തര്‍ജ്ജനി

അനിത. എം. എ.

മണപ്പറമ്പില്‍ വീട്,
മടപ്പ്ലാത്തുരുത്ത്‌,
മൂത്തകുന്നം (പി.ഒ),
ഏറണാകുളം- 683 516.

Visit Home Page ...

കവിത

ജലച്ഛായകള്‍

കറുത്ത ഉടലിനുമീതെ
നക്ഷത്രങ്ങളുടെ നഖപ്പാടുള്ള രാത്രി,
പിഴിഞ്ഞെടുത്ത ഒരല്ലി നിലാവ്
എന്റെ നാഭിയില്‍; ഞാനോ
തിളങ്ങുന്ന ചെറുനദികളുടെ ഹിമശേഖരം
നിഴല്‍ വെളിച്ചത്തിനു മാത്രം കൊടുക്കുന്ന ഉമ്മകള്‍
മണല്‍ക്കാടിനു മീതെ
ജീവനാര്‍ന്ന ജലം
ജലക്കാടില്‍ എത്ര ചെറിയമീനുകള്‍
ആദ്യത്തെ മഴ നനയുന്നവ
പുരാതനമായ പായല്‍ഗന്ധങ്ങളില്‍ പുളഞ്ഞിരുന്നവ
ഉടയാടയില്‍ ഇലകള്‍ തുന്നിയ നിലാവിനെ വകഞ്ഞ്
കറുപ്പ് ചേക്കേറിയ ഉടല്‍ പകുത്ത്
ആഴങ്ങളിലേക്ക് നീ
കൂടുതല്‍ ആഴമാര്‍ന്ന് ഞാന്‍
നുരച്ചു പാഞ്ഞടുക്കുന്ന ഒഴുക്കുകള്‍ക്കുശേഷം
പതഞ്ഞടങ്ങിയ രണ്ടു നദികള്‍,
രണ്ടു രാത്രികള്‍
ആകാശം പുതച്ചുകിടന്നു.

Subscribe Tharjani |