്തിക്കുമ്പോഴും ഒരു വിട്ടുമാറാത്ത മുറുക്കത്തിന്റെ പിടപ്പ്. നിലയ്ക്കുംമുമ്പ് തിങ്ങിയ ഇരുണ്ട ദൃശ്യത്തില്‍ ആണ്ശരീത്തിനരികിലൂടെ കുതിച്ചുയരുന്ന ഒരു മുതിര്ന്ന മനുഷ്യന്റെ കാല്പാദത്തിന്റെ പകുതിയോളം വരുന്ന ഒന്ന്‍.

നിശ്ശബ്ദമായി അവസാനിക്കുന്ന നിമിഷം സിദ്ധാര്ത്ഥ് നിവര്ന്ന് ലാപ് ടോപ്പിന്റെ സ്ക്രീനിനോട്‌ അടുത്തു. സ്വീകരണമുറികളില്‍, ഹോട്ടലുകളില്‍, ബാറുകളില്‍, പൊതുനിരത്തിലേക്ക് തുറക്കുന്ന അനേകം ഷോറൂമുകളില്‍ ഒരു ചില്ലുപ്രതലത്തിന് മുന്നിലേക്ക് തന്നെ അനേകം പകര്പ്പെടുക്കുകയാണെന്ന് സിദ്ധാര്ത്ഥിന് തോന്നി. ഏതൊരു വികൃതദൃശ്യത്തിലേക്കും ഉറ്റുനോക്കിയിരിക്കുന്ന ഒരു കാണിയുടെ നിഴലായി താന്‍ പരിണമിക്കുന്നെന്നും.

Subscribe Tharjani |