തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

ഉടല്‍ക്കാഴ്ച

ചാനലില്‍ ചാരിനിന്ന്
അവള്‍ ചിരിച്ചുകുഴയുന്നു
ലഹരിയുടെ അമ്ലലായനിയില്‍
പതഞ്ഞുയരുന്നു
അവരുടെ ഇച്ഛയുടെ കളിപ്പാട്ടമവള്‍
അവളുടെ തേങ്ങലില്‍ നെടുവീര്‍പ്പുകള്‍
അവള്‍ക്ക് മൂര്‍ച്ഛപ്പെടുന്ന വികാരം
ഉള്ളിയും,തക്കാളിയുടെയും
നുറുങ്ങുകള്‍ക്കിടയില്‍
വറുത്തമത്സ്യമായ് കൊതിപ്പിക്കുന്നൊരു
കാഴ്ചയായിരുന്നു
അവള്‍ അവര്‍ക്ക്
അവളുടെ ചുണ്ടുകളെ
ചെകിളപ്പൂവുകളായ് അവര്‍
അടര്‍ത്തി അടര്‍ത്തി തിന്നു-
കൊണ്ടിരുന്നു
ചാനല്‍ തിരയിലെ വര്‍ണ്ണ
മത്സ്യത്തെപ്പോലെ
അവള്‍ അവര്‍ക്ക് ഉടല്‍ മാത്രമായി
വാലും തലയുമറ്റ
ചെതുമ്പലില്‍ ഉടയാടകളെ
ഉരിഞ്ഞു മാറ്റിയ
വര്‍ണ്ണ ഉടല്‍

Subscribe Tharjani |