തര്‍ജ്ജനി

മധുസൂദനന്‍ ടി. എസ്

തറമേല്‍ വീട്
കൊങ്ങണൂര്‍
കുന്നംകുളം
തൃശ്ശൂര്‍
9349794788

Visit Home Page ...

കവിത

കക്കാ കീ കൂ..കൂ..

കടപ്പുറത്ത് കുട്ടികള്‍ കക്ക വാരാന്‍ പോയപ്പോള്‍
കാക്കകള്‍ ഓട്ടക്കണ്ണിട്ട് നോക്കി.
കാക്കകളുടെ വിക്രിയകള്‍ കണ്ട്
കക്കക്കമ്പനിക്കാരന്‍ കുഞ്ഞിമൂസാക്ക വന്നു ആക്രോശിച്ചു;
വികൃതിക്കുട്ടികള്‍ കൊഞ്ഞനം കാട്ടി.
ദീപസ്തംഭത്തിലിരുന്നു ഒരു കാക്ക കാഷ്ഠിച്ചു.

കുട്ടികള്‍ 'അയ്യേ കഷ്ടം' വച്ചു ചിരിച്ചു..

'കാക്കിക്കുപ്പായത്തെ കവുനിക്കണം..
കാക്കക്കുപ്പായത്തെ സൂക്ഷിക്കണം;
കാറ്റുള്ളപ്പോള്‍ കാഷ്ഠിക്കും'
കൂസിയില്ല്ല; മൂസാക്ക മുറുക്കിക്കാര്‍ക്കിച്ചു..

'കാഷ്ഠിക്കാതിരിക്കാന്‍ കാരണമെന്തെങ്കിലും ഉണ്ടെങ്കില്‍
കാര്യം കാണാന്‍ തെര്യപ്പെടുത്തണം'
കാക്ക പറന്നു പറഞ്ഞു പറന്നു പോയി.

'കക്കക്കമ്പനിക്കിക്കണക്കിക്കൂട്ട്യാ കാക്കാശ് കിട്ടൂന്ന് കാക്കണ്ട..'
കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍
കാറ്റില്‍ പറത്തി കുട്ടികള്‍..

Subscribe Tharjani |