തര്‍ജ്ജനി

വിവര്‍ത്തനം : ഉമ രാജീവ്

ബ്ലോഗ്‌: http://umavalapottukal.blogspot.com/

Visit Home Page ...

കവിത

പ്രേമത്തിലാവുകയെന്നാല്‍

ആഫ്രോ- അമേരിക്കന്‍ കവയിത്രി ഗ്വെണ്ടോലിന്‍ ബ്രൂക്സിന്റെ രചന

പ്രേമത്തിലാവുകയെന്നാല്‍
ലോലമായൊരു കൈകകൊണ്ടള്ള സ്പര്‍ശനമാണ്
നിന്നിലെ നിന്നില്‍ നീ നിവരുക, നിനക്ക് സുഖമാവും

നീ അവന്റെ കണ്ണുകളിലൂടെ
വസ്തുക്കളെ നോക്കുന്നു
ഒരു കര്‍ദ്ദിനാള്‍ ചുവപ്പാകുന്നു
ഒരു ആകാശം നീലയാവുന്നു

അവനും അറിയുന്നെന്നു പെട്ടന്ന് നീയറിയുന്നു
അവനവിടെ ഇല്ലെങ്കിലും

നീ അറിയുന്നു നിങ്ങളൊന്നിച്ച് നുകരുകയാണ്
ഒരു വേനല്‍, അല്ലെങ്കില്‍ ഒരു ചെറിയ വസന്തഋതുവിശേഷം

അവന്‍ നിന്റെ കൈ അവന്റെ കയ്യിലെടുത്താല്‍ ധാരാളമായി
സഹിക്കാനേ ആവില്ല

നിനക്കവന്റെ മുഖത്തേയ്ക്ക് നോക്കാന്‍ സാധിക്കില്ല
കാരണം പറയാനാവാത്തത് നിന്റെ മിടിപ്പുകള്‍
പറയുകയേയില്ല

അവന്‍ ഒരു വാതിലടയ്ക്കുമ്പോള്‍-
അതവിടെയില്ല-
നിന്റെ കയ്യുകള്‍ വെള്ളമാവുന്നു

പിന്നെ നീ സ്വതന്ത്രയാവും
ഒരു ദാരുണമായ സ്വാതന്ത്രത്തോടെ

നീ ഒരു സുവര്‍ണ്ണമുറിവിന്റെ
സുന്ദരപാതി

നീ ഒന്നുതൊടാന്‍, ഒന്നു പിറുപിറുക്കാന്‍
അവന്റെ വായിനെ ഓര്‍ക്കും കൊതിക്കും

ഹൊ എന്നാണു സുനിശ്ചിതമായ മരണങ്ങള്‍
പ്രഖ്യാപിക്കുക!

ഹൊ എന്നാണു വിലയിടുക
എന്നാണ് മയക്കപ്പെടുക
എന്നാണു താഴെ വീണുകാണുക
സുവര്‍ണ്ണസ്തംഭം
നിസാരമായ
ചാരത്തിലേയ്ക്ക്

Subscribe Tharjani |