തര്‍ജ്ജനി

ഷീബ ഷിജു

പി ബി നമ്പര്‍: 42149
ദുബായ്‌.
യു. എ. ഇ.
മെയില്‍ : sheebashij@gmail.com

Visit Home Page ...

കവിത

ബാക്കി

പുഴക്കീറും തീരത്തെയോടുവീടും
ഒസ്യത്തിലാക്കി മയിലാഞ്ചി കുത്തി;

നനയാത്ത മേഘം
ചിരി തീരാത്ത പുഞ്ചിരി
ഒഴിച്ചിട്ട വാക്കിടവിലെക്കവിത
കവിത കുടഞ്ഞിട്ട കസ്തൂരിമണം
ഉടലകത്തിലെ പൊള്ളിത്തിണിര്‍പ്പ്
നിശ്വാസത്തിലെ മഷിമിനുപ്പ്
ആണൊച്ച തട്ടാതെ
ഉഴിഞ്ഞിട്ട കണ്ണേറു ചില്ലി
മണ്‍കുടുക്കയിലെ അക്കംതേഞ്ഞ
ഒറ്റപ്പൈസാത്തുട്ട്.

ഓര്‍മ്മ കുരുങ്ങിക്കിലുങ്ങാതെ
തൊട്ടാല്‍ ക്ലാവ് മണക്കുന്ന
കുഞ്ഞുപ്രണയമുണ്ടെന്നിലും!

Subscribe Tharjani |