തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

രണ്ട് കവിതകള്‍

ഒന്ന് രണ്ട് മൂന്ന്

ഒന്നാം താളില്‍ നല്ല പരിചയം
ഏതു നൂറ്റാണ്ടിലാവും കണ്ടിരിക്കുക!

രണ്ടാം താളില്‍ നല്ല അടുപ്പം
ഏതു നൂറ്റാണ്ടിലാവും പരിണയം!

മുന്നാം താളില്‍ മുരള്‍ച്ചകള്‍
എപ്പൊഴാവും കൊലപാതകം!

കാഴ്ചകള്‍

തുമ്മിയുംചീറ്റിയും
തണുത്തും ഇരുണ്ടും
ജലദോഷം ബാധിച്ച പകല്‍

പത്രത്താളില്‍
ചിത്രങ്ങളും വാക്കുകളും
ചോരയൊഴുക്കിക്കിടന്നത്
മറികടന്നു മറിയുന്ന ഇക്കിളികള്‍

റോഡു മുറിച്ചു കടക്കുന്നതിനിടയില്‍
പെട്ടെന്നു കാണാതായ വയലറ്റുശലഭത്തിനെ
ആരും അറിഞ്ഞമട്ടുണ്ടായില്ല

ബലാത്സംഗകരെപ്പോലെ
ചെറുതും വലുതുമായ വണ്ടികള്‍…

കലങ്ങിച്ചോന്ന വെള്ളം കണ്ടപ്പൊഴേ
ചോരയെന്നു പേടിച്ച്
വെറും നിഴലുകള്‍....

മതിലുകളുയര്‍ന്ന വഴിയില്‍
ഒരു പരിചയവും കിട്ടാതെ
പതിയെ തല വലിക്കുന്ന സൂര്യന്‍

Subscribe Tharjani |