തര്‍ജ്ജനി

ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്

കുടശ്ശനാട്‌ പി.ഒ., പന്തളം (വഴി) - 689 512
ഫോണ്‍: 04734-250099

Visit Home Page ...

കവിത

സദാചാരകവിത

പീഢനത്തിനെതിരായ
കവിതയില്‍ നിന്നും
വിവസ്ത്രയായി
നിലവിളികളോടെ
ഇറങ്ങിയോടിയത്
കവിത തന്നെയാണെന്ന്
സ്ഥിരീകരിച്ചിട്ടുണ്ട്.

സകല(സോ)ദ്ദേശകവികളും
നിരൂപകപോലീസിന്റെ
നിരീക്ഷണത്തിലാണ്.

വരി ഉടയ്ക്കണോ
(കാവ്യ)ശേഷി കുറയ്ക്കണോ
എന്നതുമാത്രമാണ്
ഉദ്ധരിക്കപ്പെടുന്ന
തര്‍ക്കവിഷയം

പക്ഷേ, ഇതിലൊക്കെ ഭേദം
വധശിക്ഷ തന്നെയായിരുന്നുവെന്നാണ്
കവിത വായിച്ചവരും കേട്ടവരും
പറയുന്നത്

Subscribe Tharjani |