തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

പുഴയടയാളങ്ങള്‍

കരയില്‍ പിടിച്ചിട്ട
മീനിനെപ്പോലെ
പിടഞ്ഞു പിടഞ്ഞാണ്
പുഴ മരിച്ചിട്ടുണ്ടാവുക.
'ഇവിടെ ഒരു പുഴയുണ്ടായിരുന്നു'
ചരിത്രാദ്ധ്യാപകന്‍ പറഞ്ഞുതന്നത് -
ഇന്നും ഓര്‍മ്മയിലുണ്ട്
മോഹന്ജോദാരോ, ഹാരപ്പ
കാലം കടന്നു വന്നയിവര്‍
ആരപ്പായെന്നു അത്ഭുതം കൂറിയ
കാലമുണ്ടായിരുന്നു.
പിന്നീടവര്‍ ജലദേവതയും, അമ്മയുമായി.
അമ്മയും, ദേവിയുമായി ആരാധിച്ചവരാല്‍-
തന്നെ
ബലാത്സംഗം ചെയ്യപ്പെട്ട്
വാസവദത്തയെപ്പൊലെ
മൂക്കും മുലയും ചെത്തി കരചരണങ്ങള്‍
ഛേദിക്കപ്പെട്ടു.
ബാക്കിയുണ്ടാവും എത്ര മായ്ചാലും
മായാത്ത
ചില പുഴയടയാളങ്ങള്‍.
കണ്ണീര്‍പ്പുഴയുടെ ബാക്കിപത്രമായ
ഇവളെപ്പോലെ .

Subscribe Tharjani |