തര്‍ജ്ജനി

നിഥുല. എം

മുല്ലപ്പിള്ളി,
കല്ലേപ്പുള്ളി പി.ഒ.,
പാലക്കാട് - 678005.
മെയില്‍ : nithula@gmail.com

Visit Home Page ...

കവിത

ബോണ്‍സായ്

ഉയരുവാനായിരുന്നു എനിക്ക് ഇഷ്ടം ,
വിതച്ച വിത്തുമുതല്‍ ,
പൊഴിയുന്ന പൂമരമായ്,
പൂത്തൊരു തണലായ് !
കുളിര്നെയ്തു പെയ്യുമീ ഈറന്‍
മഴയോടായ് ,
പ്രണയിച്ചു നടക്കാനായ്!
എന്‍ ഇടനെഞ്ചില്‍ ആരോ കുറിച്ചിട്ട
വരികളായ്!
കളരവമിളകുമി ശബ്ദനാഴികയില്‍
താളമിട്ടുറങ്ങാന്‍ പ്രിയം !
എന്തിനുവേണ്ടി നീ ?
മുറിച്ചുമാറ്റപ്പെട്ടു എന്നെ ....ഞങ്ങളെ ?
ആകാശവിപഞ്ചികയിലേക്ക് കുതിക്കാതിരിക്കാനൊ?
അതോ നിബിഢസുന്ദരത്തിനെ നിലക്കാനൊ?
ചില്ലാക്ഷരങ്ങളില്‍ യവനിക
പറക്കാതിരിക്കാനോ?
അതോ സൌഗന്ധികങ്ങളെ തേടാതിരിക്കാനോ?
എന്തിനുവേണ്ടി നീ?
ഇവിടെ നിലക്കുന്നു ,
ഞങ്ങള്‍ ഞങ്ങള്‍ അല്ലാതെയാകുന്നു ...
ഓരോന്നായ്!!!!

Subscribe Tharjani |