തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

എന്തിന് ?

മണ്ണില്‍ മഴയെന്തിന്
പെണ്ണിന്റെ മനസ്സില്‍
വറ്റാത്ത കണ്ണീരുള്ളപ്പോള്‍

കാഴ്ചയെന്തിന്
അന്ധന്റെ കനിവില്‍ അണയാത്ത
വെള്ളി വെളിച്ചമുള്ളപ്പോള്‍

വീടെന്തിന്
ആകാശത്തിന്റെ
മേല്‍ക്കൂരയുള്ളപ്പോള്‍

കാടെന്തിന്
നാട് മുഴുവന്‍
മൃഗശാലകളായപ്പോള്‍

മനസ്സെന്തിന്
മൃഗത്തിന് പോലും
മനുഷ്യരെക്കാള്‍
വകതിരിവ് വന്നപ്പോള്‍?

Subscribe Tharjani |