തര്‍ജ്ജനി

കാഴ്ച

ആരാച്ചാര്‍ ചിത്രങ്ങള്‍

കെ. ആര്‍. മീരയുടെ ആരാച്ചാര്‍ എന്ന നോവലിന് ഭാഗ്യനാഥ് വരച്ച ചിത്രങ്ങളില്‍ നിന്ന്

ആരാചാറിന്റെ ഒന്നാമദ്ധ്യായം വായിച്ച്, വരയ്ക്കാനിരുന്നപ്പോള്‍ തോന്നിയ ഒരു കാര്യം, പ്രധാനകഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സിലേയ്ക്ക് ചിത്രങ്ങളുടെ അകമ്പടിയില്ലാതെ കടന്നുവരുന്നുണ്ടെന്നതായിരുന്നു. ആ കാഴ്ചകളെ അലോസരപ്പെടുത്താതെ, സ്വന്തമായി അസ്തിത്വമുള്ള, നോവലുമായി ചേര്‍ന്നുപോകുന്ന, കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലൂടെ സഞ്ചരിച്ച് പ്രത്യേക അന്തരീക്ഷവും മറ്റും എങ്ങനെ ചിത്രീകരിക്കാം എന്ന ചോദ്യമാണ് എന്റെ മുന്നിലുണ്ടായിരുന്നത്.

നോവലിന്റെ രണ്ടാം അദ്ധ്യായത്തില്‍ “കാളീക്ഷേത്രത്തില്‍ ഏതോ മൃഗം ആര്‍ത്തു നിലവിളിക്കുന്നത് ഭിത്തിയില്‍ പ്രതിദ്ധ്വനിച്ചു“ എന്നൊരു വാചകമുണ്ട്. ഈ നിലവിളി കഥാപാത്രത്തിന്റെ ഉള്ളില്‍നിന്നുള്ള നിലവിളിയായി എങ്ങനെ അനുഭവിപ്പിക്കാം എന്ന ശ്രമമാണ് ആ അദ്ധ്യായത്തിലെ ഇല്ലസ്ട്രേഷന്‍.

ഇത്തരം അനുഭവങ്ങളാണ് “ആരാച്ചാറിലെ ചിത്രങ്ങള്‍”.

Subscribe Tharjani |